ഡിവൈ പാട്ടില്‍ ടി20 കപ്പ് സെമിയില്‍ 55 പന്തില്‍ 158 റണ്‍സ് അടിച്ച് ഹാര്‍ദിക് പാണ്ഡ്യ. ബി.പി.സി.എലിനെതിരെയായിരുന്നു പാണ്ഡ്യയുടെ സ്‌ഫോടനാത്മകമായ ബാറ്റിംങ്. പരിക്കേറ്റ് ഭേദമായി ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്ന പാണ്ഡ്യയുടെ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കുന്നതാണ് ഈ ഇന്നിംങ്‌സ്. പാണ്ഡ്യയുടെ ബാറ്റിംങ് മികവില്‍ റിലയന്‍സ് വണ്‍ നിശ്ചിത ഓവറില്‍ 4ന് 238 റണ്‍സ് അടിച്ചു. ഡിവെ പാട്ടില്‍ ടി20കപ്പില്‍ ഹാര്‍ദികിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ചൊവ്വാഴ്ച്ച നടന്ന ലീഗ് മത്സരത്തില്‍ പാണ്ഡ്യ 39 പന്തില്‍ 105 റണ്‍സ് […]
Cricket
20 സിക്‌സ്, നടുക്കി ഹാര്‍ദ്ദിക്കിന്റെ അതിവേഗ സെഞ്ച്വറി വീണ്ടും
പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരവ് മത്സരത്തിനിറങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്.ഡിവൈ പാട്ടില്‍ ടി-20 ടൂര്‍ണമെന്റില്‍ മൂന്ന് ദിവസത്തിനിടെ തുടര്‍ച്ചയായ രണ്ടാം അതിവേഗ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം. ടൂര്‍ണമെന്റ് സെമി ഫൈനലില്‍ ബിപിസിഎലിനെതിരെയാണ് പാണ്ഡ്യ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്. 39 പന്തുകളില്‍ സെഞ്ച്വറിയിലെത്തിയ പാണ്ഡ്യ കളി അവസാനിക്കുമ്ബോള്‍ 55 പന്തുകളില്‍ 158 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 20 സിക്‌സും ആറ് ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്‌സില്‍ പാണ്ഡ്യ അടിച്ചുകൂട്ടിയത്. പാണ്ഡ്യയുടെ ഇന്നിംഗ്‌സിന്റെ മികവില്‍ […]
പ്രഥമ പരിഗണന രാജ്യത്തിന്, ജഡേജക്ക് രഞ്ജി ഫൈനല്‍ കളിക്കാന്‍ അനുമതിയില്ല
ഐ.പി.എല്‍ നടക്കുന്ന സമയങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ കളിക്കാറില്ല. സമാനമായ പരിഗണന രഞ്ജി ട്രോഫി ഫൈനലിനെങ്കിലും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്… പ്രഥമ പരിഗണന രാജ്യത്തിനെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്ര ജഡേജയെ രഞ്ജി ഫൈനല്‍ കളിക്കാന്‍ അനുമതി നല്‍കില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ രവീന്ദ്ര ജഡേജയെ ഫൈനലില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയിലാണ് ഗാംഗുലിയുടെ തീരുമാനം. അതേസമയം സൗരാഷ്ട്രക്കുവേണ്ടി ചേതേശ്വര്‍ പുജാരയും ബംഗാളിനുവേണ്ടി വൃദ്ധിമാന്‍ സാഹയും കളിക്കാനിറങ്ങും. മാര്‍ച്ച് 12നാണ് […]
വനിതാ ലോകകപ്പ്: ഇന്ത്യ ആദ്യമായി ഫൈനലില്‍
മഴമൂലം ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ ഗ്രൂപ്പ് ജേതാക്കളെന്ന പരിഗണനയില്‍ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു… ടി20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് – ഇന്ത്യ സെമിഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലില്‍. ആദ്യമായാണ് ഇന്ത്യ വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിന് അര്‍ഹത നേടുന്നത്. പോയിന്റ് നിലയിലുണ്ടായിരുന്ന മുന്‍തൂക്കമാണ് ഇന്ത്യക്ക് തുണയായത്. മെല്‍ബണില്‍ പ്രാദേശിക സമയം വൈകീട്ട് മൂന്നിനാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം നടക്കേണ്ടിയിരുന്നത്. മഴ കളി തടസപ്പെടുത്തിയതോടെ സെമി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഫൈനലിന് മുമ്പ് റിസര്‍വ് ദിനം […]
സുനില്‍ ജോഷി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍
പുരുഷവിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി മുന്‍ സ്പിന്‍ ബൗളര്‍ സുനില്‍ ജോഷിയെ തെരഞ്ഞെടുത്തു… ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ സ്പിന്‍ ബൗളര്‍ സുനില്‍ ജോഷിയെ തെരഞ്ഞെടുത്തു. ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. മുന്‍ പേസര്‍ ഹര്‍വിന്ദര്‍ സിംങിനെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. മുഖ്യ സെലക്ടറായിരുന്ന എം.എസ്.കെ പ്രസാദിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. മദന്‍ലാല്‍, ആര്‍.പി സിങ്, സുലക്ഷണ നായിക് എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് ഉപദേശകസമിതി(CAC)യാണ് സെലക്ടര്‍മാരെ […]
ടി20യില്‍ ആദ്യത്തെ അഞ്ഞൂറാനായി പൊള്ളാര്‍ഡ്
7000 റണ്‍സും 250 വിക്കറ്റും ടി20യില്‍ സ്വന്തമായുള്ള ഒരേയൊരു താരവും പൊള്ളാര്‍ഡാണ്. ലോകത്താകെ 23 ടി20 ടൂര്‍ണ്ണമെന്റുകളില്‍ പൊള്ളാര്‍ഡ് കളിച്ചിട്ടുണ്ട്… തര്‍ക്കങ്ങളെ 2010 സെപ്തംബര്‍ 10ന് വെസ്റ്റ് ഇന്‍ഡീസുമായുള്ള ക്രിക്കറ്റ് കരാര്‍ കീറണ്‍ പൊള്ളാര്‍ഡ് അവസാനിപ്പിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ നിരവധിയായിരുന്നു. കളി അവസാനിപ്പിക്കാതെ ലോകമെങ്ങുമുള്ള ടി20 ടൂര്‍ണ്ണമെന്റില്‍ കളിക്കാനായിരുന്നു അന്ന് പൊള്ളാര്‍ഡ് എടുത്ത തീരുമാനം. ഒരുപതിറ്റാണ്ടിനിപ്പുറം ടി20യുടെ ചരിത്രത്തില്‍ ആദ്യമായി 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറിയിരിക്കുകയാണ് പൊള്ളാര്‍ഡ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് പൊള്ളാര്‍ഡ്. 2010ല്‍ […]
ഐ-ലീഗ്: ജയത്തോടെ കശ്മീര്‍ മൂന്നാമത്
ഐ-ലീഗില്‍ റയല്‍ കശ്മീരിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് നെറോക്ക എഫ്.സിയെയാണ് കശ്മീര്‍ തോല്‍പ്പിച്ചത്. വിജയത്തോടെ കശ്മീര്‍ പോയിന്റ് പട്ടകിയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. കശ്മീരിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 42-ാം മിനിറ്റില്‍ ഡാനിഷ് ഭട്ട് നേടിയ ഏക ഗോളിലാണ് കശ്മീര്‍ വിജയിച്ചത്. ചെസ്റ്റര്‍പോള്‍ ലിങ്ദോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായാണ് കശ്മീര്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. തോല്‍വിയോടെ ഇപ്പോള്‍ തന്നെ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള നെറോക്കയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി. […]
സ്വപ്‌ന സാക്ഷാത്കാരത്തിന് നന്ദി പറഞ്ഞ് രോഹിത്ത് ശര്‍മ്മ
തന്റെ സ്വപ്‌നം സാക്ഷാത്കാരിച്ചതിന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് അധികൃതര്‍ക്കും റയല്‍മാഡ്രിഡിനും നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ. ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസികോ മത്സരം കാണാന്‍ ലാലിഗ അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് രോഹിത്ത് ശര്‍മ്മയും കുടുംബവും മാഡ്രിഡിലെത്തിയത്. സാന്റിയാഗോ ബെര്‍ണ്ണബൂവില്‍ നടന്ന മത്സരം റയല്‍ 2-0ത്തിന് ജയിക്കുകയും ചെയ്തു. കാല്‍വണ്ണയിലേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് രോഹിത്ത് ശര്‍മ്മ. ഈ ഇടവേളക്കിടെയാണ് എല്‍ ക്ലാസികോ കാണാന്‍ രോഹിത് ശര്‍മ്മയും ഭാര്യയും കുഞ്ഞു സമെയ്‌റയും […]
ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയില്‍ ഒന്നാമത്, സെമിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം
വനിതാ ട്വി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ഫിക്സ്ചറുകള്‍ തീരുമാനമായി. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരം മഴ മുടക്കിയതോടെയാണ് സെമി ഫിക്സ്ചറുകള്‍ തീരുമാനമായത്. വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ആയിരുന്നു ഇന്ന് ഏറ്റുമുട്ടേണ്ടിയിരുന്നത്. മഴ കാരണം ഒരു പന്തുപോലും എറിയാന്‍ ആകാതെ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകള്‍ക്കും ഒരോ പോയന്റ് ലഭിച്ചു. ഈ ഒരു പോയന്റ് മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാമത് എത്താന്‍. ഗ്രൂപ്പില്‍ ബി ഒന്നാമത് എത്തിയ ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ ഗ്രൂപ്പ് എയിലെ […]
മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി വിരാട് കോഹ്‌ലി
ന്യൂസിലന്റിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയും സമ്പൂര്‍ണ്ണമായി അടിയറവെച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് തട്ടിക്കയറി വിരാട് കോഹ്‌ലി. രണ്ടാം ടെസ്റ്റിനിടെ നടന്ന ഒരു വിവാദ സംഭവത്തെ സൂചിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ അമിതാവേശം കുറക്കേണ്ടതുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായപ്പോഴായിരുന്നു കോഹ്‌ലി അമിതാഘോഷം നടത്തിയത്. അത് ന്യൂസിലന്റിലെ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. സംഭവത്തെ കുറിച്ച് ന്യൂസിലന്റ് ക്യാപ്റ്റനോടും നേരത്തെ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ‘അത് […]