പഞ്ചാബും ഡല്‍ഹിയും തമ്മിലുള്ള രഞ്ജി മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിന്റെ പെരുമാറ്റം വിവാദമായി. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം അംഗീകരിക്കാതെ ഗില്‍ അമ്പയര്‍ക്കു നേരെ തിരിയുകയായിരുന്നു. സമ്മര്‍ദത്തിലായതോടെ ആദ്യ രഞ്ജി മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍ തീരുമാനം പിന്‍വലിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ടീം ഒന്നാകെ കളിയില്‍ നിന്നും പിന്‍വാങ്ങിയത്് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. ഡല്‍ഹിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് നാടകീയ സംഭവങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. […]
Cricket
രഞ്ജിയില്‍ കേരളം ഹൈദരാബാദിനെതിരെ
രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും. പതിനഞ്ചാം സ്ഥാനത്തുള്ള കേരളത്തിന് ഹൈദരാബാദിനെതിരെ വിജയിച്ചാല്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്താനാകും. ഇക്കുറി എലീറ്റ് ഗ്രൂപ്പില്‍ കളിക്കാനിറങ്ങിയ കേരളത്തിന് ഒരു കളി പോലും ജയിക്കാനായിട്ടില്ല. രണ്ട് കളി തോറ്റ കേരളം ഡല്‍ഹിയോട് സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തില്‍ ആദ്യ ഇന്നിംങ്‌സില്‍ നേടിയ മുന്‍തൂക്കം കൊണ്ട് ലഭിച്ച മൂന്ന് പോയിന്റുകള്‍ മാത്രമാണ് സമ്പാദ്യം. സീസണില്‍ മൂന്ന് കളിയും തോറ്റവരാണ് ഹൈദരാബാദ്. ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു സാംസന് പകരം […]
2008 ലോകകപ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോഴും കോലിക്ക് പറയാനുള്ളത് വില്യംസണെക്കുറിച്ച്
2008ലെ ഐ.സി.സി. അണ്ടര്‍ 19 ലോകകപ്പാണ് കോലിയെ ആദ്യമായി സൂപ്പര്‍താരമാക്കിയത്. ഇന്ത്യക്കുവേണ്ടി കോലിയും കൂട്ടരും അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ലോകകിരീടം നേടിയപ്പോഴും സെമിയില്‍ ഇന്ത്യ തോല്‍പിച്ച ന്യൂസിലന്റിന്റെ ഒരു കളിക്കാരനെക്കുറിച്ചാണ് കോലിക്ക് പറയാനേറെയുള്ളത്. ഇപ്പോഴത്തെ കിവീസ് ക്യാപ്റ്റനായ കെയ്ന്‍ വില്യംസണെക്കുറിച്ച്. സെമിഫൈനലില്‍ ന്യൂസിലന്റിനെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, ന്യൂസിലന്റ് ടീമുകളില്‍ അന്ന് കളിച്ച കൗമാരക്കാരില്‍ പലരും ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. കോലിക്കും വില്യംസണും പുറമേ രവീന്ദ്ര ജഡേജ, ട്രന്റ് […]
തെറ്റുകള്‍ ഏറ്റുപറഞ്ഞ് മഞ്ജരേക്കര്‍, 2019 മോശം വര്‍ഷം
ക്രിക്കറ്റ് കമന്റേറ്ററായതിന് ശേഷമുള്ള ഏറ്റവും മോശമായിരുന്നു 2019 എന്ന് ഏറ്റുപറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പിനിടെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ജഡേജക്കെതിരായ പ്രയോഗങ്ങളും സഹ കമന്റേറ്റര്‍ ഹര്‍ഷ് ബോഗ്‌ലെയെ അപമാനിക്കും വിധം തല്‍സമയപരിപാടിക്കിടെ സംസാരിച്ചതുമാണ് മഞ്ജരേക്കര്‍ എടുത്തു പറഞ്ഞിരിക്കുന്നത്. പ്രൊഫഷണലിസത്തിന് വലിയ വില കല്‍പിക്കുന്ന താന്‍ നിയന്ത്രണം വിട്ട് പെരുമാറിയ രണ്ട് സാഹചര്യങ്ങളായിരുന്നു ഇവയെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ലോകകപ്പിനിടെയായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശങ്ങള്‍ ജഡേജയെ പ്രകോപിപ്പിച്ചതും അദ്ദേഹം ട്വിറ്ററിലൂടെ പരസ്യമായി പ്രതികരിച്ചതും. ജഡേജയെപ്പോലെ ടീമിലേക്ക് വന്നും പോയും ഇരിക്കുന്ന കളിക്കാരുടെ […]
ടെസ്റ്റ് നാല് ദിവസമാക്കുമെന്ന് ഐ.സി.സി
ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവരാന്‍ ഐ.സി.സി. നീക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ഐ.സി.സി ശ്രമിക്കുന്നത്. നിര്‍ദേശം യാഥാര്‍ഥ്യമായാല്‍ 2023-2031 കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്നും നാല് ദിവസമായി കുറയും. നിരവധി കാരണങ്ങളാണ് ഐ.സി.സിയെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ആഗോളതലത്തില്‍ കൂടുതല്‍ മത്സരങ്ങളും ടൂര്‍ണ്ണമെന്റുകളും ആരംഭിക്കാം, ടി20 ലീഗുകള്‍ക്ക് കൂടുതല്‍ സമയം, അഞ്ച് ദിവസ മത്സരങ്ങള്‍ക്ക് വേണ്ടി വരുന്ന ചിലവ്, കൂടുതല്‍ കാണികളെ ആകര്‍ഷിക്കാം […]
ടെസ്റ്റ് റാങ്ക്; ഒന്നാം സ്ഥാനത്തോടെ ഇന്ത്യയും കോലിയും പുതുവര്‍ഷത്തിലേക്ക്
ഐ.സി.സി വര്‍ഷാവസാനം പുറത്തിറക്കിയ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിങ് പോയിന്റുമായി കോലി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് 911 പോയിന്റാണ് ഉള്ളത്. ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ഫോമിലെത്താന്‍ സാധിക്കാതിരുന്നത് സ്മിത്തിന് തിരിച്ചടിയായി. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംങ്‌സുകളില്‍ നിന്നും 151 റണ്‍ മാത്രമാണ് സ്മിത്തിന് നേടാനായിരുന്നത്. ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയന്‍ മധ്യനിര താരം മാര്‍നസ് ലാബുഷേയ്ന്‍ ഇന്ത്യന്‍ താരം […]
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയില്‍ നിന്നും സീന്‍ അബോട്ട് പുറത്ത്
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ഓള്‍റൗണ്ടര്‍ സീന്‍ അബോട്ട് പുറത്ത്. ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ ഡാര്‍സി ഷോര്‍ട്ട് സീന്‍ അബോട്ടിന് പകരക്കാരനായി ടീമിലിടം നേടി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ അബോട്ട് ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിനെതിരായ മത്സരത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബര ജനുവരി 14 ന് മുംബൈയിലാണ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടീം ; ആരോണ്‍ ഫിഞ്ച് (c), ആഷ്ടണ്‍ അഗര്‍, അലക്സ് കാരി (wk), പാറ്റ് കമ്മിന്‍സ് […]
ധോണി ഇനി കളിക്കുമോ? ബി.സി.സി.ഐ പ്രസിഡന്‍റ് പറയുന്നതിങ്ങനെ
മുന്‍ നായകന്‍ എം.എസ് ധോണിയെ പുകഴ്ത്തി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍, ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഗാംഗുലിയില്‍ നിന്നും ലഭിച്ചില്ല. നായകന്‍ വിരാട് കോലിയുമായും സെലക്ടര്‍മാരുമായും ഭാവികാര്യങ്ങള്‍ ധോണി ചര്‍ച്ചചെയ്തിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഗാംഗുലി പറഞ്ഞു. അതിനപ്പുറം ഇക്കാര്യം ഒരു ചര്‍ച്ചയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ചാമ്പ്യനാണ്. മറ്റൊരു ധോണിയെ സമീപഭാവിയിലൊന്നും ഇന്ത്യക്ക് കിട്ടാനും പോകുന്നില്ല. ഇനി കളിക്കണോ വേണ്ടയോ തുടങ്ങിയ […]
പൊരുതിയത് സഞ്ജു മാത്രം, കേരളത്തിന് തോല്‍വി
രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ടാം തോല്‍വി. ആദ്യ എവേ മത്സരത്തില്‍ കേരളത്തെ ശക്തരായ ഗുജറാത്ത് 90 റണ്‍സിന് തോല്‍പിച്ചു. സൂറത്തില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ 177 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സ്‌കോര്‍: ഗുജറാത്ത് 127, 210, കേരളം 70, 177. സഞ്ജു വി സാംസണ്‍(82 പന്തില്‍ 78) മാത്രമാണ് കേരളത്തിനായി രണ്ടാം ഇന്നിംങ്‌സില്‍ അല്‍പമെങ്കിലും പൊരുതിനോക്കിയത്. മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 36ല്‍ എത്തിയപ്പോള്‍ ഓപണര്‍ വിഷ്ണു വിനോദിനെ (23) നഷ്ടമായി. […]
ഇന്ത്യയെ ‘ഒന്നിരുത്താന്‍’ ശ്രമിച്ച ഷുഹൈബ് മാലിക്കിനെ കണ്ടം വഴി ഓടിച്ച് ആരാധകര്‍
ഒരു കാര്യവുമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഒന്ന് നോവിക്കാന്‍ ശ്രമിച്ച ഷൊഹൈബ് മാലിക്കിന് ഇന്ത്യന്‍ ആരാധകരുടെ വക ട്രോള്‍ മഴ. മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കാണ് ക്രിസ്തുമസ് ആശംസക്കിടെ ധോണിയേയും ഇന്ത്യയേയും ഒന്ന് ചെറുതാക്കി കാണിക്കാന്‍ ശ്രമിച്ചത്. 2012 ഡിസംബര്‍ 25ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ടി20 മത്സരത്തിന്റെ ചിത്രം ഇട്ടായിരുന്നു മാലിക് ആശംസകള്‍ നേര്‍ന്നത്. പിന്തിരിഞ്ഞു നില്‍ക്കുന്ന ധോണിക്കു നേരെ ആവേശത്തോടെ കൈ ചുരുട്ടിയുള്ള സ്വന്തം ചിത്രമാണ് ട്വിറ്ററില്‍ ഷുഹൈബ് മാലിക് […]