HEAD LINES Kerala

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിലേക്ക് തുറന്ന ക്ഷണവുമായി ഇ പി ജയരാജൻ

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോ​ഗമന നിലപാടുകൾ അം​ഗീകരിക്കുമെന്നും ഇപി‍ ജയരാജൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കോൺ​ഗ്രസിന്റെ നിലനിൽപ് കേരളത്തിൽ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺ​ഗ്രസിനോടൊപ്പം നിൽക്കുന്ന പലകക്ഷികളും വേർപിരിയാനുള്ള നിലയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുവരാൻ താത്പര്യമുള്ളവരെയെല്ലാം എൽഡിഎഫ് ചേർത്തുനിർത്തുമെന്ന് ഇപി ജയരാൻ വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ പുനഃസംഘടനാ നവകേളരള സദസിന് ശേഷമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. എല്ലാവരും കൂടി ചേർന്ന് ചർച്ച ചെയ്ത് ഏകകണ്ഠമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം […]

HEAD LINES Kerala

സിക്ക വൈറസ്: ജാഗ്രത പാലിക്കണം, രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് […]

HEAD LINES Kerala

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളവർമ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും […]

Kerala

കോഴിക്കോട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മൂലാട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.

HEAD LINES Kerala

രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ് കോടതിയിൽ; പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. സ്ഫോടന വസ്തുക്കൾ പല സ്ഥലങ്ങളിൽ നിന്നാണ് മാർട്ടിൻ വാങ്ങിയത്. എവിടെ നിന്നാണ് ഇവയൊക്കെ വാങ്ങിയതെന്ന് അന്വേഷിക്കണം, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി […]

Kerala

ജീവനക്കാരില്ല; ബദിയടുക്ക പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താഴിട്ട് പൂട്ടി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അസിസ്റ്റന്റ് എൻജിനീയർമാർ ഉൾപ്പെടെയുള്ള പ്രധാന തസ്തികകൾ ആറുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. വിവിധ സേവനങ്ങൾക്കായി എത്തുന്നവർ നിരാശരായി മടങ്ങുന്നത് സ്ഥിരം കാഴ്ച. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയുള്ള സമരം. സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് […]

HEAD LINES Kerala

ചീഫ് സെക്രട്ടറിക്ക് കേരളീയത്തിന്റെ തിരക്ക്; കെഎസ്ആർടിസി ശമ്പള കേസിൽ ഹാജരായില്ല

കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിർദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് കോടതി വിമർശിച്ചു. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ രണ്ടരയ്ക്ക് ഹാജരാകാമെന്ന് സർക്കാർ വ്യക്തമാക്കി. കേരളീയത്തിനായി സർക്കാർ കോടികൾ പൊടിക്കുമ്പോൾ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു. ആറാം […]

HEAD LINES Kerala

കേരളവർമയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ നിർദേശം

കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നല്‍കി. അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും. ഇപ്പോഴുള്ള രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു .വാക്കാൽ പ്രഖ്യാപിച്ചിരുന്നു […]

HEAD LINES Kerala

ഹൈക്കോടതിയുടെ വെടിക്കെട്ട് വിലക്ക്; സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഓരോ ക്ഷേത്രങ്ങളിലും പൂജകൾക്ക് സമയം ഉള്ളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവിധ ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അസമയം ഏതെന്ന് നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും […]

Kerala

തൃക്കാക്കരയിൽ രാത്രി 11ന് ശേഷം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന കാര്യം; അന്തിമ തീരുമാനം ഇന്ന്

തൃക്കാക്കര നഗര സഭ കൗൺസിൽ യോഗം ഇന്ന്. നഗരസഭയിൽ അസ്സമയത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് പ്രധാന അജണ്ട. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തീരുമാനം. ( final decision on closing shops in thrikakkara after 11 to be made today ) നഗരസഭയും പോലീസും എക്‌സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് […]