മൂന്നാറിൽ പടയപ്പയുടെ ആക്രമണം. നയമക്കാട് നിർത്തിയിട്ടിരുന്ന കാറും ഇരു ചക്രവാഹനവും ആക്രമിച്ചു. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.മറയൂർ സ്ഥാനപാതയിലാണ് ഇന്ന് ആനയുടെ പരാക്രമം. വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ നിർത്തിയിട്ട ബൈക്കും കാറും ആക്രമിച്ചു. ആനയെ കണ്ടു വാഹന യാത്രക്കാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സംഭവസമയം അതുവഴി എത്തിയ ട്രാക്ടറിന് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു. രാവിലെ നയമക്കാട് എസ്റ്റേറ്റ് റോഡിലാണ് പടയപ്പ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തമിഴ്നാട്ടിൽ നിന്ന് സിമൻറ് കയറ്റി വന്ന ലോറി […]
Local
കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം
കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം. തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതി. അനുമതിയില്ലാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കായി ചുവരെഴുതിയതെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം ആരോപിച്ചു. ചുവരെഴുത്ത് മായ്ച്ചുകളയണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി. സ്ഥാനാർത്ഥി ആരാണെന്ന് അറിയുന്നതിന് മുമ്പ്, ഇന്നലെയാണ് കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥിയുടെ പേര് എഴുതിയില്ല. സ്ഥാനാർത്ഥി ആരാണെന്ന് അറിയാത്തതുകൊണ്ടാണ് പേര് എഴുതാതിരുന്നത്. വിവാദമായതോടെ ചുവര് മാറിപ്പോയതാണെന്ന് UDF […]
കല്യാണാഘോഷം അതിരുവിട്ടു; വരനെതിരെ കേസെടുത്തത് പൊലീസ്
കണ്ണൂർ വാരത്ത് കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. കണ്ണൂർ വാരം ചതുരക്കിണറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ റിസ്വാനും ചതുരക്കിണർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നത് ശനിയാഴ്ച. ഞായറാഴ്ച വരനും സംഘവും വധുവിന്റെ വീട്ടിലെ സൽക്കാരത്തിനായി എത്തിയപ്പോഴാണ് ആഘോഷം അതിരുവിട്ടത്. മുണ്ടയാട് മുതൽ വരന്റെ യാത്ര ഒട്ടകപ്പുറത്ത്. അലങ്കരിച്ച ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം […]
വെള്ളം ഉപയോഗിക്കാത്തവർക്ക് 420 രൂപയുടെ ബില്ല്
പാലക്കാട് ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി, മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാർക്ക് മിനിമം ബിൽ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയത്. ബില്ലിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കൾ ജല അതോറിറ്റിക്ക് പരാതി നൽകി. ഒറ്റപ്പാലം ചുനങ്ങാട് നിള ലൈനിലാണ് വാട്ടർ അതോറിറ്റിയുടെ പിഴവിൽ 22 കുടുംബങ്ങൾക്ക് തെറ്റായ ബില്ല് ലഭിച്ചത്.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ […]
‘പലപ്പോഴായി ചെറിയ തുകകൾ നിക്ഷേപിച്ചു, ഒടുക്കം പണം പിൻവലിക്കാനെത്തിയപ്പോഴാണ് അറിയുന്നത് അങ്ങനെയൊരു സ്ഥാപനമേയില്ലെന്ന്’; സിസ് ബാങ്ക് തട്ടിപ്പിൽ ഇരയായവർ നിരവധി
കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്. സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. മൂവായിരത്തോളം ആളുകളിൽ നിന്നും കോടികൾ നിക്ഷേപം സ്വീകരിച്ചതായി പരാതി. സംഭവത്തിൽ ഇരുപതോളം പേർ കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകി. ‘ഞാൻ ചെറിയൊരു തട്ടുകട നടത്തുന്നയാളാണ്. പലപ്പോഴായി നൂറും, ഇരുന്നൂറും വീതം നിക്ഷേപിച്ച്. ഒടുക്കം പണം പിൻവലിക്കാൻ ചെന്നപ്പോഴാണ് ബാങ്കുമില്ല ഒന്നുമില്ലെന്ന് മനസിലാകുന്നത്’ – തട്ടിപ്പിനിരയായ വ്യക്തി പറയുന്നു. പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് […]
പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ
കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ കുത്തനെ വർധിച്ചത്. വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേർ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയപ്പോൾ 199 പേർ വിവിധ ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. 83പേർ രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.എച്ച് വൺ എൻ വൺ,മലേറിയ, മലമ്പനി, […]
കൊച്ചി കാർണിവൽ; സുരക്ഷയ്ക്കായി 1000 പൊലീസുകാർ; 12 മണിക്ക് ശേഷം ജങ്കാർ സർവീസ്
അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും. പുതുവത്സരമാഘോഷിക്കാൻ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാർ സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യാനായി 23 പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കും. പ്രദേശവാസികൾ ഹോം സ്‌റ്റേയിൽ താമസിക്കുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ […]
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന 78 കാരൻ മരിച്ചു
അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു. ബദറുദ്ദീനാണ് മരിച്ചത്. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി സബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു.തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.
ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച; മോഷണ തുക കൊണ്ട് ട്രിപ്പ് പോകും; പ്രതികൾ പിടിയിൽ
ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഒരു വീട്ടിൽ തന്നെ പ്രതികൾ മോഷണം നടത്തിയത്. പാലോട് സ്വദേശികളാണ് അറസ്റ്റിലായത്. പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികൾ നിരന്തരമായി മോഷണം നടത്തിയത്. പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. ഗൃഹനാഥയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇയാൾ ജോലിക്ക് പോകുമ്പോൾ ഭാര്യയെയും, മക്കളെയും കുടുംബ വീട്ടിൽ താമസിപ്പിക്കും. ഈ തക്കം നോക്കിയാണ് പ്രതികൾ തുടർച്ചയായി മോഷണം നടത്തിയത്. മോഷ്ടിച്ചെടുത്ത […]