ഐടി നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ട്വിറ്ററിന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഐടി നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. പരാതി പരിഹാര ഉദ്യോഗസ്ഥരെ അടക്കം നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമം പാലിക്കാന്‍ വൈമനസ്യം ഉള്ളവരെ രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും എന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ട്വിറ്ററിനെതിരെയുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഐടി നിയമം പാലിക്കാത്തതിനെതിരെ ട്വിറ്ററിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. നിയമം പാലിക്കാന്‍ കൂടുതല്‍ […]
Social Media
‘രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല’; ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ
ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തൽ. നിയമം നിഷ്‌കർഷിക്കുന്ന സംവിധാനങ്ങളില്ലാതെ ട്വിറ്ററിന്റെ പ്രവർത്തനം അനുവദിക്കില്ല. ഐ.ടി ഭേദഗതി നിയമം അനുസരിച്ചുള്ള ഉദ്യോഗസ്ഥ നിയമനം കബളിപ്പിക്കാനുള്ള ശ്രമമാണ്. നിയമിച്ചതായി ട്വിറ്റർ അവകാശപ്പെട്ട ഉദ്യോഗസ്ഥരെല്ലാം രാജിവച്ചുവെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ട്വിറ്ററിനെതിരെ കേസെടുക്കാൻ കശ്മീർ പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തി. കുട്ടികൾ ഭീകരപ്രവർത്തനം നടത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ കേസെടുക്കണമെന്നും […]
ട്വിറ്ററിനെതിരെ ദേശീയ വനിതാകമ്മീഷൻ സ്വമേധയ കേസെടുത്തു
ട്വിറ്ററിനെതിരെ ദേശീയ വനിതാകമ്മീഷൻ സ്വമേധയ കേസെടുത്തു. ട്വിറ്ററിൽ അശ്ലീല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകൾ ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദേശം നൽകി. കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ ട്വിറ്റർ എം.ഡിക്ക് ഇക്കാര്യംആവശ്യപ്പെട്ട് കത്തയച്ചു. വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മീഷണർക്കും കമ്മീഷൻ കത്തയച്ചു. അതിനിടെ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ ചെറുക്കുന്ന നയമാണ് കമ്പനിക്കെന്ന് ട്വിറ്റർ പറഞ്ഞു. കുട്ടികളുടെ നഗ്‌നത പ്രചരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിൽ നടപടിയെടുക്കുമെന്നും ട്വിറ്റർ വഴി […]
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി.ദേഭഗതി നിയമം പാലിക്കണം; ഫേസ്ബുക്കിനും ഗൂഗിളിനും നിർദേശം
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും പാർലമെന്ററി ഐ.ടികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. രാജ്യത്തെ നിയമം പാലിച്ചുകൊണ്ട് മാത്രമെ ഇവിടെ തുടരാൻ അനുവദിക്കൂ എന്നും സമിതി നിർദ്ദേശിച്ചു. ശശി തരൂർ അധ്യക്ഷനായ സമിതി വിളിച്ച യോഗത്തിൽ ഇന്ന് ഗുഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികൾ നേരിട്ട് ഹാജരായി. ഐടി ഭേദഗതി നിയമം നടപ്പിലാക്കിയത് വിലയിരുത്താനാണ് സമിതി ഇന്ന് യോഗം വിളിച്ചത്. ഫേസ്്ബുക് പബ്ലിക് പൊളിസി ഡയറക്ടർ ശിവാനന്ദ് തുക്രാൽ, ജനറൽ കൗൺസിൽ നമ്രത സിങ്ങ് എന്നിവരാണ് […]
തെറ്റായ ഇന്ത്യന്‍ ഭൂപടം; ട്വിറ്റര്‍ എംഡിക്ക് എതിരെ കേസ്
ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് ടിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്. ബജ്‌രംഗ്ദള്‍ നേതാവിന്റെ പരാതിയില്‍, ബുലന്ത്‌ഷെഹര്‍ പോലീസ് ആണ് കേസെടുത്തത്. അതേസമയം വിവാദമായ മാപ്പ് ട്വിറ്റര്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. വെബ്‌സൈറ്റിലെ ട്വീപ്പ് ലൈഫ് വിഭാഗത്തിലാണ് ജമ്മു കശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ഉള്ള മാപ്പ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്. കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ […]
ട്വീറ്റുകൾ നീക്കം ചെയ്ത സംഭവം; സ്ഥിരീകരിച്ച് ഐ.ടി മന്ത്രാലയം
ട്വിറ്ററിലെ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ സ്ഥിരീകരണവുമായി കേന്ദ്ര ഐ.ടി മന്ത്രാലയം. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്ന 100 പോസ്റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയാണ് കൊവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അമ്പതോളം പേരുടെ ട്വീറ്റുകൾ നീക്കം ചെയ്തത്. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട വിമർശനാത്മകമായി പോസ്റ്റുകൾ നീക്കാൻ നിർദേശം ട്വിറ്ററിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഈ ട്വീറ്റുകൾ ഐടി നിയമങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ വാദം. ഇതിന് പിന്നാലെ […]
ഇന്ധനവിലയില്‍ പ്രതിഷേധം; സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടന്‍ വിജയ്
സൈക്കളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന്‍ വിജയ്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
‘വെറും 30 മിനിറ്റ്’ യുഡിഎഫ് പ്രവർത്തകർക്ക് ശശി തരൂരിന്‍റെ ചലഞ്ച്
നിശബ്ദ പ്രചാരണ ദിനമായ ഇന്ന് യുഡിഎഫ് പ്രവർത്തകർക്ക് വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് ശശി തരൂർ എംപി. 30 മിനിറ്റിൽ നിക്ഷപക്ഷരായ 10 വോട്ടർമാരെ വിളിച്ച് എന്തുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയണമെന്നാണ് ചലഞ്ച്. ഫേസ്ബുക്കിലൂടെയാണ് തരൂർ ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം; ഇന്ന് നിശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്‍റെ സമയം അവസാനിച്ചിരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളതെന്തെന്ന് വച്ചാൽ ഇന്നത്തെ ദിവസം നിങ്ങൾ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ […]
‘അഴിമതിക്ക് കൈയ്യും കാലും വെച്ചാല്‍ പിണറായി വിജയനാകും’ മുഖ്യമന്ത്രിക്കെതിരെ – ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. അഴിമതിയ്ക്ക് കൈയും കാലും വച്ചാൽ എങ്ങനെ ഇരിക്കുമോ അതാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വിമര്‍ശിച്ചു. എന്നിട്ടും അദ്ദേഹം അഴിമതിയ്ക്കെതിരെ സംസാരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ രൂക്ഷപരിഹാസം. ചിലർക്ക് ചില ജന്മവാസനകളുണ്ടാകും. പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ല. ചെന്നിത്തല കുറിച്ചു. വൈദ്യുതി മന്ത്രി ആയിരിക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് പിണറായി. പള്ളിവാസൽ, […]
വനിതാദിനം; വനിതകള്‍ക്ക് ആദരവുമായി ഗൂഗിള്‍
അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളുടെ ജന്മ-ചരമ വാര്‍ഷിക ദിനങ്ങളിലും ഡൂഡില്‍ പുറത്തിറക്കുകയെന്നത് ഗൂഗിളിന്റെ പതിവാണ്. ആ പതിവിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പുതിയ കാര്യങ്ങള്‍ ചെയ്ത വനിതകളുടെ കൈകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വനിത ഡോക്ടര്‍, ശാസ്ത്രജ്ഞ, ബഹിരാകാശ യാത്രിക, എന്‍ജിനിയര്‍, ആക്ടിവിസ്റ്റ്, കലാകാരി തുടങ്ങിയവരുടെ കൈകളാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡൂഡില്‍ പങ്കുവച്ചശേഷം ഗൂഗിള്‍ ഇങ്ങനെയെഴുതി; ”ഇന്നത്തെ വാർഷിക അന്താരാഷ്ട്ര വനിതാ […]