International

മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയില്‍ നടന്ന മുര്‍സി അനുസ്മരണ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. 80ലധികം നഗരങ്ങളിലാണ് തുര്‍ക്കിയില്‍ മുര്‍സി അനുസ്മരണ സംഗമങ്ങള്‍ നടന്നത്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ കസ്റ്റഡി കാലത്തെ മുര്‍സിയുടെ ജീവിതവും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് […]

International World

വേനല്‍ ചൂട്; ഖത്തറില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും

ഖത്തറില്‍ വേനല്‍ച്ചൂട് കാരണം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. നിയമം പാലിക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഖത്തറില്‍ തൊഴിലാളികള്‍ക്കായി ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. ഇക്കാലയളവില്‍ ഉച്ചയ്ക്ക് മുമ്പ് 11.30 വരെയും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷവുമാണ് പുറം ജോലി സമയം. പതിനൊന്നേ മുപ്പത് മുതല്‍ മൂന്ന് […]

International

എണ്ണ വിതരണ നിയന്ത്രണം; വിപണി പഠിച്ച ശേഷം പിന്തുണയെന്ന് റഷ്യ

എണ്ണ വിതരണ നിയന്ത്രണം നീട്ടാനുള്ള ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ നീക്കത്തെ പിന്തുണക്കുക വിപണി പഠിച്ച ശേഷമെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രി. വിതരണ നിയന്ത്രണം നീട്ടാതിരുന്നാല്‍ എണ്ണ വില ബാരലിന് താഴെ പോകുമെന്ന് ഉറപ്പാണ്. എന്നാല്‍ നിയന്ത്രണം നീട്ടുന്ന കാര്യം ഈ മാസം വില നിലവാരം പരിശോധിച്ച് അടുത്ത മാസം നടക്കുന്ന ഒപെക് യോഗത്തില്‍ തീരുമാനിക്കും. റഷ്യന്‍ സന്ദര്‍ശനത്തില്‍ സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യന്‍ ഊര്‍ജ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എണ്ണ വിതരണ […]

International

മോദി റഷ്യ, ചൈന രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി

ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളായിരുന്നു ചര്‍ച്ചാവിഷയം. പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്. ചൈന – യു.എസ് വ്യാപാര യുദ്ധം ശക്തമാകുന്നതിനിടെയാണ് മോദി ഷിപിംഗ് കൂടികാഴ്ച. ചൈനയുമായുള്ള സൗഹൃദം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.സി.ഒ സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ഇരു നേതാക്കളും […]

International

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് സ്ഥാനമൊഴിയുന്നു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാൻഡേഴ്സ് സ്ഥാനമൊഴിയുന്നു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. ജൂൺ അവസാനത്തോടെ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന വാർത്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ട്രംപിന്റെ സീനിയർ ഉപദേശകാരിലൊരാളും വിശ്വസ്തയുമായി മാറിയ സാൻഡേഴ്സ് പലപ്പോഴും ഉന്നത തല മീറ്റിങ്ങുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു പ്രസ് സെക്രട്ടറി എന്ന നിലയിൽ സാറാ സാൻഡേഴ്സ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. സ്വന്തം സംസ്ഥാനമായ അർകൻസാസിലേക്ക് പോകുന്ന സാറാ, അവിടെ ഗവർണർ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് […]

International

അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് പാകിസ്താന്‍ പ്രധാനാമന്ത്രി ഇമ്രാന്‍ ഖാന്‍ . എസ്.സി.ഒ സമ്മിറ്റില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലെത്തും മുമ്പാണ് ഇമ്രാന്റെ പ്രതികരണം. സൈനിക നടപടികളിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. കശ്മീര്‍ വിഷയങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യാമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

International

രാജ്യദ്രോഹക്കേസ് തള്ളണമെന്ന മുശർറഫിന്റെ ഹരജി പാക് കോടതി നിരാകരിച്ചു

ആരോഗ്യകാരണങ്ങൾ മുൻനിർത്തി രാജ്യദ്രോഹക്കേസിൽ വിചാരണ മാറ്റിവെക്കണമെന്ന പാകിസ്ഥാൻ മുൻ സൈനിക മേധാവി ജന.പർവേസ് മുശർറഫിന്റെ അപേക്ഷ പാക് കോടതി തള്ളി. മുശർറഫിന്റെ അഭാവത്തിൽ കേസിൽ വിധി തീർപ്പാക്കാനാണ് പ്രത്യേക കോടതി തീരുമാനിച്ചത്. ആവർത്തിച്ച് കോടതിയിൽ ഹാജരാവാത്തതിന് മുശർറഫ് നിരത്തിയ വാദങ്ങളും ജസ്റ്റിസ് താഹിറ സഫ്ദർ അധ്യക്ഷയായ മൂന്നംഗ ബെഞ്ച് തള്ളി. മുഷറഫിന്റെ അഭിഭാഷകൻ ബാരിസ്റ്റർ സൽമാൻ സഫ്ദറിനെ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ തടയുകയും ചെയ്തു. സുപ്രീം കോടതി വിധി പ്രകാരമാണ് ഇത്തരമൊരു നടപടിയെന്ന് പറഞ്ഞ ബെഞ്ച് മുഷ്‌റഫിനായി […]

International

അബഹ വിമാനത്താവള ആക്രമണം; ഹൂതി മിസൈലിന് പിന്നില്‍ ഇറാനെന്ന് സൗദി സഖ്യസേനയും യു.എസും

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന് പിന്നാലെ അമേരിക്കയും സമാന വാദവുമായി രംഗത്തെത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടന്നത്. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയുള്ള വിമാനത്താവളത്തിലെ ആഗമന ഹാളില്‍ പതിച്ചത് ക്രൂയിസ് മിസൈലാണ്. ആക്രമണ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തെങ്കിലും, മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് […]

International

ബിഷ്‌കേക് ഉച്ചകോടി; നരേന്ദ്ര മോദി റഷ്യ, ചൈന രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തും

ബിഷ്‌കേക് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‍ളാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തും. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടില്‍ ഇതുവരെ അയവു വന്നിട്ടില്ല. അതേസമയം പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിക്കണമെന്ന് ചൈനീസ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഗ്‌ളോബല്‍ ടൈംസ് ദിനപത്രം നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് ഇക്കാര്യത്തില്‍ ചൈന മധ്യസ്ഥത്തിന് ഒരുക്കമാണെന്ന സൂചനകളാണ് പുറത്തു വിടുന്നത്. കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ […]

International

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു. എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച ചര്‍ച്ച ഇടക്ക് വഴിമുട്ടിയിരുന്നു. പ്രമുഖ പ്രതിപക്ഷ നേതാക്കളെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് പ്രതിപക്ഷം നിയമലംഘന സമരം തുടങ്ങിയിരുന്നു. ഇന്നലെ എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ പ്രതിനിധി മഹ്മൂദ് ദരീരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച പുനരാരംഭിച്ചു. നിയമലംഘന സമരം അവസാനിപ്പിക്കാന്‍ തയ്യാറണെന്ന് സമര സംഘടനകള്‍ അറിയിച്ചു.തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാന്‍ സൈനിക ഭരണകൂടവും തയ്യാറായിട്ടുണ്ട്.