കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണമെത്തുമ്പോഴേക്കും വില റെക്കോർഡിഡുമെന്നാണ് കണക്കുകൂട്ടൽ. ഏറെ ഡിമാൻഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണയിൽ 35 രൂപയായിരുന്നെങ്കിൽ ഇന്നത് 40 ലെത്തി. ചില്ലറ വിപണിയിൽ അഞ്ചുരൂപയെങ്കിലും അധികം നൽകണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയിൽ നാലുരൂപയാണ് […]
Local
പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ
പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂർ അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തിൽ വസ്ത്രം തിരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളിൽ ആളുകളെ ഭീതിയിലാക്കിയിരുന്നു. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തിൽ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂർ അടിവാരത്ത് പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത് […]
ആൻസന്‍റെ ബൈക്ക് അഭ്യാസം ജീവനെടുത്ത നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാൾ, കണ്ണീര് തോരാതെ കുടുംബം
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് കൊല്ലപ്പെട്ട കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാൾ. പിറന്നാൾ ആഘോഷങ്ങൾക്കായി തയ്യാറെടുത്ത വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം നമിതയുടെ ചേതനയറ്റ ശരീരം എത്തിയത്. നമിത തങ്ങളുടെ കൂടെയില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും ഈ കുടുംബത്തിന് സാധിച്ചിട്ടില്ല. ബി കോമിനു ശേഷം സിഎ പഠിക്കാൻ ആഗ്രഹിച്ചിരുന്നു നമിത. കുടുംബത്തിന് അവൾ താങ്ങായി മാറും എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. മകളുടെ ജീവനെടുത്ത കേസിൽ പ്രതി ആൻസൺ റോയ്ക്ക് പരമാവധി ശിക്ഷ […]
ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം. കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍ അന്തിക്കാട്ടെ സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്‌ലാല്‍ (ലാലപ്പന്‍) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സതീഷ് ലാല്‍ വെള്ളം വാങ്ങി കുടിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അന്തിക്കാട് പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി […]
സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. നഗരത്തിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ കെ.ടി ദേവദാസ് പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളെ ബസുകളിൽ ക്ലീനർമാരാക്കുന്ന പ്രവണത തടയാൻ നഗരത്തിൽ പ്രത്യേക പരിശോധന ആരംഭിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻറെ തീരുമാനം. നഗരത്തിലെ സ്‌കൂൾ പരിസരങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കും. കൊവിഡിന് ശേഷം നഗരത്തിലെ മിക്ക ബസുകളിലും ക്ലീനർമാർ ഉണ്ടാകാറില്ല. ഇതിന് പകരക്കാരായാണ് രാവിലെയും വൈകിട്ടും സ്‌കൂൾ […]
ചെറായിയിൽ മധ്യവയസ്‌ക വെട്ടേറ്റ് മരിച്ച നിലയിൽ
ചെറായിയിൽ മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പിള്ളിശ്ശേരി ലളിത (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ചെണ്ടമേളം കലാകാരനായ മകൻ വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് ശശി ഒളിവിലാണ്. ശശിക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ 156 കിലോ കഞ്ചാവ്
പാലക്കാട് വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ( ganja in fish box ) പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന. ആന്ധ്രാപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് മീന്‍ കയറ്റി വന്നിരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്. മീന്‍പെട്ടികള്‍ക്കിടയില്‍ പൊതികളാക്കി സൂക്ഷിച്ചിരുന്ന 156 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. […]
ഓപ്പറേഷൻ യെല്ലോ; ആലപ്പുഴയിൽ പിടിച്ചെടുത്തത് 57 റേഷൻ കാർഡുകൾ
ആലപ്പുഴയിൽ അർഹതയില്ലാത്ത റേഷൻകാർഡ് കൈവശം സൂക്ഷിച്ചവർക്ക് പിടിവീണു. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി 57 റേഷൻ കാർഡുകളാണ് പിടിച്ചെടുത്തത്. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സർക്കാർ ഉദ്യോഗസ്ഥർ, 1000 ചതുരശ്രയടിയിൽ വീടുള്ളവർ,ഒന്നിലധികം കറുകൾ സ്വന്തമായുള്ള വ്യക്തികളൊക്കെയാണ് മുൻഗണനകാർഡുകൾ കൈവശം വെച്ചിരിക്കുന്നത്. ആലപ്പുഴയിൽ സപ്ലൈ വിഭാഗം വീട് കയറി നടത്തിയ പരിശോധനയിൽ 39 മുൻഗണന കാർഡുകളും, 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു. അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കഴം, അമ്പലപ്പുഴ ഏന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന. പിടിച്ചെടുത്തു കാർഡുകൾ പൊതു വിഭാഗത്തിലേക്ക് […]
ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി
മൂന്നാർ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇടുക്കി മൂന്നാറിൽ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. കടലാർ എസ്റ്റേറിൽ മേയാൻ വിട്ട പശുവിനെയണ് കടുവ ആക്രമിച്ചത്. നെയമക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്കിടെയാണ് കടലാർ എസ്റ്റേറ്റിലും കടുവയിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ കടലാർ സ്വദേശി വേലായുധന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന വേലായുധൻ തലനാരിഴക്കാണ് […]