ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിനമത്സരമാണ് ഇന്ന് നടക്കുന്നത്.
Cricket
യുവിയെ മറികടക്കാനൊരുങ്ങി രോഹിത് ; വേണ്ടത് 26 റണ്‍സ് കൂടി
ഏകദിന ക്രിക്കറ്റില്‍ യുവരാജ് സിംഗിന്റെ റണ്‍ നേട്ടം മറികടക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന മൂന്നാംഏകദിനത്തില്‍ 26 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഏകദിന റണ്‍ വേട്ടയില്‍ യുവിയെ മറികടക്കാന്‍ രോഹിതിന് കഴിയും. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഏഴാം സ്ഥാനത്തും ഇന്ത്യന്‍ ഉപനായകനെത്തും. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സാണ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് നേടിയിട്ടുള്ളത്. അതേ സമയം […]
കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടും? വസിം ജാഫറിന്റെ പ്രവചനം
ഏകദിനത്തിലെ 42ആം സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അഭിനന്ദന പ്രവാഹമാണ്. ഏകദിന സെഞ്ചുറികളില്‍ സച്ചിനെ കോഹ്‌ലി മറികടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമിനി സംശയമുണ്ടാകില്ല. സച്ചിനേയും കടന്നു പോകുന്ന കോഹ്‌ലി എത്ര സെഞ്ചുറി നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. 125 പന്തുകളില്‍ നിന്നും 14 ബൗണ്ടറിയും ഒരു സിക്‌സും 120 റണ്‍സെടുത്ത കോലി വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയം ഉറപ്പിക്കുകയും ചെയ്തു. 11 ഇന്നിംങ്‌സുകള്‍ക്കു ശേഷമായിരുന്നു കോഹ്‌ലി സെഞ്ചുറി നേടിയത്.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ചുരുക്കപട്ടികയായി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക കണ്ടെത്താനുള്ള ചുരുക്ക പട്ടികയായി. ആറ് പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയും പട്ടികയിലുണ്ട്. കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്‌വാദ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ഇതിന് മുന്നോടിയായാണ് ആറ് പേരുടെ ചുരുക്കപ്പട്ടിക ബി.സി.സി.ഐ തയ്യാറാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, മുന്‍ വിന്‍ഡീസ് […]
ദാദയേയും പിന്നിലാക്കി ക്യാപ്റ്റന്‍ കോഹ്‍ലി
നായകന്‍ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ വെസ്റ്റ് ഇന്‍റീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. ഒരു നീണ്ട ഇടവേളക്ക് ശേഷം സെഞ്ചറി സ്വന്തമാക്കിയ വിരാട് കോഹ്‍ലി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാഗുലിയെ പിന്തള്ളി പുതിയൊരു റെക്കോര്‍ഡിനും അര്‍ഹനായിരിക്കുന്നു. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് വിരാട് സ്വന്തമാക്കിയത്. 311 മത്സരങ്ങളില്‍ നിന്ന് 11363 റണ്‍സ് നേടിയ ദാദയെ മറികടക്കാന്‍ കോഹ്‍ലിക്ക് വേണ്ടി വന്നത് 238 ഇന്നിങ്സുകള്‍ മാത്രം. […]
രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയുടെ 42മത് ഏകദിന സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ 279 റണ്‍സെടുത്തു. 46 ഓവറില്‍ 270 റണ്‍സായിരുന്നു വിന്‍ഡീസ് വിജയലക്ഷ്യം. എന്നാല്‍ 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് […]
മഴക്കെടുതി; എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് സുരേഷ് റെയ്ന
കേരളത്തില്‍ തുടര്‍ന്നുവരുന്ന മഴക്കെടുതിയില്‍ എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ടോള്‍ ഫ്രി നമ്പര്‍, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍, കെ.എസ്.ആര്‍.ടി.സി എന്നിവരുടെ നമ്പറുകളാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സുരേഷ് റെയ്ന പങ്കുവെച്ചത്. തങ്ങളുടെ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്. ഇത് തിരച്ചും വിനാശകരമാണ്. നിമിഷംതോറും സാഹചര്യം വഷളാവുകയാണ്. എല്ലാം പഴയത് പോലെയാവാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. സഹായങ്ങള്‍ക്കായി എമര്‍ജന്‍സി നമ്പറുകള്‍ ഷെയര്‍ ചെയ്യുന്നു. പോസ്റ്റിനോടൊപ്പം റെയ്ന ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍
ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍ഷ്യല്‍ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് തന്‍റെ ഇരുപത്തിയൊമ്പതാം പിറന്നാള്‍ കേക്ക് കെയിന്‍ ശ്രീലങ്കന്‍ ആരാധകര്‍ക്കൊപ്പം കട്ട് ചെയ്ത് ആഘോഷിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ പ്രസിഡന്‍റ്സ് ഇലവന്‍ 323ന് ആറ് എന്ന നിലയിലാണ്.
ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. പതിനഞ്ച് വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് അംല അവസാനം കുറിച്ചത്. ദക്ഷിണാഫ്രിക്കക്കായി 124 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 9282 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇത് ഇപ്പോള്‍ സജീവമായുള്ള ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണ്. 178 ഏകദിനങ്ങളില്‍ നിന്നും എണ്ണായിരത്തിലധികം റണ്‍സ് അടിച്ചെടുക്കാനും അംലക്കായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലോകത്താകമാനമുള്ള ടി20 ലീഗുകളില്‍ സജീവമാകാനാണ് അംലയുടെ പദ്ദതി. ഐ.പി.എല്ലിലെ മുന്‍ കിങ്സ് […]
ഐ.സി.സി അംഗത്വം റദ്ദാക്കിയ സിംബാബ്‌വയെ ഉള്‍പ്പെടുത്തി ബംഗ്ലാദേശിന്റെ പരമ്പര
അഫ്ഗാനിസ്താനും സിംബാബ്‌വെയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കൊരുങ്ങി ബംഗ്ലാദേശ്. സെപ്തംബര്‍ 13-24 വരെയാകും പരമ്പര. സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരായ ഐ.സി.സിയുടെ നടപടിക്ക് ശേഷം ആദ്യമായാണ് മറ്റൊരു ക്രിക്കറ്റ് ബോര്‍ഡ് സിംബാബ്‌വെയെ കളിക്കാന്‍ ക്ഷണിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. പരമ്പക്ക് താല്‍പര്യം പ്രകടിപ്പിച്ചുള്ള സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ ഒരു ടെസ്റ്റ് മത്സരം ബംഗ്ലാദേശ് കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര അരങ്ങേറുക. ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ […]