മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ മലയാളികളില്‍ […]
Pravasi
മേമനെകൊല്ലി-1 (നോവൽ ) ജോൺ കുറിഞ്ഞിരപ്പള്ളി
കഥാസൂചന മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ. രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ […]
സ്വിറ്റ്സ്ർലൻഡ് ജാക്കാബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയം രജതജൂബിലി നിറവിൽ
ജാക്കാബൈറ്റ് സ്റിയൻ ഓർത്തഡോക്സ് യൂക്റാപ്യൻ ഭദ്രാസനത്തിനു കീഴിലുള്ള സ്വിറ്റസ്ർലണ്ടിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ അതിവിപുലമായ പരിപാടികളോടെ കൊണ്ടാടാൻ പള്ളി ഭരണസമിതി തീരുമാനം കൈക്കൊണ്ടതായി പള്ളി വികാരി Rev.Fr പോൾ ജോർജ് അറിയിച്ചു . ബാസലിലെ ഹോഫ്സ്റ്റേറ്റൻ ഗാമൈൻഡ് ഹാളിൽ ഒകക്ടാൈർ 26 , 27 , എന്നീ ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ യൂറോപ്പ്യൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ.ഡോക്ടർ കുരിയാക്കോസ് മോർ തിയോഫോലിസ് അവർകൾ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരിക്കും . […]
സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.
Come together and Cook together എന്ന സന്ദേശവുമായി സ്വിസ്സ് -കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റും, മലയാളിയുടെ മഹോത്സവമായ ഓണവും ഒരുമിച്ചു ചേർന്നപ്പോൾ ചിങ്ങമാസപുലരിയിൽ തിളങ്ങുന്ന ഒരു പോന്നോണമായി ഇതുതീർന്നു. സെപ്റ്റബർ പതിനാലാം തിയതി, വിറ്റേഴ്സ് വില്ലിൽ ഒരുമിച്ചു ചേർന്ന ഞങ്ങൾ അവിയൽ, സാമ്പാർ, ഓലൻ തുടങ്ങി നിരവധി വിഭവങ്ങളുണ്ടാക്കിയും, കൂടാതെ ഓണപാട്ടും, തിരുവാതിരയും ഓണപ്പൂക്കളമൊരുക്കിയുമൊക്കെയായി ഈ മനോഹര ദിവസത്തിനു തിളക്കം കൂട്ടി. നിരവധി രുചി മേളങ്ങളോടൊപ്പം, സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഒരു മലയാള […]
ആലുവ ചുണങ്ങുംവേലിൽ തെക്കിനേൻ പൗലോസ് (98 ) ഇന്നലെ നിര്യാതനായി .
ആലുവ ചുണങ്ങുംവേലിൽ തെക്കിനേൻ പൗലോസ് (98 ) ഇന്നലെ നിര്യാതനായി .പരേതൻ സൂറിച് നിവാസികളായ ജോയി തെക്കിനേൻ ,റോസിലി വാളിപ്ലാക്കൽ , വിയന്ന നിവാസികളായ ബാബു തെക്കിനേൻ ,ആനി തയ്യിലേൽ എന്നിവരുടെ പിതാവും ,സൂറിച്ചിലെ സിജോ നെല്ലിശേരിയുടെ ഗ്രാൻഡ് ഫാദറുമാണ് . സംസ്‌കാര കർമങ്ങൾ ഇരുപത്തിനാലാം തിയതി ചൊവ്വാഴ്ച്ച മൂന്നുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും ആലുവ ചുണങ്ങുംവേലി സെൻറ് ജോസഫ് പള്ളിയിൽ നടത്തപെടുന്നതുമാണ് ….
വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവി ആഘോഷരാവിനുള്ള നൃത്തപരിശീലനത്തിനു തുടക്കമായി ..
മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് – കൊച്ചു മലയാളമെന്നൊരു നാടുണ്ട്… ആ കൊച്ചു കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടിയാണ് .ആ ആഘോഷദിനം സമുചിതമായി ആഘോഷിക്കുകയാണിവിടെ സ്വിറ്റസർലണ്ടിൽ … വേൾഡ് മലയാളീ കൗൺസിൽ .. ആഘോഷരാവിനു വർണ്ണപൊലിമതീർക്കുവാൻ സ്വിസ്സിലെ നൂറിലധികം കലാപ്രതിഭകളെ അണിനിരത്തി വ്യത്യസ്തമായ നൃത്തശില്പത്തിന് നവംബർ രണ്ടിന് വേദിയൊരുങ്ങും .. നൃത്തവിസ്മയമൊരുക്കുവാനായി ഔദ്യോഗികമായി സൂറിച്ചിൽ നൃത്തപരിശീലനം ആരംഭിച്ചു ..സൂറിച്ചിൽ കൂടിയ പരിശീലന ചടങ്ങിൽ വെച്ച് സംഘടനാ പ്രസിഡന്റ് […]
വേൾഡ് മലയാളീ കൗൺസിൽ ജൂബിലി നിറവിൽ , സ്വിസ്സ് പ്രൊവിൻസിന്റെ വിപുലമായ ആഘോഷം നവംബർ രണ്ടിന് സൂറിച്ചിൽ ….
സിൽവർ ജൂബിലി ആഘോഷ നിറവിലെത്തിയിരിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ്, ആഘോഷങ്ങളുടെ ഭാഗമായി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു.പ്രോവിന്സിന്റെ കഴിഞ്ഞ ദിവസം കൂടിയ കാബിനറ്റ് യോഗത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേൽ ആണ് പ്രകാശനം നിർവഹിച്ചത് …നവംബർ രണ്ടാം തിയതി നടത്തുന്ന കേരളപ്പിറവി ആഘോഷ ദിനത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തിരി തെളിയും,. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ […]
മരട് ഫ്ലാറ്റ് ഉടമകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൂറിച്ച് : പൊളിക്കൽ ഭീഷണിയിൽ കഴിയുന്ന മരട് ഫ്ലാറ്റ് നിവാസികൾക്ക് വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒരാൾ തന്റെ ജീവിതകാലത്തെ മുഴുവൻ അദ്ധ്വാനവും ഉപയോഗപ്പെടുത്തിയാണ് വീട് എന്ന സ്വപ്നംസാക്ഷാൽക്കരിക്കുന്നത് . കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യവും ബാങ്ക് വായ്പയും ചെലവാക്കി നിർമ്മാണം പൂർത്തികരിച്ച് ഫ്‌ളാറ്റിൽ താമസം തുടങ്ങിയവരെ പെരുവഴിയിലേക്ക് ഇറക്കി വിടുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ രേഖകളിലും ഹൈക്കോടതി വിധികളിലും വിശ്വാസമർപ്പിച്ചാണ് ആളുകൾ വസ്തു വാങ്ങുന്നത്. പണി പൂർത്തികരിച്ച് താമസം തുടങ്ങുന്നതുവരെ പണി നിറുത്തി വയ്പ്പിക്കാൻ […]
സ്വിസ്സ് കേരളാ വനിതാ ഫോറത്തിന്റെ അൻപോടെയുള്ള ഓണ സമ്മാനം.
സ്വിറ്റ്സർലണ്ടിലെ മലയാളി വനിതകൾക്കായി പ്രവർത്തിക്കുന്ന ഏക സ്വതന്ത്ര വനിതാ സംഘടനയാണ് സ്വിസ്സ് കേരളാ വനിതാ ഫോറം. പരോപകാരമേ പുണ്യം എന്ന ഉന്നത്തോടെ ഫോറം സ്വദേശികളേയും വിദേശകളേയും ഉൾപ്പെടുത്തി 2019 ഫെബ്രുവരി ഒൻപതാം തിയതി നടത്തിയ ചാരിറ്റി ചടങ്ങിൽ നിന്നും സമാഹരിച്ച മൊത്തം തുകയും നാട്ടിലെ നിർദ്ധനരായ മൂന്നു കുടുംബങ്ങളുടെ ഉന്നമനത്തിനായാണ് ഉപയോഗിച്ചത്. മനുഷ്യർ പരസ്പരം ദയാവായ്പോടും കാരുണ്യത്തോടും കൂടി സഹവർത്തിക്കുമ്പോഴാണ് സമൂഹവും സംസ്കാരവും പൂർണ്ണത പ്രാപിക്കുന്നത്. പരിമിതിയുടേയും പരാധീനതയുടേയും നടുക്കടലിൽ മുങ്ങികൊണ്ടിരുന്ന മൂന്നു കുടുംബങ്ങളെ പ്രതീക്ഷയുടെ ജീവിത […]
ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 3 നു വിയന്നയിൽ
പ്രവാസി മലയാളികൾക്കിടയിൽ കായികക്ഷമതയുടെ സന്ദേശവുമായി ,കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന വീര്യവുമായി ,അടങ്ങാത്ത ആവേശവുമായി ഫുട്‍ബോൾ പ്രേമികൾക്കായി ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് .2019 നവംബർ മാസം മൂന്നാം തിയതി വിയന്നയിലെ ആൾട്ടർലാ യിലെ ഹാളിൽ വച്ചു നടക്കുന്നു . കണംകാലുകളിൽ കാട്ടുകുതിരയുടെ കരുത്തും കാട്ടുകലമാന്റെ വേഗതയുമായി കളിക്കളത്തിൽ മേയ്ക്കരുത്തും ,കൈക്കരുത്തും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ തകർത്തെറിഞ്ഞു പടപൊരുതാൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുന്നു .. ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ […]