സ്വന്തം പാടത്തേക്ക് വെള്ളം കിട്ടാൻ എട്ടു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കർഷകൻ്റ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. തിരുവാർപ്പ് സ്വദേശി എൻ.ജി ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യഷി, ജലസേചന വകുപ്പുകൾക്കെതിരെയാണ് പരാതി. ഓഗസ്റ്റ് 22 ന് […]
Latest news
ഓസ്‌ട്രേലിയൻ ഓപ്പൺ: പി.വി സിന്ധു പുറത്ത്, ക്വാർട്ടറിൽ അമേരിക്കൻ താരത്തോട് തോറ്റു
രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി സിന്ധു ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനലിൽ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ലോക 12-ാം നമ്പർ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. 39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കൻ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. […]
അമിത ഫീസ് ഈടാക്കുന്നതായി പരാതി; അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ e-സേവ്’ എന്ന പേരിലാണ് 130-ലധികം അക്ഷയ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടക്കുന്നത്. അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാലാണ് നടപടി. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളാണ് റെയ്ഡ്. സേവനങ്ങൾക്കായി അക്ഷയ സെന്റർ നടത്തിപ്പുകാർ പൊതുജനങ്ങളിൽ നിന്ന് അമിത തുക ഈടാക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. സർക്കാർ നിശ്ചയിച്ച നിരക്ക് പാലിക്കപ്പെടുന്നില്ലെന്നും വിവരമുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ […]
മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി എന്‍സിസി ജൂനിയര്‍ കേഡറ്റുകളെ പൊതിരെ തല്ലി സീയര്‍ കേഡറ്റുമാര്‍; വ്യാപക പ്രതിഷേധം
താനെയിൽ എൻസിസി കേഡറ്റുമാരെ മനുഷ്യത്വ രഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. മുതിർന്ന എൻസിസി കേഡറ്റ് 8 പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടില്ല. പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥി […]
മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 18 മരണം: മരിച്ചവരിൽ ഇന്ത്യക്കാരും
പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു. നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിച്ചതാണ് […]
സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി; കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം പ്രതിരോധ കുത്തിവെപ്പ് ലക്ഷ്യം നേടാൻ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ യജ്ഞം […]
മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി പൊന്തിഫിക്കൽ ഡെലിഗേറ്റായി ചുമതലയേൽക്കും. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം. ഏകീകൃത കുർബാനയർപ്പണ രീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പഠിക്കുന്നതിനും പരിഹാര മാർഗം നിർദേശിക്കുന്നതിനുമാണ് മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും […]
ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം തിരൂരങ്ങാടിയിൽ
മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ […]
ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ബംഗളൂരുവിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി 31 കാരനായ വീരാർജുന വിജയ്, ഭാര്യ ഹൈമവതി(29) മക്കളുമാണ് മരിച്ചത്. മൂത്ത കുട്ടിക്ക് 2 വയസ്സും മരിച്ച രണ്ടാമത്തെ കുട്ടിക്ക് 8 മാസമേ പ്രായമുള്ളൂവെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം […]
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഇനി വനിതാ ശിശു വികസന വകുപ്പ് മുഖേന: സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും വിളിക്കാം 1098
ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി എമര്‍ജന്‍സി നമ്പരായ 1098ല്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. ഇതിനായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നത്. ജില്ലകളില്‍ ഡിസിപിഒ യൂണിറ്റുകളോട് ചേര്‍ന്ന് […]