Local

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂർ ധർണ്ണയും നടത്തും. നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, […]

Local

തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ

തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്‌സിൻ നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിലായിരുന്നു വാക്‌സിനേഷൻ ഡ്രൈവ്. തെരുവ് നായ്കൾ അധികമുള്ളഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ. ആദ്യഘട്ടത്തിൽ 75 നായ്കൾക്ക് വാക്‌സിൻ നൽകി. മേയർ എം അനിൽകുമാർ വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയക്കായി […]

Local

കടല്‍ക്ഷോഭം: വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്തു

തിരുവനന്തപുരത്തത് കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ഏഴ് ക്യാമ്പുകളിലുമായി കഴിഞ്ഞിരുന്ന 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങള്‍ക്കും ബന്ധുവീടുകളില്‍ കഴിയുകയായിരുന്ന 45 കുടംബങ്ങള്‍ക്കും ഉള്‍പ്പെടെ 52 കുടംബങ്ങള്‍ക്ക് 5500 രൂപ ധനസഹായം വിതരണം ചെയ്തു. ബാക്കി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Local

പത്തനംതിട്ടയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു

പത്തനംതിട്ട ആറന്മുളയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു.നാൽക്കാലിക്കൽ സ്വദേശി സനൽകുമാറിന്റെ മകൻ അഭിജിത്തിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് വീട് വളപ്പിൽ കയറി വൃദ്ധനെ നായ കടിച്ചു. ഗോപിനാഥ് (84) ആണ് കടിയേറ്റത്. ഇതേ നായ റബർ തോട്ടത്തിലെ […]

Local

നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാർ ചെയ്യണമെന്ന് കോന്നി എംഎൽഎ; 21 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കാതെ കരാറുകാരൻ

നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാർ ചെയ്യണമെന്ന കോന്നി എംഎൽഎയുടെ വാക്കിന് 21 ദിവസമായിട്ടും പുല്ലുവില കൽപ്പിച്ച് കരാറുകാരൻ . കോന്നി മണ്ഡലത്തിലെ വള്ളിക്കോട് റോഡാണ് കരാറുകാരനായ കാവുങ്കൽ കൺസ്ട്രക്ഷൻസിന്റെ ധാർഷ്ഠ്യം മൂലം നാട്ടുകാരുടെ നട്ടെല്ല് ഒടിക്കുന്നത്. റോഡ് നിർമാണത്തിലെ അപാകതയ്‌ക്കെതിരെ നാട്ടുകാരും പരാതി ഉന്നയിച്ച റോഡാണിത്.  റോഡിനായി കോടികൾ മുടക്കിയെന്ന് കരാറുകാരൻ പറയുമ്പോഴും നാട്ടുകാരുടെ നടു ഒടിക്കുന്ന റോഡ് ആണ് വള്ളിക്കോട്ടെ ഈ റോഡ്.നിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതാണ് […]

Local

തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ

തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ദമ്പതികളിൽ നിന്ന് 200 നൈട്രോ സെപാം ഗുളികകൾ കണ്ടെടുത്തു. ചിറയിൻകീഴ് സ്വദേശി പ്രജിൻ ഭാര്യ ദർശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഇരുവരും അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളാണ്. ബൈക്കിൽ കടത്തുമ്പോൾ തിരുവനന്തപുരം ചാക്കയിൽ വച്ചാണ് ദമ്പതികൾ പിടിയിലായത്. ദർശന കൊല്ലം ഐവർകാല സ്വദേശിയാണ്.

Local

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി

തൃശൂർ ചാലക്കുടിയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. തൃശൂർ ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂർ, മാഞ്ഞൂർ മേഖലകളിൽ ചുഴലിക്കാറ്റുണ്ടായിരുന്നു. തൃശൂരിൽ തുടർച്ചയായി മിന്നൽ ചുഴലി സംഭവിക്കുന്നതിന്റെ ഭീതിയിലാണ് […]

Local Uncategorized

കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു

കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. ഫയർഫോഴ്‌സും നഗരസഭയും ചേർന്നാണ് നവീകരണം നടത്തുന്നത്. നാടിന്റെ തന്നെ നാളുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പായൽ പിടിച്ച് കാടുമുടി കിടക്കുകയായിരുന്നു ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം. കുളം നവീകരിക്കണമെന്ന് മതഭേദമന്യേ നാടിൻറെ നാളുകളായുള്ള ആവശ്യമായിരുന്നു. ഒടുവിലാണ് നഗരസഭയും ഫയർഫോഴ്‌സും ചേർന്ന് നാടിൻറെ ആവശ്യത്തിന് പരിഹാരം കാണുന്നത്. നഗരസഭയിലെ 100 ലധികം തൊഴിലാളികളും ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളാകുന്നുണ്ട്. ചിറക്ക് ചുറ്റും വിളക്കുകൾ സ്ഥാപിക്കാനും ചെടികൾ നട്ടുവളർത്താനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. നാലു കോടി […]

Local

ബേബി കെയർ ബാഗിൽ മകൾ, പിറകിൽ മകൻ; മക്കളെയും കൊണ്ട് ഡെലിവറി ചെയ്യുന്ന സൊമാറ്റോ ഏജന്റ്…

ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ പ്രതിസന്ധികളും തരണം ചെയ്തു വേണം മുന്നോട്ട് പോകാൻ. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. വീട്ടിലെ ചെലവിനായി തുക കണ്ടെത്താൻ നെട്ടോട്ടമോടുന്നവരാണ് മിക്കവരും. അതിനായി പരിശ്രമിക്കുന്ന പ്രചോദനമേകുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ കഠിനധ്വാനം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫുഡ് വ്‌ളോഗര്‍ സൗരഭ് പഞ്ച്‌വാനിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു കുട്ടികളേയും കൊണ്ട് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ഡെലിവറി […]

Local

ചെറിയ പിഴവുകള്‍ പോലും മുടികൊഴിച്ചിലുണ്ടാക്കാം; മുടിയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കാലങ്ങളായി നമ്മളില്‍ പലരും മുടിയില്‍ എണ്ണ വയ്ക്കുന്നത് ഒരു ശീലത്തിന്റെ ഭാഗമായാണ്. മുടിയുടെ ആരോഗ്യത്തിനായി ദിവസവും എണ്ണ വയ്ക്കണമെന്നാണ് നമ്മളില്‍ പലരുടേയും വിശ്വാസം. എന്നാല്‍ എണ്ണ വയ്ക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകാം. അതിനാല്‍ ഇനി മുടിയില്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം… അമര്‍ത്തി മസാജിങ് വേണ്ട എണ്ണ തലയില്‍ തേച്ചുപിടിപ്പിച്ച് നന്നായി അമര്‍ത്തി ദീര്‍ഘനേരം മസാജ് ചെയ്യുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ ബലം പ്രയോഗിച്ചുകൊണ്ട് ഇത്തരത്തില്‍ ദീര്‍ഘനേരം മസാജ് ചെയ്യുന്നത് മുടി […]