രാജ്യത്തെ നിയമങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചക്ക് സഹായകമാകും വിധം പരിഷ്കരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‍ലാഡ്മിര്‍ പുടിന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അവഗണിച്ച് രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം മോസ്കോയില്‍ പറഞ്ഞു നിലവിലെ നിയമസംവിധാനങ്ങള്‍ ടെക്നോളജിയുടെ സാധ്യതകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ റഷ്യയുടേതായ കണ്ടെത്തലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി സ്വകാര്യ മേഖലയില്‍ നിന്നുള്ള സംരംഭങ്ങള്‍ക്കും അനുമതി നല്‍കാവുന്നതാണെന്നും പുടിന്‍ പറഞ്ഞു. സൈനിക മേഖലകളില്‍ അടക്കം ആര്‍ജിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും റഷ്യന്‍ […]
International
നൈജീരിയയില്‍ മുഹമ്മദ് ബുഹാരി പ്രസിഡന്റായി വീണ്ടും അധികാരമേറ്റു
നൈജീരിയയില്‍ മുഹമ്മദു ബുഹാരി പ്രസിഡന്റായി വീണ്ടും അധികാരമേറ്റു. തലസ്ഥാനമായ അബുജയില്‍ വിവിധ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു സ്ഥാനമേല്‍ക്കല്‍. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റ് അറ്റിക്കു അബൂബക്കറിനെതിരെ 56 ശതമാനം വോട്ടുകള്‍ നേടിയാണ് മുഹമ്മദ് ബുഹാരി വീണ്ടും അധികാരത്തിലെത്തിയത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് അറ്റിക്കു അബൂബക്കര്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സ്ഥാനാരോഹണത്തിന് ശേഷം തന്റെ നയപരിപാടികള്‍ വിശദീകരിക്കാന്‍ ബുഹാരി തയ്യാറായിട്ടില്ല. രാജ്യ സുരക്ഷ ഉറപ്പാക്കുക, തകര്‍ന്ന […]
ഇസ്രായേല്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പിലേക്ക്
ഇസ്രായേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പില്‍ കൃത്യമായ ഭൂരിപക്ഷം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധ രാത്രിക്കകം ഭൂരിപക്ഷം തെളിയിക്കണം എന്നായിരുന്നു ലികുഡ് പാര്‍ട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവിന് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടുകള്‍ക്ക് ഇസ്രായേല്‍ പാര്‍ലമെന്റ് ആയ […]
അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. താലിബാനെതിരായി പ്രദേശത്ത് റെയ്ഡ് നടക്കുമ്പോൾ അബദ്ധത്തില്‍ വെടിവെച്ചതാണെന്നാണ് വിവരം. അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ നാഗംര്‍ഹറിലാണ് സുരക്ഷാ സേനയുടെ ഭാഗത്തുണ്ടായ വീഴ്ചയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. താലിബാന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി പുറപ്പെടാനൊരുങ്ങുമ്പോഴാണ് വാഹനത്തിന് നേരെ വെടി ഉതിര്‍ത്തത്. റെയ്ഡിനെ തുടര്‍ന്ന് വിവിധ […]
ബ്രസീലില്‍ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ശക്തം
പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരായ പ്രതിപക്ഷനീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ പ്രക്ഷോഭം. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോല്‍സാരോ അനുകൂലികള്‍ തെരുവിലിറങ്ങിയത്. പ്രസിഡന്റ് ഹെയര്‍ ബോല്‍സെനാരോക്കെതിരെ രാജ്യത്ത് തുടര്‍ച്ചയായി സമരം നടക്കുന്നുണ്ട്. അതിനിടയിലാണ് ബോല്‍സെനാരോയെ അനുകൂലിച്ച് ഒരു വിഭാഗം തെരുവിലിറങ്ങിയത്. പ്രസിഡന്റിനെ ഭരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബോല്‍സെനാരോയുടെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്ത് വന്‍ പ്രതിഷേധം നടന്നത്. നവംബറില്‍ അധികാരത്തിലെത്തിയ ബോല്‍സെനാരോ 2019 ജനുവരി ഒന്നിനാണ് അധികാരമേറ്റത്. പിന്നീട് […]
ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ്
ഇറാനെതിരായ യു.എസ് ഉപരോധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാഖ് വിദേശ കാര്യമന്ത്രി മുഹമ്മദ് അല്‍ ഹക്കീം. ഇറാന്‍ – യു.എസ് സംഘര്‍ഷത്തില്‍ ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏത് യുദ്ധവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിലാണ് ഇറാക്ക് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. ഈ ഘട്ടത്തില്‍ ഇറാനിലെ ജനങ്ങളോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക ഉപരോധം ഫലശൂന്യമാണ്. അത് ഇറാന്‍ ജനതയെ ദുരിതത്തിലാഴ്ത്തും. […]
ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ മഴ
ബഹ്‌റൈന്‍ : ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു . ഇന്നും മഴക്ക് സാധ്യതയുള്ളതായും മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാലിയില്‍ വെള്ളപ്പൊക്കം: 15 മരണം
മാലി തലസ്ഥാനമായ ബമാക്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായാണ് കനത്ത മഴ പെയ്തത്. നഗരത്തിലെ നിരത്തുകളെല്ലാം വെളളത്തിനടിയിലാവുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ആരംഭിച്ച കനത്ത മഴ രാവിലെ 8 മണി വരെ നീണ്ടുനിന്നു. നിയമക്കാരോയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് 10 പേര്‍ മരിച്ചത്. മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ […]
ലോക മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രംപ്
ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു പരാമര്‍ശം. രണ്ടാം തവണയാണ് ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് വൈറ്റ്ഹൗസില്‍ ഇത്തവണ ട്രംപ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഒപ്പം ശ്രീലങ്കയിലേയും കാലിഫോര്‍ണിയയിലേയും പിറ്റ്‌സ്ബര്‍ഗിലേയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരേയും ട്രംപ് അനുസ്മരിച്ചു. തീവ്രവാദത്തേയും മതഭ്രാന്തിനേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ട്രംപ് […]
ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 70 മരണം
ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന് കടലില്‍ ടുണിഷ്യന്‍ തീരത്തിന് സമീപം മുങ്ങി 70 പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 16 പേരെ ടുണിഷ്യന്‍ നേവിയും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ചയാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്ന് ഇനിയും വ്യക്തമല്ല. അതിനാല്‍ തന്നെ മരണ സംഖ്യ ഉയരാന്‍ ഇടയുണ്ട്. അഭയാര്‍ഥികള്‍ ഇരകളാകുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണിത്. കൂറ്റന്‍ തിരമാലകളില്‍പെട്ട് ബോട്ട് […]