ലോകകപ്പില്‍ ആസ്ട്രേലിക്ക് മുന്നില്‍ പൊരുതി തോറ്റ് ബംഗ്ലാദേശ്. 48 റണ്‍സിനാണ് ഓസീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 382 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 333 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മുഷ്ഫീക്കര്‍ റഹീം സെഞ്ചുറി നേടി പുറത്താകാതെ നിന്നു. തമീം ഇക്ബാല്‍, മഹമ്മദുള്ള എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ആസ്ട്രേലിയക്കായി കൌട്ടര്‍നൈല്‍, സ്റ്റോയിനിസ്, സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തിരുന്നു. 166(147) […]
Cricket
പോരാളി; കയ്യടിക്കണം വില്യംസണ്
തോല്‍വിയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍ നിന്ന് കിവീസിനെ കൈ പിടിച്ചുയര്‍ത്തിയത് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണ്. 138 പന്തില്‍ നിന്നാണ് വില്യംസണ്‍ 106 റണ്‍സെടുത്തത്. നായകന്റെ ഉത്തരവാദിത്വം എന്തെന്ന് കാണിച്ചുതരികയായിരുന്നു കെയ്ന്‍ വില്യംസണ്‍. 80 റണ്‍സിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ കിവികള്‍ പരാജയം മുന്നില്‍ കണ്ടതാണ്. പക്ഷേ പതറാതെ നിന്ന വില്യംസണ്‍ ക്രീസില്‍ നിലയുറപ്പിച്ചു. ജെയിംസ് നിഷാമും ഗ്രാന്‍ഡ് ഹോമും പിന്തുണ നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സിന്റെ ഗിയര്‍മാറ്റി. തുടരെ ബൗണ്ടറികള്‍ പായിച്ച് സെഞ്ച്വ റിയിലേക്ക്. 138 പന്തില്‍9 […]
പരിക്കൊന്നും ഇന്ത്യയെ ബാധിക്കില്ല; ടീം സെമിയിലെത്തുമെന്ന് ഗാംഗുലി
ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്കേറ്റ പരിക്ക് ടീമിന് തിരിച്ചടിയാകില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും, ടീം സെമിയിലെത്തുമെന്ന് ഉറപ്പാണെന്നും ഗാംഗുലി പറഞ്ഞു. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബാറ്റിങ്ങിലെയും ബൗളിങിലെയും മുന്‍നിര താരങ്ങളുടെ പരിക്ക് ടീമിന്റെ മുന്നോട്ടുള്ള യാത്രയക്ക് തടസ്സമാകില്ലെന്നാണ് മുന്‍ ക്യപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിലയിരുത്തല്‍. ടീം ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് […]
ഒരു മാറ്റവുമില്ല, ദക്ഷിണാഫ്രിക്ക ഇന്നും ഇങ്ങനെതന്നെ…
നാലാം തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചു. കിരീട സാധ്യതയുമായി വന്ന് കണ്ണീരോടെ മടങ്ങുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഈ പേരുകള്‍ ഒന്ന് ശ്രദ്ധിക്കുക, ക്വിന്റണ്‍ ഡികോക്, ഹാഷിം അംല, ഫാഫ് ഡുപ്ലസി, ഡേവിഡ് മില്ലര്‍, ജെ.പി ഡുമിനി, പേരുകേട്ട ബാറ്റ്സ്മാന്‍മാര്‍, വെടിക്കെട്ട് വീരന്മാര്‍. പന്തെറിയാന്‍ ഇമ്രാന്‍ താഹിര്‍, കാഗിസോ റബാദ, ക്രിസ് മോറിസ്, പെഹ്‌ലുക്വായോ. ഏത് ബാറ്റിങ് നിരയ്ക്കും മുട്ടിടിക്കും. പക്ഷെ ലോകകപ്പില്‍ മുട്ടിടിച്ച് വീണത് ദക്ഷിണാഫ്രിക്കയാണ്, മേല്‍പറഞ്ഞ പേരുകളെല്ലാം പേരുകള്‍ മാത്രമായി അവശേഷിച്ചു. […]
തോറ്റെങ്കിലും ഇംഗ്ലണ്ടിനെതിരെ അഫ്ഗാന് ആശ്വസിക്കാന്‍ വകയുണ്ട്….
ഇംഗ്ലണ്ടിനെതിരെ 150 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും അഫ്ഗാനിസ്ഥാന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഇന്നലത്തെ മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്‍ ബാറ്റിങില്‍ 50 ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ നേടിയ 247 റണ്‍സാണ് അഫ്ഗാനിസ്ഥാന്റെ ഈ ലോകകപ്പിലെ ടോപ് സ്കോറും. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ പോലും ജയത്തിനായി ശ്രമം നടത്തിയില്ല. നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാര്‍ ഇംഗ്ലണ്ടിന് അനായാസ ജയം നിഷേധിക്കാനാണ് ശ്രമിച്ചത്. അതില് അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ലോകകപ്പില്‍ […]
ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോര്‍ഗന്‍
ഇന്നലെ അഫ്ഗാനെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നേടിയത് ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയതിനുള്ള റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. 17 സിക്സറുകളാണ് മോര്‍ഗന്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ക്കെതിരെ നേടിയത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 32ാമത്തെ ഓവര്‍, 26 റണ്‍സ് നേടി നിന്ന ഓയിന്‍ മോര്‍ഗന്‍ റഷീദ് ഖാന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചത് ബൗണ്ടറി ലൈനിനരികില്‍ ദൗലത്ത് സര്‍ദ്രാന്‍ വിട്ടുകളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ മോര്‍ഗന്‍ നേരിട്ട 71 പന്തില്‍ നിന്ന് നേടിയത് 148 […]
കൊഹ്‍ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്
ഇന്ത്യ- ആസ്ട്രേലിയ മത്സരത്തിനിടെ തന്ന കൂവിയ ആരാധകരെ വിലക്കിയ വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്. മാന്യമായ സമീപനമാണ് കൊഹ്‌ലിയില്‍ നിന്നുണ്ടായതെന്ന് മുന്‍ ആസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ തന്നെ ബാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. ഇന്ത്യ- ഓസീസ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്മിത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചതിയനെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ നായകന്‍ കാണികളെ ശാസിച്ചു. ഇത്തരം അധിക്ഷേപങ്ങളൊന്നും തന്നെ […]
‘അതിനുള്ള മറുപടി പാകിസ്താന്‍റെ പരിശീലകനാകുമ്പോ തരാം; രോഹിത് ശര്‍മ്മ
ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ്മ മികച്ച ഫോമിലാണ്. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അത്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് എന്ത് ഉപദേശമാണ് സഹപ്രവര്‍ത്തകന്‍ എന്ത് നിലക്ക് നല്‍കാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. താന്‍ പാകിസ്താന്റെ കോച്ച് ആകുകയാണെങ്കില്‍ അതിനുള്ള മറുപടി പറയാമെന്നും […]
പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് ഷുഹൈബ് അക്തര്‍
ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്. 2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ […]
രോഹിത് ഈ ലോകകപ്പിലെ ഇന്ത്യയുടെ മുത്ത്
ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ നേടിയത്. ലോകകപ്പിലെ മൂന്നാമത്തെയും കരിയറിലെ 24ാമത്തെയും ശതകമാണിത്. കെ.എല്‍ രാഹുലുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടും പാകിസ്താനെതിരെ രോഹിത് കുറിച്ചു. ധവാന്‍റെ പകരക്കാരനായി എത്തിയ രാഹുല്‍ താളം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു ഉപനായകന്‍. സ്കോര്‍ബോര്‍ഡ് തുറന്നത് പന്ത് അതിര്‍ത്തി കടത്തി, 34 പന്തില്‍ അര്‍ധ സെഞ്ച്വറി. 85ാം പന്തില്‍ രോഹിത് മൂന്നക്കം കടന്നു. 39ാം ഓവറില്‍ രോഹിതില്‍ നിന്നും കൂടുതല്‍ ശിക്ഷയേറ്റുവാങ്ങിയ ഹസന്‍ അലിക്ക് വിക്കറ്റ് നല്‍കുമ്പോള്‍ […]