സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് നേരെ പൊലീസ് നടപടി. നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്ത് ആദ്യ ദിനത്തിലാണ് സംഭവം. രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം സുഡാനില്‍ സ്ഥിതി വഷളായത്. അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു പ്രതിപക്ഷം. ഈ സമരത്തിന്റെ ഒന്നാം ദിനത്തിലാണ് പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് നടപടി ഉണ്ടായത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ റോഡില്‍ ടയറുകളും മറ്റുമായെത്തിയ പ്രതിഷേധക്കാര്‍ റോഡ് […]
International
അമേരിക്ക – ഇറാന്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ വിവിധ രാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്ന് ഖത്തര്‍
അമേരിക്ക – ഇറാന്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ വിവിധ രാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി. ഇതിനായി എല്ലാവരും ഒന്നിക്കണമെന്നും വിവിധ ആശയങ്ങളുമായി മുന്നോട്ട് വന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ മുറിഞ്ഞു പോയ ബന്ധം കൂട്ടിയോജിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അമേരിക്ക – ഇറാന്‍ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്ന പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരത്തിന് ഇടപെടലുണ്ടാകണമെന്ന ആവശ്യവുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി രംഗത്തെത്തിയത്. ലണ്ടനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു […]
സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി. സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. നിലവിലെ സംഘര്‍ഷം തടയുന്നതിന് ജനാധിപത്യ സര്‍ക്കാര്‍ മാത്രമാണ് പോംവഴിയെന്നും ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി. സമരക്കാര്‍ക്കെതിരായ നടപടിയില്‍ സൈനിക നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായാണ് സൈന്യം നേരിട്ടത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതെ തുടര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്റെ നടപടി. ജനാധിപത്യ സംവിധാനത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ […]
ഇറാനെതിരെ യുദ്ധസാധ്യത ഇപ്പോഴുമുണ്ടെന്ന് ട്രംപ്
സംഭാഷണത്തിലൂടെ പ്രശ്നപരിഹാരം ഉറപ്പാക്കാനുള്ള നീക്കത്തിനിടയിലും ഇറാനെതിരെ യുദ്ധസാധ്യത തള്ളാതെ അമേരിക്ക. ഇറാനെതിരെ യുദ്ധത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനും അമേരിക്കക്കും ഇടയിൽ സമവായം രൂപപ്പെടുത്താൻ ജപ്പാൻ, സ്വിറ്റ്സർലാന്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്. യുദ്ധം എന്തു വില കൊടുത്തും ചെറുക്കണമെന്ന ആവശ്യമാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്നതും. അതുകൊണ്ടു തന്നെ അമേരിക്കൻ യുദ്ധകപ്പലായ അബ്രഹാം ലിങ്കൺ ഹോർമുസ് കടലിടുക്കിൽ നിന്ന് അകന്നു മാറിയാണ് നങ്കൂരമിട്ടിരിക്കുന്നതും. ട്രംപും ഇറാൻ പ്രസിഡന്റ് […]
കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു
കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു. 2000ത്തിലധികം എബോള കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1252 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം 2008 പേര്‍ക്കാണ് കോംഗോയില്‍ ഇതിനോടകം എബോള സ്ഥിരീകരിച്ചത്. ഇതില്‍ 94 പേര്‍ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമാണ്. 1252 പേര്‍ എബോള ബാധയെ തുടര്‍ന്ന് മരിച്ചു. എബോള ബാധിതരായ 532 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഇത് ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. […]
അബുദബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിയന്തര സുരക്ഷാ പരിശോധന
അബുദബിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിയന്തര സുരക്ഷാ പരിശോധന. യാസ് മാളും, യാസ് ഐലന്റും സുരക്ഷാകാരണങ്ങളാല്‍ മണിക്കൂറുകളോളം അടച്ചിട്ടു. ഫെറാറി വേള്‍ഡില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. സന്ദര്‍ശകരെ മുഴുവന്‍ ഒഴിപ്പിച്ച് പരിശോധന നടത്തിയ ശേഷം ഉച്ചക്ക് മാള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. പെരുന്നാള്‍ ദിവസം രാവിലെ 9നാണ് നല്ല തിരക്ക് അനുഭവപ്പെട്ടിരുന്ന യാസ്മാളും യാസ് ഐലന്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. സന്ദര്‍ശകരോടും ജീവനക്കാരോടും പെട്ടെന്ന് മാളില്‍ നിന്നും വിനോദകേന്ദ്രത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആവശ്യപ്പെട്ടു. കാര്യമെന്തെന്ന് അറിയാതെ പലരും പരിഭ്രാന്തരായി. ഇതേസമയം […]
എലിസബത്ത് രാജ്ഞിയോട് ട്രംപിന്റെ പ്രോട്ടോക്കോള്‍ ലംഘനം
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബ്രിട്ടനില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജകീയ പ്രോട്ടോക്കോള്‍ ലംഘിച്ചു. എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ പിന്‍ഭാഗത്ത് ട്രംപ് തട്ടിയതാണ് പ്രോട്ടോക്കോള്‍ ലംഘനമായത്. തുടര്‍ന്ന് വലിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക വിരുന്നിനിടെയാണ് സംഭവം ഉണ്ടായത്. ചടങ്ങിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ പിന്‍ഭാഗത്ത് ട്രംപ് തട്ടിയതാണ് പ്രോട്ടോക്കോള്‍ ലംഘനമായത്. രാജ്ഞിയെ ആരും സ്പര്‍ശിക്കാന്‍ പാടില്ല എന്നത് ബ്രിട്ടീഷ് രാജവാഴ്ചയിലെ നിയമം. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രതലവനും […]
റമദാനിലെ അവസാന വെള്ളിയാഴ്ച്ച മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കായി തിരക്ക്
റമദാനിലെ അവസാന വെള്ളിയാഴ്ച്ച മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കായി തിരക്ക്. രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്നലെ പള്ളിയിലെത്തിയത്. വിശ്വാസികള്‍ക്കായി കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് വിശ്വാസികള്‍ മസ്ജിദുല്‍ അഖ്സയിലെത്തിയത്. റമദാനില്‍ പ്രവേശനാനുമതി ലഭിച്ചതോടെ ഗസ്സയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നുമായി നിരവധി ഫലസ്തീനികളും പങ്കെടുത്തു. ഏതാണ്ട് 260,000 വിശ്വാസികളാണ് റമദാനിലെ അവസാന വെള്ളിയാഴ്ച പങ്കെടുക്കാന്‍ എത്തിയത്. രാവിലെ മുതല്‍ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തി തുടങ്ങിയിരുന്നു. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുറമേ പതിനായിരക്കണക്കിന് […]
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ജറുസലം ദിനം ആഘോഷിച്ചു
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ജറുസലം ദിനം ആഘോഷിച്ചു. നൂറുകണക്കിന് ഫലസ്തീനികളും സിറിയക്കാരുമാണ് ദിനം കൊണ്ടാടിയത്. ഫലസ്തീന് ഐക്യദാർഢ്യവുമായി എല്ലാ വര്‍ഷവും റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ജറുസലം ദിനം ആഘോഷിക്കുന്നത്. 1979 ല്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള റൂഹുള്ള ഖുമൈനിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. സിറിയൻ-ഫലസ്തീനിയൻ പതാകകൾ വഹിച്ചു ദമാസ്കസിന്റെ തെരുവുകളിലൂടെ പ്രകടനങ്ങൾ നടത്തിയ ജനക്കൂട്ടം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ ഇടപെടലുകള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജറുസലമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കാന്‍ നടപടിയെ അംഗീകരിക്കാന്‍ […]
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചക്ക് സഹായകമാകും വിധം രാജ്യത്തിലെ നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് വ്‍ലാഡ്മിര്‍ പുടിന്‍
രാജ്യത്തെ നിയമങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചക്ക് സഹായകമാകും വിധം പരിഷ്കരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‍ലാഡ്മിര്‍ പുടിന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അവഗണിച്ച് രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം മോസ്കോയില്‍ പറഞ്ഞു നിലവിലെ നിയമസംവിധാനങ്ങള്‍ ടെക്നോളജിയുടെ സാധ്യതകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ റഷ്യയുടേതായ കണ്ടെത്തലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി സ്വകാര്യ മേഖലയില്‍ നിന്നുള്ള സംരംഭങ്ങള്‍ക്കും അനുമതി നല്‍കാവുന്നതാണെന്നും പുടിന്‍ പറഞ്ഞു. സൈനിക മേഖലകളില്‍ അടക്കം ആര്‍ജിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും റഷ്യന്‍ […]