Cricket Sports

ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുത്ത് ബിസിസിഐ; വനിതകളുടെ ത്രിദിന ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും

വനിതകളുടെ ത്രിദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഈ മാസം അവസാനം ആരംഭിക്കും. ഈ മാസം 29 മുതൽ പൂനെയിലാണ് ടൂർണമെൻ്റ് ആരംഭിക്കുക. രാജ്യാന്തര തലത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കൊടുക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നീക്കം. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സെൻട്രൽ, നോർത്തീസ്റ്റ്, സൗത്ത് എന്നീ അഞ്ച് സോണുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാവും ടൂർണമെൻ്റിൽ ഏറ്റുമുട്ടുക. ആകെ അഞ്ച് മത്സരങ്ങൾ. രണ്ട് ക്വാർട്ടർ ഫൈനലുകൾ, രണ്ട് സെമിഫൈനലുകൾ, […]

Football Sports

കാണികൾക്ക് നേരെ അശ്ലീല ആംഗ്യം; റൊണാള്‍ഡോയ്‌ക്ക് ഒരു മത്സരത്തിൽ വിലക്ക്, 10,000 റിയാല്‍ പിഴയും

സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്. ഒരു മത്സരത്തിലാണ് ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റോണോയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 10000 സൗദി റിയാല്‍ പിഴയും ചുമത്തി. നടപടിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം. സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം […]

Cricket

‘രോഹിത് മിടുക്കനായ ക്യാപ്റ്റൻ, അടുത്ത എം.എസ് ധോണി’; സുരേഷ് റെയ്ന

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന. രോഹിത് മിടുക്കനായ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്പരയിൽ യുവതാരങ്ങളെ സമർത്ഥമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രോഹിത് അടുത്ത എം.എസ് ധോണിയാകുമെന്നും സുരേഷ് റെയ്‌ന. രോഹിത് മിടുക്കനായ ക്യാപ്റ്റനാണ്. ശരിയായ ദിശയിലാണ് അദ്ദേഹം നീങ്ങുന്നത്. എം.എസ് ധോണിയെപ്പോലെ യുവതാരങ്ങൾക്ക് രോഹിത് നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. ആദ്യം സർഫറാസിന് അവസരം നൽകി, പിന്നീട് ജുറലിനെ ടീമിൻ്റെ ഭാഗമാക്കി. ഇതിൻ്റെ എല്ലാം […]

Cricket

അനായാസം ആർസിബി; ഗുജറാത്തിനെ തകർത്ത് രണ്ടാം ജയം

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിനെ 7 വിക്കറ്റിന് 107ൽ ഒതുക്കിയ ബാംഗ്ലൂർ 12.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. 27 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദനയും 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും ആർസിബിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. രേണുകയാണ് കളിയിലെ താരം. (wpl rcb […]

Cricket India Sports

‘നീ കൂടുതൽ ശക്തിയോടെ തിരിച്ചുവരും’, മുഹമ്മദ് ഷമിക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക സന്ദേശം

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കിന് ഷമി ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 […]

Cricket Sports

മുംബൈ ഇന്ത്യൻസിന് ആശ്വാസം; മൈതാനത്തേക്ക് തിരിച്ചെത്തി നായകൻ ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസിന് ആശ്വാസം. പരിക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും ഇടവേള എടുത്ത നായകൻ ഹാർദിക് പാണ്ഡ്യ മൈതാനത്തേക്ക് തിരിച്ചെത്തി. ഡി വൈ പാട്ടീൽ ടി20 ടൂർണമെൻ്റിലൂടെയാണ് പാണ്ഡ്യയുടെ തിരിച്ചുവരവ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെയാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം പാണ്ഡ്യ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ പാണ്ഡ്യ […]

Cricket Sports

പരമ്പര റാഞ്ചി ഇന്ത്യ; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന നാലാം മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ മിന്നും ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാർച്ച് 7 മുതൽ ധർമശാലയിൽ ആരംഭിക്കും. ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ച്വറി നേടി. യശസ്വി ജയ്‌സ്വാൾ (37), ജുറെൽ (39) എന്നിവർ മികച്ച […]

Football Sports

കേരളാ ബ്ലാസ്റ്റേഴ്‌സിന് ആവേശ ജയം; എഫ്‌സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിന്‌

ഐഎസ്എല്ലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആവേശജയം. നിർണായക മത്സരത്തിൽ എഫ്‌സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിനാണ്. ബ്ലാസ്‌റ്റേഴ്‌സിനായി ഡയമന്റ്‌കോസ് രണ്ട് ഗോൾ നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോൾ പിന്നിലായിരുന്നു. പിന്നീട് ഒരു ഗോൾ ബ്ലാസ്‌റ്റേഴ്‌സ് മടക്കി. പിന്നീട് ഒരു ഗോൾ കൂടി നേടി ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. പെനാൽറ്റിയിൽ നിന്ന് ഗോൾ നേടിയത് ദിമിത്രിയോസാണ്. പിന്നാലെ മറ്റൊരു ഗോൾ കൂടി നേടി ദിമിത്രിയോസ് […]

Cricket Sports

ന്യൂസിലൻഡിനെതിരായ അവസാന ടി20യിൽ വാർണർ കളിക്കില്ല

ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരത്തിൽ ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ കളിക്കില്ല. പരിക്കേറ്റ താരത്തിന് വിശ്രമം അനുവദിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും വാർണർ കളിച്ചിരുന്നില്ല. നാളെയാണ് ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരം. താരത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പരിക്ക് ഭേദമാകാൻ കുറച്ച് സമയമെടുക്കും. എങ്കിലും അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിൽ താരം കാലിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിന് മുമ്പ് താരം ഫിറ്റാകുമെന്നാണ് പ്രതീക്ഷ. വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിൻ്റെ അഭാവത്തിൽ മുൻ സീസണിൽ ഡൽഹി […]

Cricket Sports

ഹൃദയം തൊട്ട കണ്ണീര്; സര്‍ഫറാസിന്‍റെ പിതാവിന് ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യന്‍ അരങ്ങേറിയ സര്‍ഫറാസിനൊപ്പം പിതാവ് നൗഷാദ് ഖാനും വാര്‍ത്തകളിലിടം നേടി. ചെറുപ്പം തൊട്ട് സര്‍ഫറാസ് ഖാനെ പരിശിലിപ്പിച്ചയാളാണ് നൗഷാദ് ഖാന്‍ രാജ്കോട്ടില്‍ അരങ്ങേറ്റ സമയത്ത് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സന്തോഷത്തിനൊപ്പം ചേരുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍ഫറാസ് ഖാന്‍റെ പിതാവ് നൗഷാദ് ഖാന് താര്‍ സമ്മാനിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്. കഠിനാധ്വാനം, ധൈര്യം, ക്ഷമ. ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാള്‍ […]