അമേരിക്കയിലെ ന്യൂജെഴ്സിയിലുണ്ടായ വെടിവെപ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജനക്കൂട്ടത്തിലേക്ക് അജ്ഞാതരായ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രണമത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ന്യൂ ജെഴ്സിയില്‍ പ്രദേശിക സമയം രണ്ട് മണിയോടെയാണ് രണ്ട് അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അക്രമികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. അക്രമികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് […]
International
അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുതെന്ന് മാര്‍പാപ്പ
അഭയാര്‍ത്ഥികള്‍ വ്യവസ്ഥകളില്ലാതെ സ്വീകരിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ തായ്‌ലന്‍റ് സന്ദര്‍ശനം തുടരുകയാണ്. ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. മനുഷ്യക്കടത്തിന്‍റെയും ലൈംഗിക വ്യാപാരത്തിന്‍റെയും കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന തായ്‍ലന്‍റിലാണ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം. മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ തായ് നഗരങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍പാപ്പയുടെ […]
ട്രംപിന് കുരുക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
യൂറോപ്യന്‍ യൂണിയനിലെ യു.എസ് അംബാസഡർ ഗോർഡൻ സോണ്ട്‌ലാൻഡാണ്, ട്രംപ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി വെളിപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കുരുക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. യൂറോപ്യന്‍ യൂണിയനിലെ യു.എസ് അംബാസഡർ ഗോർഡൻ സോണ്ട്‌ലാൻഡാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി വെളിപ്പെടുത്തിയത്. യുക്രൈനില്‍ ട്രംപിന്റെ അഭിഭാഷകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായാണ് യൂറോപ്യന്‍ യൂണിയനിലെ യു.എസ് അംബാസഡറുടെ വെളിപ്പെടുത്തല്‍. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ജോ ബൈഡനും […]
സ്വിറ്റ്‌സർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ – ജോസ് വള്ളാടിയിൽ
സ്വിസ് പൗരത്വം ഉള്ള എല്ലാവർക്കും കഴിഞ്ഞ ദിവസങ്ങളിൽ ബാലറ്റ് തപാൽമാർഗം ലഭിച്ചിട്ടുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബർ 20 ആണെങ്കിലും പോസ്റ്റ് വഴി ബാലറ്റ് മടക്കി അയക്കുന്നവർ ഒക്ടോബർ 15 നകം പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുമല്ലോ. ചെറിയൊരു രാജ്യമെങ്കിലും നിരവധി പാർട്ടികൾ വിവിധ ലിസ്റ്റുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുകയും ആ ലിസ്റ്റുകൾക്ക് പ്രത്യേകം നമ്പർ നൽകിയശേഷം സ്ഥാനാർത്ഥികളുടെ പേരുകൾ ചേർത്ത് ബാലറ്റിലാക്കിയിട്ടുണ്ട്. ബാലറ്റുകൾ വോട്ടു നൽകി മടക്കി അയക്കേണ്ട രീതി ഓരോ കന്റോണിലും വ്യത്യസ്ഥമായിരിക്കും. എന്നാൽ […]
യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായുളള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാബുളില്‍ അമേരിക്കന്‍ സൈനികന്‍ അടക്കം 12 പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഈ സാഹചര്യത്തിലും വെടിനിര്‍ത്തലിന് താലിബാന്‍ തയ്യാറല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു സമാധാന കരാറില്‍ എത്താന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം അമേരിക്കയുടെ തീരുമാനം അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിനും മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനും അമേരിക്കയും […]
ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അമേരിക്ക
ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അമേരിക്ക. ചര്‍ച്ചക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണത്തോട് ഇറാന്‍ മുഖം തിരിക്കുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര്‍ ആരോപിച്ചു. യു.എന്‍ ജനല്‍ അസംബ്ലി സമയത്ത് കൂടിക്കാഴ്ച നടത്താനായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ ആണവ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കിയും ചര്‍ച്ചകള്‍ക്കു മുമ്പ് ഉപരോധം നീക്കാനാവശ്യപ്പെട്ടും നിലപാട് കടുപ്പിക്കുകയയിരുന്നു ഇറാന്‍.
മാന്ദ്യം തന്നെ; വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. 10 പ്രധാന ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് തീരുമാനം. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിയെ നിയമിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. 5 ട്രില്യന്‍ വളര്‍ച്ച കൈവരിക്കുക, […]
ഹോങ്കോങില്‍ സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു
ഹോങ്കോങില്‍ സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു. ചൈനയ്ക്കു കുറ്റവാളികളെ കൈമാറാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലിനെതിരെയാണ് ഹോങ്കോങില്‍ സമരം തുടരുന്നത്. പതിനായിരക്കണക്കിന് സമരക്കാരാണ് ഹോങ്കോങിലെ വിവിധ പൊലീസ് ആസ്ഥാനങ്ങള്‍ വളഞ്ഞത്. പൊലീസ് ഓഫീസുകളിലേക്കുള്ള വഴികളടച്ച പ്രക്ഷോഭകര്‍ വിവാദ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ കൈമാറാൻ ഹോങ്കോങുമായി ഉടമ്പടിയിലേർപ്പെടാത്തവരാണ് ചൈന, മക്കാവു, തായ്‍വാൻ എന്നീ രാജ്യങ്ങള്‍. ഇതില്‍ ചൈനയിലെ കോടതിസംവിധാനത്തിനുള്ളിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ബിൽ യാഥാര്‍ഥ്യമായാല്‍ ഹോങ്കോങില്‍ ചൈനയ്ക്ക് കൂടുതൽ ആധിപത്യം വരുമെന്നുമാണ് ഹോങ്കോങിലെ ജനങ്ങള്‍ […]
മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവം; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
2014-ല്‍ മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈലേറ്റ് തകര്‍ന്ന് 298 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് റഷ്യക്കാര്‍ക്കും,ഒരു ഉക്രെയ്ന്‍ സ്വദേശിക്കുമെതിരെ നെതര്‍ലെന്‍ഡ് സര്‍ക്കാര്‍ കുറ്റം ചുമത്തി. വിചാരണ മാര്‍ച്ചില്‍ ആരംഭിക്കും. റഷ്യന്‍ സേനയും ഇന്റലിജന്‍സ് വിഭാഗവുമായി നേരിട്ട് ബന്ധമുള്ളവരാണ് മൂന്ന് പേരെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എഫ്എസ്ബി കേണലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ വിമതരുടെ കീഴിലുള്ള കിഴക്കന്‍ യുക്രൈന്‍ മേഖലയിലാണ് തകര്‍ന്ന് വീണത്. വിമാനം […]
മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍
ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയില്‍ നടന്ന മുര്‍സി അനുസ്മരണ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. 80ലധികം നഗരങ്ങളിലാണ് തുര്‍ക്കിയില്‍ മുര്‍സി അനുസ്മരണ സംഗമങ്ങള്‍ നടന്നത്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ കസ്റ്റഡി കാലത്തെ മുര്‍സിയുടെ ജീവിതവും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് […]