Association Pravasi Switzerland

സ്വിസ്സ് മലയാളീസ് വിന്റർത്തൂർ ഓണാഘോഷം സെപ്റ്റംബർ പത്തിന് നടത്തി .

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സ്വിസ്സ് മലയാളീസ് വിന്റർത്തൂർ വിവിധ പരിപാടികളോടെ സെപ്റ്റംബർ 10ന് വിന്റര്ത്തുരിലെ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ വെച്ച് ഈ വർഷത്തെ ഓണം ആഘോഷിച്ചു . വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .ഓണാഘോഷങ്ങൾ വിപുലമായി നടത്തുവാൻ സെക്രെട്ടറി ലീവിങ്സ്റ്റനും ട്രെഷറർ തോമസ് മാളിയേക്കലും നേതൃത്വം നൽകി . ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ മീറ്റിംഗിൽ പ്രസിഡന്റ്‌ ജോൺസൻ ഗോപുരത്തിങ്ങൽ അദ്യക്ഷത വഹിച്ചു. തുടർന്ന് സംഘടനയുടെ ഭാവി […]

Association Pravasi Switzerland

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഓണമഹോൽസവം 2023 ൻ്റെ തുടക്കം കുറിച്ച് കൊണ്ട് ഇദംപ്രഥമമായ് സൂറിച്ചിലെ ഗ്രൂ ണിംഗനിൽ സംഘടിപ്പിച്ച ഇൻ്റർനാഷണൽ വടംവലി മത്സരം കാണികളിൽ ആവേശമുണർത്തി ചരിത്ര വിജയമായ് മാറി

ഇന്ത്യൻ, സ്വിസ്സ് പതാകകൾ വഹിച്ച് തനതായ ജഴ്സി കൾ അണിഞ്ഞ് വിവിധ ടീമുകൾ നടത്തിയ മാർച്ച് പാസ്റ്റ് അഭിസംബോധന ചെയ്ത് പ്രസിഡൻ്റ് ശ്രീ ടോമി തൊണ്ടാംകുഴി ഉത്സവ് 23 അവുപചാരികമായി ഉൽഘാടനം ചെയ്തു . .സെക്രെട്ടറി ശ്രീ ബോബ് തടത്തിൽ പരിപാടികൾക്ക് നേതൃത്വം നൽകി ഇറ്റലി, ബൽജിയം ആതിഥേയരായ സ്വിസ്സ് എന്നിവിടങ്ങളിൽ നിന്ന് 12 ഓളം ടീമുകൾ പങ്കെടുത്തു. ആദ്യാവസാനം വീറും വാശിയും നിറഞ്ഞ് നിന്ന മൽസരത്തിൻ്റെ ചിട്ടയായ മേൽനോട്ടം ശ്രദ്ദേയമായിരുന്നു. റഫറികളായിരുന്ന ബിനു കാരക്കാട്ടിൽ, സിജോ […]

Association Pravasi Social Media Switzerland

സൂറിച് നിവാസികളായ ആനീസ് ജോർജ് വളപ്പിലയുടെയും ,ഷാജി വലിയവീട്ടിലിന്റെയും ,ഷലിം വലിയവീട്ടിലിന്റെയും പ്രിയ സഹോദരൻ ജോയി ഡേവിഡ് വലിയവീട്ടിൽ (60 ) നിര്യാതനായി .

മാള വലിയവീട്ടിൽ ജോയി ഡേവിഡ് ഇന്ന് (20.08 ) വൈകുന്നേരം അഞ്ചരക്ക് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . സൂറിച് നിവാസികളായ ആനീസ് ജോർജ് വളപ്പിലയുടെയും ,ഷാജി വലിയവീട്ടിലിന്റെയും ,ഷലിം വലിയവീട്ടിലിന്റെയും സഹോദരനാണ് പരേതൻ . സ്വിസ്സ് മലയാളികൾക്ക് ഏറെ സുപരിചിതരായിരുന്ന ജോയിയും ,ഭാര്യ മേഴ്‌സിയും കുറച്ചു നാളുകൾക്ക് മുൻപാണ് സ്വിറ്റസർലണ്ടിലെ പ്രവാസജീവിതത്തിനു വിരാമമേകി നാട്ടിലേക്കു പോകുകയും നാട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തത് ..പരേതന് രണ്ടു മക്കൾ കാനഡയിലുള്ള അന്നാ വിനോയിയും യുകെ യിലുള്ള അലെൻസോയും . സംസ്കാരകർമ്മങ്ങൾ […]

Pravasi Switzerland

സൂറിച് നിവാസി ശ്രീ ജോജൻ മ്ലാവിലിന്റെ പ്രിയ മാതാവ് ശ്രീമതി സെലിൻ ഉലഹന്നാൻ ഇന്ന് നിര്യാതയായി

കിടങ്ങൂർ മ്ലാവിൽ പരേതനായ എം യു ഉലഹന്നാന്റെ ഭാര്യയായിരുന്നു പരേത .മറ്റുമക്കൾ പരേതനായ ജോൺ ഉലഹന്നാൻ ,ഡോണി ജോൺ ,രാജി റോയി .മരുമക്കൾ ഷീബ ജോൺ ചേറ്റൂർ ,ലൈല ജോസഫ് പുന്നശേരിൽ ,ആനി ഡോണി മുണ്ടാട്ടുചുണ്ടയിൽ ,റോയി കല്ലറക്കൽ . സംസ്‌കാരകർമ്മങ്ങൾ ഞായറാഴ്ച ,ഇരുപതാംതീയതി രണ്ടരക്ക് സ്വാഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കിടങ്ങൂർ മാഗ്‌ലോരം സെന്റ് സെബാസ്റ്റിയൻ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതുമാണ് . സൂറിച്ചിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു .

Kerala Pravasi

നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി. അതേസമയം, കരിപ്പൂരിൽ […]

Association Kerala Pravasi Switzerland

ജനനായകന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി സ്വിസ്സ്‌ പ്രവാസി മലയാളീ സമൂഹം മണ്മറഞ്ഞ ശ്രീ ഉമ്മൻ ചാണ്ടിക്ക് ജൂലൈ 27 നു സൂറിച്ചിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

കേരളാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും അതിലേറെ ജനകീയ നായകനുമായ രാഷ്ട്രീയ അതികായൻ ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സ്വിസ്സ് മലയാളി സമൂഹം ജൂലയ് 27 ന് വൈകുന്നേരം ഷ്ളീറൻ പാർക്ക് ഹാലേയിൽ യോഗം ചേർന്ന് തങ്ങളുടെ പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി. വിവിധ മേഖലകളിലെ നിരവധി മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഏവർക്കും സ്നേഹാദരങ്ങളറിയിച്ചു കൊണ്ട് മോഡറേറ്ററായിരുന്ന ജൂബിൻ ജോസഫ് പ്രിയ നേതാവിന് പ്രണാമമർപ്പിച്ചു. യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ശ്രീ […]

Association Cultural Pravasi Switzerland

കമ്പവലിയുടെ യോദ്ധാക്കൾ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാർഡ് ,ചെസ്സ്‌ ചമ്പ്യൻഷിപ്പിനും സ്വിറ്റസർലണ്ടിന്റെ മണ്ണിൽ പോർക്കളം ഒരുങ്ങുന്നു….ബി ഫ്രണ്ട്‌സ് – ഉത്സവ് 23 – ആഗസ്റ്റ് 27 നു സൂറിച്ചിൽ . പ്രവേശനം സന്ദർശകർക്ക് തികച്ചും സൗജന്യം.

ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ഒന്നാംവാരമായ ആഗസ്റ്റ് 27 നു കലിപൂണ്ട തിരകളെ ചെറു പുഞ്ചിരിയോടെ കീറി മുറിച്ച് ആഴിയുടെ ആഴങ്ങളിൽ കൊമ്പന്മാരെ ചാട്ടുളികൊണ്ട് തളച്ച് കരയിലും കടലിലും വിസ്മയം തീർക്കുന്ന അരയനെ പോലെ …..മുൻപിൽ വരുന്ന കൊമ്പനെ കമ്പ കയറിൽ കുറുക്കുന്ന മനോഹരമായ വടം വലി മത്സരത്തിന് ബി ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഉത്സവ് 23 ലൂടെ സാക്ഷ്യം വഹിക്കുകയാണ് ….. സൂര്യനസ്തമിക്കാത്തതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന വെടിയുണ്ടകൾക്ക് മുൻപിൽ വിരിമാർ കാട്ടി […]

Association Kerala Pravasi Switzerland

ഒരു കോടി രൂപയുടെ സാമ്പത്തികസഹായം നാട്ടിലെത്തിച്ചു് സൂറിച്ചിലെ ബിർമെൻസ്‌ഡോർഫ് ഇടവക. എൽബിൻ എബി ,സ്‌മിതാ കിരിയൻതാൻ ദമ്പതികളാണ് പ്രോജക്ടിനു നേതൃത്വം നൽകിയത് .

സൂറിച്ചിലെ ,ബിർമെൻസ്‌ഡോർഫ് ഇടവകയിലെ അംഗങ്ങളായ എൽബിൻ എബി ,സ്മിതാ കിരിയൻതാൻ ദമ്പതികളുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ആശാ നിലയം എന്ന സ്‌കൂൾ നിർമ്മാണത്തിനായി ഈ ഫണ്ട് ശേഖരിച്ചത് . Pfarreirat അംഗമായ ശ്രീമതി സ്മിതാ കിരിയൻതാൻ എബി ഇടവകയിൽ ഈ പ്രോജക്ട് സമർപ്പിക്കുകയും അതിലൂടെ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം ആശാനിലയത്തിൽ എത്തിക്കുവാനും സാധിച്ചു .ഏതൊരു പ്രവാസിക്കും മാതൃകയാക്കാവുന്ന വലിയൊരു പുണ്ണ്യപ്രവർത്തിക്കാണു ഈ ദമ്പതികൾ നേതൃത്വം കൊടുത്തത് . […]

Association Pravasi Switzerland

സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവ് എം എ ചാക്കോ നിര്യാതനായി.ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനാണ് പരേതൻ .

മണിയങ്കേരികളത്തിൽ ശ്രീ എം എ ചാക്കോ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവും ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനുമാണ് പരേതൻ . സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ നടത്തപ്പെടും

Association Pravasi Social Media Switzerland

സൂറിച്ച് നിവാസി ശ്രീമതി ജെയ്‌സാ ഡേവിസ് തടത്തിലിന്റെ പ്രിയ പിതാവ് ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി

ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി .സൂറിച് എഗ്ഗ് നിവാസി ശ്രീ ഡേവിസ് തടത്തിലിന്റെ ഭാര്യാപിതാവാണ്‌ പരേതൻ .സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച്ച രാവിലെ പത്തുമണിക്ക് കൊതവറ സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . പരേതൻറെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക ,സാമൂദായിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്തു