തൊടുപുഴ ,കരിമണ്ണൂർ ജോസ് പൂവത്തുങ്കൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂറിച് നിവാസിയും ഭാരതീയ കലാലയത്തിന്റെ ചെയർമാനുമായ വിൻസെന്റ് പറയംനിലത്തിന്റെ സഹോദരി ഭർത്താവാണു പരേതൻ സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടിൽനിന്നും ആരംഭിച്ചു കരിമണ്ണൂർ സെന്റ് മേരിസ് ഫോറാനാ സെമിത്തേരിയിൽ നടത്തപെടുന്നതാണ്. സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം പരേതന്റെ വേർപാടിൽ വേദനിക്കുന്ന വിൻസെന്റിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുതു .
Pravasi
കേളി സ്വിറ്റസർലണ്ടിന് 2024 -25 ലേക്ക് ദീപാ മേനോൻ പ്രെസിഡന്റും ,ജിജിൻ രാജഗോപാലൻ സെക്രട്ടറിയും ,അജയ് ചന്ദ്രൻ നായർ ട്രഷററുമായി പുതിയ ഭരണസമിതി
ശ്രീമതി ദീപാ മേനോന്റെ നേതൃത്വത്തിൽ ഒരു പറ്റം യുവാക്കൾ അണിനിരന്നിട്ടുള്ള കേളിയുടെ പുതിയ കമ്മിറ്റിയിൽ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വനിതകളെ ഉൾപെടുത്തിയിട്ടുണ്ട്.നവംബർ ഇരുപത്തഞ്ചാം തീയതി സൂറിച്ചിലെ വാട്ടിൽ വെച്ച് നടത്തിയ ജനറൽ ബോഡി യോഗത്തിലാണ് ശ്രീമതി ദീപയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രസിഡണ്ട് ദീപ മേനോൻ ,സെക്രട്ടറി ജിജിൻ രാജഗോപാലൻ ,ട്രഷറർ അജയ് ചന്ദ്രൻ നായർ ,വൈസ് പ്രസിഡന്റ് പ്രശാന്ത് ശ്രീധരൻ, ജോയിന്റ് സെക്രെട്ടറി മഞ്ജു കാച്ചപ്പിള്ളി, പിആർഒ സുബി ഉള്ളാട്ടിൽ, ആർട്സ് സെക്രട്ടറി റീന എബ്രഹാം, […]
സൂറിച് നിവാസി ശ്രീ രഞ്ജി കോളിൻസിന്റെ മാതാവ് ശ്രീമതി തങ്കമ്മ ജോസഫ് ഉടുപുഴയിൽ ,രാമപുരം നിര്യാതയായി ..ആദരാജ്ഞലികൾ
ശ്രീമതി തങ്കമ്മ ജോസഫ് ഉടുപുഴയിൽ ,രാമപുരം നിര്യാതയായി .സൂറിച് നിവാസി ശ്രീ രഞ്ജി കോളിൻസിന്റെ മാതാവാണു പരേത ..സംസ്‌കാരകർമങ്ങൾ പിന്നീട് പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാഗളുടെ ദുഃഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനയിൽ ഓർമ്മിക്കുകയും ചെയ്യുതു ..
കരുത്തുറ്റ വനിതാ നേതൃത്വവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് 2024 – 25 കാലയളവിലേക്ക് പുതുഭാരവാഹികൾ .ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി സംഘടനക്ക് ആദ്യമായി വനിതാ ഭരണസമിതി.
ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് ആദ്യമായി വനിതാ നേതൃത്വം .പുതിയ ഭരണസമിതിയിൽ വനിതകൾക്ക് പ്രാധിനിത്യം.. ഡിസംബർ രണ്ടാം തീയതി സൂറിചിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ പ്രധാനസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാൻ പ്രസിഡണ്ട് ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അധ്യക്ഷൻ ഏവർക്കും സ്വാഗതം […]
സൂറിച് നിവാസി ശ്രീ ജോമോൻ സൈമൺ ഇടയോടിയുടെ പിതാവ് ശ്രീ സൈമൺ ഇടയോടി ,കിടങ്ങൂർ നിര്യാതനായി.
ശ്രീ സൈമൺ ഇടയോടി (93 ) കിടങ്ങൂർ ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ശ്രീ ജോമോൻ ഇടയൊടിയുടെ പിതാവാണ് പരേതൻ . സംസ്ക്കാരകർമ്മങ്ങൾ 27 /12 / 2023 ഉച്ചകഴിഞ്ഞ് മൂന്നരക്ക് കിടങ്ങൂർ സെന്റ് മേരീസ് ഫൊറാന ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും .പരേതൻറെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്യുന്നു.
ശ്രീമതി ഷൈനി ഈരാളിയുടെ രചനയിൽ ,ബാബു പുല്ലേലിയുടെ സംഗീതത്തിൽ ശ്രീ അഭിജിത് ആലപിച്ച പുതിയ ക്രിസ്‍മസ് ഗാനം
ആലാപന സവിശേഷതയാൽ ആസ്വാദകരുടെ മനസ്സിൽ ഇടം പിടിക്കുന്ന അനുഗ്രഹീത ഗായകൻ അഭിജിത്തിനുവേണ്ടി ഹൃദയഹാരിയായ സംഗീതമൊരുക്കി വിസ്‌മയം സൃഷ്ടിച്ചു കൊണ്ട് സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലി ഈ ഗാനത്തിന്റെ പിറവിയിലൂടെ പുതിയ ഉയരങ്ങളിലേക്കെത്തിയിരിക്കുന്നു !!!! മനോഹരമായൊരു ധ്യാനം പോലെ ഒരനുഭവം,മൃദുല ഭാവങ്ങൾക്കു ദിവ്യമായ പരിവേഷം നൽകുന്ന പദപ്രയോഗങ്ങളിലൂടെ മനോഹര ഗാനങ്ങൾ എഴുതുന്ന ഷൈനി ഈരാളിൽ ദിവ്യ ബലിയർപ്പണ സന്ദർഭങ്ങളെ ആർദ്ര സ്നേഹത്തിന്റെ നവ്യാനുഭവങ്ങളാക്കി മാറ്റുകയാണ് ഈ ഗാനത്തിലൂടെ !!!!
മാർച്ച് രണ്ടിന് സൂറിച്ചിൽ അരങ്ങേറുന്ന ഭാരതീയ കലാലയം സിൽവർ ജൂബിലി പ്രോഗ്രാം “ഭാരതീയം” മെഗാ മ്യൂസിക് ഷോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചതായി പി ആർ ഓ ശ്രീ. ശ്രീ ജീസൺ അടശ്ശേരി അറിയിച്ചു.
സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മാർച്ച് രണ്ടാം തിയതി അരങ്ങേറുന്ന “ഭാരതീയം” Mega Music show യുടെ ടിക്കറ്റ് വിൽപന കലാലയത്തിന്റെ ട്രെഷറർ ശ്രീമതി ജോസ്‌ലിൻ മരിയ വിതയത്തിൽ നിന്നും ആദ്യത്തെ ടിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ചെയർമാൻ ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ഡിസംബർ പതിനെട്ടിന് സൂറിച്ചിൽ കൂടിയ യോഗത്തിൽ വെച്ച് ഉദ്‌ഘാടനം ചെയ്‌തു. തദവസരത്തിൽ, ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും “ഭാരതീയം” Music […]
ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സിന് 2024 -2025 കാലഘട്ടത്തിലേക്കായി പുതിയ നേതൃത്വം നിലവിൽ വന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. .. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല.ഇതിൽ വേറിട്ട പ്രവർത്തനങ്ങളുമായി ,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്വിസ്സ് പ്രൊവിൻസിനു […]
സാമൂഹിക സേവന രംഗത്തെ മികവിനുള്ള ജംനാലാല്‍ ബജാജ് പുരസ്‌കാരം ബിഹാറിലെ സാമൂഹിക പ്രവര്‍ത്തകയും സൂറിച് ,വിയന്ന നിവാസികളുടെ സഹോദരിയുമായ പത്മശ്രീ സുധ വര്‍ഗീസ് സ്വന്തമാക്കി….
ഗാന്ധിയൻ മൂല്യങ്ങൾ, സാമൂഹികസേവനം, സാമൂഹ്യവികസനം എന്നീമേഖലകളിൽ വർഷംതോറും നൽകിവരുന്ന ഒരു ഇന്ത്യൻ പുരസ്കാരമാണ് ജമ്‌നാലാൽ ബജാജ് പുരസ്കാരം (Jamnalal Bajaj Award). 1978 -ൽ ബജാജ് ഗ്രൂപ്പിന്റെ ജംനാലാൽ ബജാജ് ഫൗണ്ടേഷൻ തുടങ്ങിയ ഈ പുരസ്കാരങ്ങൾ നാലുവിഭാഗങ്ങളിലായി നൽകിവരുന്നു .ഗാന്ധിജിയുടെ അടുത്ത സ്നേഹിതനും പൊതുപ്രവർത്തകനുമായ ജംനാലാൽ ബജാജിന്റെ ബഹുമാനാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ജംനാലാല്‍ ബജാജ് പുരസ്‌കാരം സുധ വര്‍ഗീസിനൊപ്പം മലയാളി ഡോക്ടര്‍ ദമ്പതികളായ റെജി ജോര്‍ജ്, ലളിത റെജി എന്നിവരും, ശാസ്ത്ര സാങ്കേതിക വിദ്യ ഗ്രാമ […]
ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയുമായി സ്വിസ്സ് മലയാളീ നഴ്‌സുമാരുടെ കൂട്ടായ്മയായ AIMNA – SWISS നു പുതു നേതൃത്വം
സ്വിറ്റ്‌സർലണ്ടിലെ ആതുരസേവനരംഗത്തു നിസ്തുലമായ സേവനം അനുഷ്ഠിക്കുന്ന മലയാളിനഴ്‌സുമാർ ചേർന്ന് രൂപം കൊടുത്ത, AIMNA -SWISS നു നേതൃത്വമായി. സൂറിച്ചിൽ കൂടിയ കമ്മിറ്റിയിൽ വെച്ച് ജിജി പ്രിൻസ് പ്രെസിഡന്റും ,സാജൻ പെരേപ്പാടൻ സെക്രെട്ടറിയായും ജിൻസി ജിൻസൺ ട്രെഷറർ ആയും ,യൂത്ത് പ്രതിനിധിയായി ഇസബെൽ താമരശ്ശേരിയും ഒപ്പം മറ്റു ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടു. ആഗോളമലയാളി നഴ്‌സിംഗ് സംഘടനയായ AIMNA യുടെ കൂടെ സഹകരിച്ചു പ്രവർത്തിക്കുവാനും സ്വിസ്സിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും തലമുറയ്ക്ക് പ്രചോദനമാകുവാനും കമ്മിറ്റിയിൽ നേതൃത്വം തീരുമാനമെടുത്തു. നഴ്‌സിംഗ് സയൻസിൽ ഉന്നത […]