Entertainment Latest news

‘അംഗപരിമിതർക്ക് ഏറെ ആശ്വാസം’; റോബോട്ടിക്ക് വീൽചെയറുകൾ സമ്മാനിച്ച് മമ്മൂട്ടി

സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക് റോബോട്ടിക്/ ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ഉദ്യമം. ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബൽ, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകൾക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്. പദ്ധതിയുടെ വിതരണ ഉദ്ഘാടനം മലപ്പുറം പൊന്നാനിയിൽ അബൂബക്കറിന് വീൽചെയർ നൽകി മമ്മൂട്ടി നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,നിർമ്മാതാവ് ആന്റോ ജോസഫ് പ്രോജക്ട് ഓഫീസർ […]

Football HEAD LINES Latest news

നെയ്‌മറും സൗദിയിലേക്ക്; അൽ ഹിലാൽ ക്ലബുമായി കരാറിലെത്തി

പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ റിപ്പോർട്ട് ചെയ്തു. ‘അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നു’, റിപ്പോർട്ടിൽ പറയുന്നു. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം […]

Latest news National

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; രാജ്യം അതീവ ജാഗ്രതയിൽ

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി. രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. […]

Kerala Latest news

അന്വേഷണമികവിന് അം​ഗീകാരം: കേരളത്തിലെ 9 പൊലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡൽ

2023 ലെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പൊലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് ഒമ്പത് പൊലീസുകാർക്ക് അംഗീകാരം.(Union home ministers police medal for 9 policemen of kerala) എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, SI കെ.സാജൻ, ACP പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ […]

Kerala Latest news

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാർത്ഥി ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന്; ബിജെപി സ്ഥാനാർത്ഥിയെയും ഇന്നറിയാം

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജയ്ക്ക്സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉടനീളം ജയ്ക്കിന്റെ വാഹന പര്യടനവും സിപിഎം തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെയും ഇന്നറിയാം. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകും. ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ സംസ്ഥാന ജനറൽ സെക്രട്ടറിജോർജ് കുര്യൻ എന്നിവരുടെ […]

Latest news National

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ചൗധരിക്ക് നേരെ ഒന്നിലധികം തവണ സംഘം വെടിയുതിർത്തു, ചികിത്സയ്ക്കായി ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവശിപ്പിക്കുന്നതിന് മുമ്പ് മരിക്കുകയായിരുന്നു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് […]

Kerala Latest news

കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

കൊച്ചി കലൂരിൽ ഹോട്ടൽ മുറിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വീണ്ടും മൊഴിമാറ്റിയിരിക്കുകയാണ് നൗഷൂദ്. രേഷ്മയോട് ബന്ധത്തിൽ നിന്ന് പിൻമാറാൻ നൗഷൂദ് ആവശ്യപ്പെട്ടുവെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ രേഷ്മ വിസമ്മതിച്ചുവെന്നും നൗഷൂദ് പറയുന്നു. വേണമെങ്കിൽ തന്നെ കൊന്നുകൊള്ളാൻ രേഷ്മ നൗഷൂദിനോട് പറഞ്ഞു. ഇതോടെയാണ് വീട്ടിൽ വാങ്ങി സൂക്ഷിച്ച കത്തി ഉപയോഗിച്ച് നൗഷൂദ് രേഷ്മയെ കുത്തിയത്. രേഷ്മയും നൗഷൂദും തമ്മിലുള്ള സംഭാഷണം നൗഷൂദിന്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. രേഷ്മ തനിക്കെതിരെ […]

HEAD LINES Kerala Latest news

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു; വീട്ടുകാർക്ക് പൊളളലേറ്റു

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ ആറരയോടെയാണ് സംഭവം. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് […]

Kerala Latest news

ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന് പ്രവാസി; നാട്ടിലെത്തിയിട്ട് 3 ദിവസം; കൊലയ്ക്ക് കാരണം സംശയരോഗം

തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.  ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് […]

Latest news National

നമ്മുക്ക് അഭിമാനിക്കം, രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി

ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ഹൃദയങ്ങളെ ശക്തിയും മഹത്വവും കൊണ്ട് ആകര്‍ഷിക്കുന്ന രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ന്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അഭിമാനിക്കുന്നു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്’ […]