Movies

നാദിർഷ-ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി

ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ആണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ വിശ്വാസത്തെവ്രണപ്പെടുത്തുമെന്നും നാദിർഷ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. (complaint against jayasurya movie) അതേസമയം, ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് നാദിർഷ നേരത്തെ അറിയിച്ചിരുന്നു. ക്രിസ്ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യൻ സംഘടനകളുടെയും വൈദികരുടെയും […]

Movies

ഡയറക്ടര്‍ സര്‍ തിരികെയെത്തി എന്ന് സുപ്രിയ; ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ ആരംഭിച്ചു

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. സുപ്രിയ മേനോന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തെലങ്കാനയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ഇന്ന് രാവിലെ ആരംഭിച്ച വിവരം സുപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും, സിനിമ ഷൂട്ടിംഗിന് അനുമതി കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡി ഉള്‍പ്പടെ ഏഴ് ചിത്രങ്ങളുടെ ചിത്രീകരണം തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും മാറ്റിയത്. […]

Kerala Movies

ഫഹദ് ചിത്രം മാലിക് ടെലിഗ്രാമിൽ; ചോർന്നത് ആമസോണിൽ റിലീസായതിന് പിന്നാലെ

ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകമാണ് സിനിമയുടെ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. നേരത്തെ പൈറസി തടയണമെന്ന് സർക്കാർ ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു. തിയേറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് […]

Kerala Movies

ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാളത്തെ പ്രതിസന്ധിയിലാക്കുന്നു: മാലിക് സിനിമ ചോര്‍ന്നതില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍

മലയാള ചലച്ചിത്രം മാലിക് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് മഹേഷ് നാരായണന്‍ 24നോട് പ്രതികരിച്ചു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും പ്ലാറ്റ്‌ഫോമിലൂടെ ഓടിയാലേ റവന്യൂ കിട്ടൂ എന്ന് കരുതുന്ന സിനിമകള്‍ക്ക് ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ പറഞ്ഞു ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കമാണ് ചിത്രത്തിന് വ്യാജ പകര്‍പ്പ് ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തിയത്. പൈറസി തടയണമെന്ന് ടെലിഗ്രാമിനോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മഹേഷ് […]

Cultural Europe Movies Pravasi Switzerland

സാറാസ് – സമൂഹത്തിനു നൽകുന്ന സന്ദേശം …സിനിമാ നിരൂപണം – ബിന്ദു മഞ്ഞളി ,സ്വിറ്റ്സർലൻഡ്

ഇന്നലെ സാറാസ് കണ്ടു…………………………. സാമൂഹ്യ മാധ്യമങ്ങൾ ഒരു പാട് വികാരത്തോടെയും സാമൂഹിക പ്രതിബന്ധതയോടെയും ആവേശത്തോടെയും ഏറ്റെടുത്ത് കഴിഞ്ഞ ഒരു പടം. സിനിമയും,സിനിമയുടെ എല്ലാ അഭിപ്രായപ്രകടനങ്ങളും തന്നെ സ്വാഭാവികവും , മനോഹരമായിരിക്കുന്നു . ഒരു പൂ … അത് മുരിക്കിൻ പൂവാണേലും റോസാപ്പൂവാണേലും .. ഗുണവും ഉപയോഗവും രണ്ടാണേലും … അതിൻ്റെ സൗന്ദര്യം ആസ്വദിക്കാതെ വയ്യല്ലോ? സ്വീകരിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യം.എൻ്റെ മനസ്സിൽ തോന്നിയത് കൂടെ ഒന്ന് പറയട്ടെ? എല്ലാ സിനിമയും പോലെ തന്നെ സാറാസും – […]

Kerala Movies

ഫഹദിനെയോ ഫഹദിന്‍റെ ചിത്രങ്ങളെയോ വിലക്കിയിട്ടില്ല: വാര്‍ത്ത നിഷേധിച്ച് ഫിയോക്ക്

ഫഹദ് ഫാസിലിനെ താക്കീത് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഫിയോക്ക്. ഫഹദുമായോ ഫഹദിന്‍റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിന്‍റെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാല്‍ നടന്‍ ഫഹദ് ഫാസിലിന്‍റെ സിനിമകള്‍ക്ക് തിയേറ്റര്‍ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒടിടി ചിത്രങ്ങളി‍ല്‍ ഇനി അഭിനയിച്ചാല്‍ ഫിയോക്ക് വിലക്കിലേക്ക് നീങ്ങുമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. തുടര്‍ച്ചയായി ഫഹദിന്‍റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സിയൂ സൂണ്‍, ഇരുള്‍, ജോജി […]

Entertainment India Movies

മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി; വിജയ് സേതുപതിക്കും പുരസ്‌കാരം

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം. മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിംമികച്ച സിനിമാ ഗ്രന്ഥം- സിനിമ പഹനാരാ മനുഷ്യമികച്ച നിരൂപണം-സോഹിനി ചതോപാധ്യായമികച്ച നരേഷൻ- വൈൽഡ് കർണാടകമികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതിമികച്ച എഡിംറ്റിംഗ്-ഷഡപ്പ് സോനമികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെമികച്ച വിതരണം- […]

International Movies

വേദനകളില്‍ പരസ്പരം ആശ്വാസമാകുന്നവര്‍..

വ്യാധികൾ ഭീതിനിറക്കുന്ന പ്രവാസഭൂമിയിൽ മാനസികമായി ഒറ്റപ്പെട്ടു പോകുന്നവർക്ക് സാന്ത്വനമാകുന്ന കുറച്ച് പെൺ സുഹൃത്തുക്കളുടെ കഥയാണ് ‘ Solace’. ക്വീൻ ബീസ് എന്‍റർട്ടെയിൻമെന്‍റിന്‍റെ ബാനറിൽ ശ്രീജിത്ത്‌ പറശ്ശിനിയാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രജിത്ത് നമ്പ്യാറാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്കബ് ക്രിയേറ്റിവ് ബീസ് കാമറയും എഡിറ്റിങ്ങും, കെവിൻ ഫ്രാൻസിസ് മ്യൂസിക്കും നൽകിയിരിക്കുന്നു. കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽനിന്നാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കലയെ ഇഷ്ട്ടപ്പെടുന്ന ഒരു പറ്റം കലാകാരികളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. പൂർണ്ണമായും ബഹ്റിനിൽ ചിത്രീകരിച്ചിരിക്കുന്ന ഈ […]

India Movies

വരുന്നു.. സ്കാം 2003; ദി ക്യൂരിയസ് കേസ് ഓഫ് അബ്ദുല്‍ കരിം തെല്‍ഗി

ഹിറ്റ് ഇന്ത്യന്‍ വെബ് സിരീസായ സ്‌കാമിന് രണ്ടാം ഭാഗം വരുന്നു. ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് അഴിമതിയുടെ കഥ പറഞ്ഞ ‘സ്‌കാം 1992: ദ ഹര്‍ഷദ് മേത്ത സ്റ്റോറി’ക്ക് ശേഷം, ‘സ്‌കാം 2003’ ആയാണ് സോണി ലൈവ് വീണ്ടും വരുന്നത്. ചിത്രത്തിന് ആശംസയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. കുപ്രസിദ്ധമായ 2003ലെ സ്റ്റാംപ് പേപ്പര്‍ അഴിമതിയുടെ കഥയുമായാണ് സീരീസ് എത്തുന്നത്. ‘സ്‌കാം 2003: ദി ക്യൂരിയസ് കേസ് ഓഫ് അബ്ദുല്‍ കരീം തെല്‍ഗി’ എന്ന പേരിലാണ് സീരീസ് പുറത്തിറങ്ങുന്നതെന്ന് സോണി […]

India Movies

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പോണ്‍ രംഗങ്ങള്‍ വരെയുണ്ട്; നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആമസോണ്‍ പ്രൈമില്‍ വന്ന താണ്ഡവ് എന്ന സീരീസുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ‘സിനിമകള്‍ കാണാന്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ചില സ്‌ക്രീനിംഗ് ഉണ്ടായേ തീരൂ’- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം […]