പൂഞ്ഞാർ തെക്കേക്കര ആലാനിക്കൽ ലില്ലി സെബാസ്റ്റ്യൻ (65 ) നിര്യാതയായി.. സൂറിച് നിവാസി ബിനോയ് ആലാനിക്കലിന്റെയും, വിയന്ന നിവാസികളായ ലിസ്സി പുത്തൻകളത്തി ന്റെയും, ഔസേപ്പച്ചൻ ആലാനിക്കലിന്റേയും മൂത്ത സഹോദരിയാണ് പരേത . സംസ്കാര കർമ്മങ്ങൾ പിന്നീട് പയ്യാനിത്തോട്ടം ദേവാലയത്തിൽ . സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസകാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനമറിയിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു .
Pravasi
അനേകർക്ക് വെളിച്ചമായി ‘ലൈറ്റ് ഇൻ ലൈഫ് ‘ സ്വിറ്റ്‌സർലാൻഡ് – 2021 ൽ വിവിധ പദ്ധതികൾ നടപ്പിലാക്കുവാനായി 2,43,700 സ്വിസ്സ് ഫ്രാങ്കിന്റെ ബഡ്‌ജറ്റ് .
‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം ( 05. 12. 2020) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സുമനസ്സുകളുടെ കൂട്ടായ്മയായ ‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം നടന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സൂം – മീഡിയ വഴി അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽത്തന്നെയിരുന്ന് ഈ വർഷത്തെ പൊതുയോഗത്തിൽ സംബന്ധിച്ചത് ഒരു പുതിയ അനുഭവമായി. മൗന പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗം, സംഘടനാംഗങ്ങളുടെ ഉറ്റവരും ഉടയവരും സഹകാരികളും അഭ്യുദയകാംക്ഷികളുമായിരുന്നവരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ […]
സ്വിസ് മലയാളി വികാസ് മാത്യുവിന്റെ (ഓൾട്ടൻ ) പിതാവ്,പെരുന്നിലം ശ്രീ പി.ജെ. മാത്യു പുല്ലാട്ട് (67) നിര്യാതനായി.
പെരുന്നിലം ശ്രീ പി.ജെ. മാത്യു പുല്ലാട്ട് (67) 7.12.2020 ൽ നിര്യാതനായി. സ്വിറ്റസർലണ്ടിലെ ഓൾട്ടനിൽ താമസിക്കുന്ന വികാസ് മാത്യുവിന്റെ പിതാവാണ് പരേതൻ . സംസ്കാരം ഡിസംബർ 9.ബുധനാഴ്ച്ച പത്തുമണിക്ക്, മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ഗ്രേസി പാദുവ കടുപ്പിൽ കുടുംബാംഗം. മക്കൾ: ജോൺസ് മാത്യു (വിന്നിപെഗ് – കാനഡ), വികാസ് മാത്യു (ഓൾട്ടൻ – സ്വിറ്റ്സർലൻഡ് ), പ്രിൻസ് മാത്യു. മരുമക്കൾ: സൗമ്യ ജോൺസ് കൊതോക്കൽ (കാനഡ), മെർലി വികാസ് (മേലേട്ടുകുന്നേൽ, ഓൾട്ടൻ – സ്വിറ്റ്‌സർലൻഡ് […]
ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വാർത്താ ബുള്ളറ്റിനു പ്രേക്ഷകരിൽ നിന്നും വൻ സ്വീകാര്യത…
സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മ ആയ ഹലോ ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡ് 2020 മാർച്ച് മാസം തുടക്കമിട്ട ന്യൂസ് ബുള്ളറ്റിന് വലിയ സ്വികാര്യതയാണ് സ്വിസ്സ് മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. സ്വിറ്റ്സർലണ്ടിലെ നേരുള്ള ശബ്ദമായി എല്ലാ മാസാദ്യ ഞായറാഴ്ചയാണ് വാർത്താ ബുള്ളറ്റിൻ യൂട്യൂബിലൂടെയും ,ഫേസ്ബുക്കിലൂടെയും പ്രക്ഷേപണം ചെയ്യുന്നത് ..ദൃശ്യഭംഗിയിലും ,അവതരണത്തിലും മറ്റേതൊരു ഒന്നാംകിട വാർത്താചാനലിനോടും ഒപ്പം നിൽക്കുന്ന രീതിയിലാണ് നാളുകൾ മുന്നോട്ടു പോകുമ്പോൾ ഹലോ ഫ്രണ്ട്‌സ് വാർത്ത ബുള്ളെറ്റിന്റെയും സ്ഥാനം .. നിരവധി രാജ്യങ്ങളിലെ മലയാളി സുഹൃത്തുക്കൾ ഈ […]
വേദനയോടെ ട്രീസാ ബാബു വേതാനിക്ക് സ്വിസ്സ് മലയാളീ സമൂഹത്തിന്റെ സ്നേഹം പൊതിഞ്ഞ അശ്രുപൂജ.
ഇക്കഴിഞ്ഞ നവംബർ മുപ്പതാം തിയതി നമ്മളിൽ നിന്നും അകാലത്തില്‍ വേർപിരിഞ്ഞ ട്രീസാ ബാബുവിന് സ്നേഹത്തിൽ ചാലിച്ച അശ്രുപൂജയര്‍പ്പിച്ച് സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകി .. സൂറിച്ചിലെ ഒഫിക്കോൺ സെന്റ് അന്നാ ദേവാലയത്തിൽ ഡിസംബർ നാലാം തിയ്യതി വെള്ളിയാഴ്ച പതിനൊന്നുമണിക്കു മണിക്ക് നടന്ന പരിശുദ്ധ കുർബാനയ്ക്കുശേഷം രണ്ടു മണിക്ക് ഒഫിക്കോൺ ഫ്രീഡ്‌ഹോഫിൽ നടന്ന വിടവാങ്ങൽ ചടങ്ങുകള്‍, സ്വിസ്സ് മലയാളികളുടെ പ്രവാസ ജീവിതത്തില്‍ സ്‌നേഹം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു. സ്വിറ്റസർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നു ചേര്‍ന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ […]
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് സമൂഹം യാത്രാമൊഴിയേകും..
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകും.. രാവിലെ പതിനൊന്നു മണിക്ക് ഓഫിക്കോൺ സെൻറ് അന്നാ ദേവാലയത്തിൽ പരിശുദ്ധ കുർബാനയോടെ സംസ്കാരകർമ്മകൾ ആരംഭിക്കുന്നതാണ് – സ്ഥലം-St. Anna Kirche, Wallisellenstrasse 20, 8152 Opfikon. കുർബാനക്ക് ശേഷം ഒഫിക്കോണിലെ ഫ്രീഡോഫിൽ ഒരുമണി മുതൽ ഒന്നര വരെ പൊതു ദർശനവും രണ്ടുമണിക്ക് അന്ത്യതിരു കർമ്മങ്ങളും ആരംഭിക്കും . സ്ഥലം : Friedhof, Schulstrasse 6,8152 Opfikon. നൊമ്പരങ്ങൾ നൽകി നമ്മളിൽ […]
വേർപിരിഞ്ഞ പ്രിയ സോദരി ട്രീസാ വേതാനിക്ക് ആദരാഞ്ജലികളർപ്പിക്കാനുള്ള സൗകര്യം രണ്ട് ,മൂന്നു തിയതികളിലും വിടവാങ്ങൽ ചടങ്ങുകൾ നാലിനും …
ഇന്നലെ നമ്മളിൽ നിന്നും വേർപിരിഞ്ഞ നമ്മുടെ പ്രിയ സോദരി ട്രീസയുടെ ഓർമ്മക്കായി നാളെ ബുധനാഴ്ച്ച (02 .12 ) വൈകുന്നേരം നാലുമണിക്ക് പരിശുദ്ധകുർബാനയും തുടർന്ന് അഞ്ചു മണിമുതൽ ആറു മണി വരെ പൊതു ദർശനത്തിന് സൗകര്യവുമുണ്ടാകും . വ്യഴാഴ്ച (0 3 .1 2 ) നാലര മുതൽ അഞ്ചര വരെ വീണ്ടും പൊതു ദർശനത്തിന് സൗകര്യമുണ്ടാകും . – കുർബാന ഉണ്ടായിരിക്കുന്നതല്ല PLACE – FRIEDHOF – SCHULSTRASSE 6 ,8152 OPFIKON വെള്ളിയാഴ്ച (0 […]
സ്വിസ് മലയാളികൾക്ക് വേദനകൾ നൽകി എല്ലാവര്ക്കും പ്രിയങ്കരിയായ ശ്രീമതി ട്രീസാ ബാബു വേതാനി വിടപറഞ്ഞു ..
സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു ശ്രീ ബാബു വേതാനിയുടെ സഹധർമ്മിണി നമ്മുടെ എല്ലാം പ്രിയപ്പെട്ട സഹോദരി ട്രീസ ബാബു നിര്യാതയായി .. ചികിത്സയിലായിരുന്ന ട്രീസാ ഇന്നലെ രാത്രി സ്വിസ്സ് സമയം പത്തുമണിക്ക് സൂറിച്ചിലെ സ്വവസതിയിൽ വെച്ചാണ് നമ്മളിൽ നിന്നും വിടപറഞ്ഞത്.. ഒരിക്കൽ പരിചയപ്പെട്ടവർ ഒരിയ്ക്കലും മറക്കാത്ത അപൂർവ്വ വ്യക്തിത്വത്തിനുടമയും .. എല്ലാവരോടും ചിരിച്ച് വളരെ സ്നേഹപൂർവ്വം പെരുമാറിയിരുന്ന ഒരു ഉത്തമ കുടുംബിനിയായിരുന്നു പ്രിയ ട്രീസ … അകാലത്തിൽ നമ്മെയെല്ലാം കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ ട്രീസ്സക്ക് വേദനയോടെ പ്രണാമം , […]
ദീർഘനാളത്തെ പ്രവർത്തിപരിചയവുമായി ശ്രീ ആൻറണി പനയ്ക്കൽ പുതിയ സംരംഭവുമായി സ്വിസ്സിൽ നിന്നും ആഗോള മാർക്കറ്റിലേക്ക് …
സ്വിസ് എന്ന് കേൾക്കുമ്പോൾതന്നെ ഏതൊരാൾക്കും മനസ്സിൽ വരുക സ്വിസ് ചോക്ലേറ്റ്, സ്വിസ് വാച്ചുകൾ , സ്വിസ് ചീസ് ഒക്കെ ആണ്. നമ്മുടെ ഇടയിലെ ഒരു മലയാളി കഴിഞ്ഞ മുപ്പത്തിമൂന്നു വർഷക്കാലം, ഒരു സ്വിസ് ചോക്ലേറ്റ് കമ്പനിയിൽ (Chocolat Stella Bernrain) ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ ആയി ജോലി ചെയ്യുകയും അതിലുപരി കേരളത്തിൽ നിന്ന് ആദ്യമായി ഓർഗാനിക് കൊക്കോ അന്തർദ്ദേശ്ശീയ വിപണിയിലേക്ക് കൊണ്ടുവരുവാൻ സഹായിക്കുകയും ചെയ്‌തു. പറഞ്ഞു വരുന്നത് ടെസ്സിനിൽ താമസിക്കുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ആന്റണി പനക്കലിനെ കുറിച്ചാണ്. […]
ജനാധിപത്യത്തിലും ബ്യുറോക്രസി വാഴുന്ന നാമനിർദേശപത്രികാ സമർപ്പണം- ജെയിംസ് തെക്കേമുറി
ത്രിതല പഞ്ചായത്തിലേക്കും ,ബ്ലോക്ക് പഞ്ചായത്തിലേക്കും ,ജില്ലാ പഞ്ചായത്തിലേക്കും ആസന്നമായ തിരഞ്ഞെടുപ്പുകൾക്കായി രാഷ്ട്രീയപാർട്ടികൾ ഇരുമെയ്യും മറന്നു വിജയത്തിനായി അങ്കത്തട്ടിലിറങ്ങുകയായി. ലക്ഷ്യം എല്ലാവര്ക്കും വിജയം മാത്രം ..സ്ഥാനാർത്ഥികൾ നോമിനേഷനുകൾ കൊടുത്തു തുടങ്ങി ..സോഷ്യൽ മീഡിയയിൽ കാണുവാനിടയായ നാമനിർദേശപത്രികാ സമർപ്പണ രീതിയാണ് ഈ കുറിപ്പിനാധാരം.. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് യജമാനൻമാർ. ജനപ്രതിനിധികൾ അവർ തെരെഞ്ഞെടുത്ത് അയയ്ക്കുന്ന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാർ. ഇവരെ തെരെഞ്ഞെടുക്കുന്ന ഇലക്ഷനിൽ നോമിനേഷൻ സമർപ്പിക്കുന്നവർ അവർ ആരുമാകട്ടെ . ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരാകട്ടെ . സവർണ്ണനോ , […]