രാജസ്ഥാനിലെ കൽക്കരി ചൂളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഭിൽവാര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ബുധനാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ചൂളയിൽ ഇട്ട് ചുട്ടുകൊന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബുധനാഴ്ച രാവിലെ പെൺകുട്ടി അമ്മയ്‌ക്കൊപ്പം ആടിനെ മേയ്ക്കാൻ വയലിലേക്ക് പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടി തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. വീട്ടുകാർ നടത്തിയ തെരച്ചിലിൽ കൽക്കരി […]
Latest news
വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങള്‍: കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളെന്ന് സൂചന
മൂവാറ്റുപുഴ വയോജനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങളുടെ കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമാണെന്ന് കണ്ടെത്തല്‍. നഗരസഭയും വയോജന കേന്ദ്രവും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. മരിച്ച വയോജനങ്ങളുടെ കാലില്‍ നിന്നെടുത്ത സ്രവസാമ്പിളുകള്‍ നഗരസഭയും വയോജന കേന്ദ്രവും പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ കണ്ടെത്തിയാല്‍ അത് […]
23 വർഷത്തിന് ശേഷം ജയിൽ മോചിതനായി, തെറ്റുകൾക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്ത് കൊടും കുറ്റവാളി
ഒരുകാലത്ത് ഉത്തർപ്രദേശിനെ കിടുകിടാ വിറപ്പിച്ച പേരുകളിൽ ഒന്നാണ് ‘നജ്ജു ഗുജ്ജാർ’. ഷാജഹാൻപൂരിലും സമീപ പ്രദേശങ്ങളിലും 12 വർഷത്തോളം ഇയാൾ നടത്തിയത് കൊടും കുറ്റകൃത്യങ്ങൾ. 1999-ൽ മൂന്ന് സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയും വെടിവെച്ചുകൊന്നതുൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. കൊലപാതകം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഡസൻ കണക്കിന് കേസുകളിലും ഇയാൾ പ്രതിയാണ്. പൊലീസിന്റെ അശ്രാന്തപരിശ്രമത്തിനൊടുവിൽ കൊടും കുറ്റവാളി ഒടുവിൽ പിടിയിലായി. നീണ്ട 23 വർഷത്തെ തടവിന് ശേഷം ഇപ്പോൾ ജയിൽ മോചിതനായിരിക്കുകയാണ് ഇയാൾ. പ്രതികാരത്തിന്റെ കണക്കുപുസ്തകം […]
ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്: പ്രധാന ബിനാമി പിടിയില്‍
ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി. കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് […]
മുതലപ്പൊഴി അപകടം; ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി, രണ്ട് പേർക്ക് പരുക്ക്
മുതലപ്പൊഴി അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. രണ്ട് പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റുമാണ് നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. മുതലപ്പൊഴിയിൽ ഒരുക്കിയിട്ടുള്ള മറൈൻ എൻഫോമെന്റിന്റെ മൂന്ന് ബോട്ടുകൾ അഴിമുഖത്ത് പട്രോളിങ് നടത്തുകയായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനായി. വർക്കല സ്വദേശി നൗഷാദ് എന്നയാളുടെ ബുറാഖ് എന്ന വള്ളമാണ് മറിച്ചത്. […]
തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ
തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
‘ഇന്ത്യക്കായി 92 ഗോളുകൾ..; ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം..ഇനിയെന്ത് വേണം’; സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകളുമായി വി ശിവൻകുട്ടി
ഫുട്‍ബോൾ താരം സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി സുനിൽ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചത്. ഇന്ത്യക്കായി 92 ഗോളുകൾ. രാജ്യാന്തര ഫുട്ബാളിൽ രാജ്യത്തിന് വേണ്ടി നിലവിൽ സജീവ കളിക്കാരായ ഗോൾ വേട്ടക്കാരിൽ മൂന്നാമൻ. SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് […]
തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു
പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മകൻ അനിൽകുമാറിനെ വീട്ടിൽ നിന്നും […]
അഡ്മിഷൻ നൽകിയില്ല; തിരുവനന്തപുരത്ത് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു
തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു.ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്. ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം.പരുക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതികളിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ; അറസ്റ്റ് ഇന്നുണ്ടാവും
സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതികളിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ. കൈക്കൂലിയായി വാങ്ങിയ നാല് ലക്ഷം രൂപ പൊലീസുകാരുടെ വാഹനത്തിൽ നിന്ന് കളമശ്ശേരി പൊലീസ് കണ്ടെത്തി. പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടാവും. 26 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ് കേസിലാണ് അഖിൽ, നിഖിൽ എന്നീ പ്രതികളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളോട് ഇവർ ചോദിച്ചത് 10 ലക്ഷം രൂപയായിരുന്നു. എന്നാൽ, പ്രതികൾക്ക് നാല് ലക്ഷം രൂപയേ നൽകാനായുള്ളൂ. ഈ പണം വാങ്ങിയശേഷം പ്രതികളിൽ […]