Cricket Sports

സ്കൂൾ പുസ്തകത്തിന്റെ ഭാഗമായി രോഹിത് ശർമയുടെ ജീവചരിത്രം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപുസ്തകത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ജനറല്‍ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. പ്രശസ്ത സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ മുഫദല്‍ വൊഹ്റയാണ് ഈ ചിത്രം ആദ്യം എക്സിലൂടെ ഇന്ത്യൻ ആരാധകര്‍ക്കായി […]

Cricket Sports

‘നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ, ലോകം എന്നെ അറിയുന്നത് നിന്നിലൂടെ‘; വൈറലായി ഷമിയുടെ മുൻ ഭാര്യയുടെ വിഡിയോ

ലോകകപ്പ് സെമി ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്‌ക്ക് ആശംസാപ്രവാഹമാണ്. എന്നാൽ ഇതിനിടെ ഷമിയുമായി വേർപിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ഹസിൻ ജഹാനും ഷമിയെ പ്രശംസിച്ച് രംഗത്തെത്തി. ശുദ്ധമായ സ്നേഹം എന്ന കുറിപ്പോടെയാണ് ഹസിന്റെ വിഡിയോ.എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്‌ക്ക് ആശംസകൾ ഇല്ലെന്നും ഹസിൻ ജഹാന്‍ പറഞ്ഞത്.സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ, സജീവമായ ഒരു സോഷ്യൽ മീഡിയ താരമാണ് ഹസിൻ ജഹാൻ. റീൽസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് […]

Cricket Sports

ദക്ഷിണാഫ്രിക്ക പുറത്തായപ്പോൾ പഴി സംവരണത്തിന്; 2016ൽ വന്ന സംവരണത്തിനു മുൻപ് ദക്ഷിണാഫ്രിക്ക എത്ര കപ്പടിച്ചു?

പതിവുപോലെ ദക്ഷിണാഫ്രിക്ക നിർണായക കളിയിൽ ചോക്ക് ചെയ്തു. അവിടെ പഴി സംവരണത്തിനും ബാവുമയ്ക്കും. സംവരണമേ മോശം, ബാവുമ വേസ്റ്റ് എന്ന നറേഷനുകളാണ് പൊതുവെ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം സംവരണത്തെപ്പറ്റി എന്ന മറവിൽ മറ്റ് ന്യൂനപക്ഷ സംവരണത്തെയടക്കം ആക്രമിക്കുന്ന, നനഞ്ഞയിടം കുഴിക്കുന്നവരുമുണ്ട്. ഏകദിനത്തിൽ 44 ശരാശരിയിൽ 89 സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന മനുഷ്യനാണ് ടെംബ ബാവുമ. ഈ ലോകകപ്പ് അയാൾക്ക് നിരാശയുടേതായി. അത് ആർക്കുമുണ്ടാകാവുന്നതാണ്. കോഹ്ലി കുറേ നാൾ ഫോം ഡിപ്പിലായിരുന്നല്ലോ. ജോസ് ബട്ട്ലർ, ബാബർ അസം എന്നിങ്ങനെ […]

Cricket HEAD LINES Sports

മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ; ഇന്ത്യയുമായുള്ള കലാശപ്പോര് ഞായറാഴ്ച

ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് ജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇനി ഇന്ത്യയുമായാണ് ഓസീസിന്റെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് […]

Cricket Sports

ഡേവിഡ് മില്ലറിൻ്റെ ഒറ്റയാൾ പോര്; ഓസ്ട്രേലിയൻ ബൗളർമാർ തീതുപ്പിയപ്പോൾ പ്രോട്ടീസ് 212ന് ഓൾ ഔട്ട്

ലോകകപ്പിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.101 റൺസ് നേടി ചെറുത്തുനിന്ന ഡേവിഡ് മില്ലറാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്പിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്. കൃത്യതയാർന്ന ബൗളിംഗും തകർപ്പൻ ഫീൽഡും ഒപ്പം പിച്ചിലെ അസിസ്റ്റും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക […]

Cricket Sports

ബാബർ അസമിനു പകരക്കാരായി ഷഹീൻ അഫ്രീദിയും ഷാൻ മസൂദും; പാകിസ്താൻ്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പിസിബി

ക്യാപ്റ്റൻ സ്ഥാനം രാജിവച്ച ബാബർ അസമിനു പകരക്കാരെ പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പേസർ ഷഹീൻ അഫ്രീദി ടി-20യിൽ പാക് നായകനാവുമ്പോൾ ഷാൻ മസൂദാണ് ടെസ്റ്റ് ക്യാപ്റ്റൻ. ഏകദിന ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. മുഹമ്മദ് ഹഫീസ് ആണ് പാകിസ്താൻ പുരുഷ ടീമിൻ്റെ പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റ്. മിക്കി ആർതറിനു പകരക്കാരനായാണ് ഹഫീസിനെ ചുമതല ഏല്പിച്ചത്. ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻ ടീം കാഴ്ചവച്ച മോശം പ്രകടനങ്ങൾക്കു പിന്നാലെയാണ് ബാബർ ക്യാപ്റ്റൻസി രാജിവച്ചത്. ലോകകപ്പിൽ വ്യക്തിപരമായും നിരാശപ്പെടുത്തിയ […]

Cricket Sports

നിങ്ങൾ ശരിക്കും ദൈവത്തിൻറെ കുട്ടിയാണ്; കോഹ്ലിയുടെ റെക്കോർഡ് നേട്ടത്തിൽ അനുഷ്ക

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഗാലറിയിൽ സാക്ഷിയാക്കിയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റിലെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. വാംഖഡെയിൽ ന്യൂസിലൻഡിനെതിരെയുള്ള സെമിപോരാട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിന്റെ 49 സെഞ്ച്വറികൾ എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്. കോഹ്ലി മൈതാനത്ത് ചരിത്രം കുറിക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ ഭാര്യ അനുഷ്ക ശർമ സ്റ്റേഡിയത്തിലുണ്ടായിരുന്നു. റെക്കോർഡ് നേട്ടത്തിന് ശേഷം കോഹ്ലി ഒരു ഫ്ലൈയിങ് കിസ് ആണ് നൽകിയത്. അത് മറ്റാർക്കുമല്ല തന്റെ പ്രിയതമയായ അനുഷ്ക ശർമയ്ക്കായിരുന്നു. കോഹ്ലിയുടെ റോക്കോർഡിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഹൃദയസ്‍പർശിയായ […]

Cricket Sports

സ്പിൻ അനുകൂല പിച്ചിലേക്ക് ബിസിസിഐ കളി മാറ്റിയെന്ന് വിമർശിച്ചു; ആകെ വീണ 14ൽ 13 വിക്കറ്റും പേസിന്

ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിനൊരുങ്ങുമ്പോൾ ഉയർന്ന ഒരു വിമർശനമായിരുന്നു ബിസിസിഐ രായ്ക്കുരാമാനം പിച്ച് മാറ്റിയെന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഫ്രഷ് പിച്ചായ ഏഴിൽ കളിക്കേണ്ട കളി യൂസ്ഡ് പിച്ചായ ആറിലേക്ക് മാറ്റിയെന്നതായിരുന്നു വിമർശനം. ഇതിനു ചുവടുപിടിച്ച് അതിശക്ത വിമർശനങ്ങളാണ് ഉയർന്നത്. പക്ഷേ, സെമി ഫൈനൽ അവസാനിക്കുമ്പോൾ ഇരു ടീമുകളിലുമായി വീണ 14 വിക്കറ്റിൽ 13 എണ്ണവും നേടിയത് പേസർമാർ. ഫ്രഷ് പിച്ചിൽ കളിക്കുമ്പോൾ പ്രത്യേകിച്ച് ആർക്കും അങ്ങനെ ആനുകൂല്യം ലഭിക്കില്ല. ഇനിഷ്യൽ ഓവറുകളിൽ പേസർമാർ […]

Cricket Sports

രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ പ്രോട്ടീസ് നായകൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ ജേതാക്കൾ 19 ന് ഫൈനലിൽ ഇന്ത്യയെ നേരിടും. കൊൽക്കത്തയിലെ സ്പിൻ അനുകൂല പിച്ച് കണക്കിലെടുത്ത് ലുങ്കി എങ്കിഡിയ്ക്ക് പകരം തബ്രൈസ് ഷംസിയെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പുറത്തിരുന്ന ഗ്ലെൻ മാക്സ്‌വലും മിച്ചൽ സ്റ്റാർക്കും ടീമിൽ തിരികെയെത്തി. മാർക്കസ് സ്റ്റോയിനിസും ഷോൺ ആബട്ടും പുറത്തിരിക്കും. ടീമുകൾ: South Africa: Quinton de […]

Cricket Sports

രണ്ടാം സെമിയിൽ സൂപ്പർ പോരാട്ടം; ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേർക്കുനേർ; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ന് രണ്ടാം സെമിപ്പോരിൽ സൂപ്പർ പോരാട്ടാം. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും നേർക്കുനേർ എത്തുന്നു. കോൽക്കത്തയിൽ ഈഡൻ ഗാർഡനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ടൂർണമെന്റിൽ ഇന്ത്യയോടും നെതർലൻഡ്സിനോടും മാത്രം പരാജയമേറ്റ് വാങ്ങി ഒൻപതിൽ ഏഴും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയിരിക്കുന്നത്. എന്നാൽ ടൂർണമെന്റിലെ തുടക്കത്തിൽ താളം തെറ്റിയ ഓസീസ് പിന്നീട് കൂടുതൽ അപകടകാരിയായാണ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. ലോകകപ്പ് നോക്കൗട്ട് പോരാട്ടങ്ങളിൽ മികച്ച റെക്കോഡുള്ള ഓസീസും നിർഭാഗ്യം നിരന്തരം […]