കാനഡക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരെ പ്രതിഷേധവുമായി ന്യൂസിലാന്‍റും. കാനഡയിലെ സമാനമായ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാർലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു. ‘ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തിരികെ തരൂ’, ‘നിർബന്ധം സമ്മതമല്ല’ തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങൾ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാർലമെന്‍റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ […]
International
ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പരിഷ്‌കരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം
വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നിബന്ധനകൾ പരിഷ്‌കരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പരിഷ്‌കരിച്ച ചട്ടപ്രകാരം തീർത്ഥാടകർ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലമാണ് ഇനി മുതൽ ഹാജരാക്കേണ്ടത്. പി.സി.ആർ പരിശോധന ഫലവും, ആന്റിജൻ പരിശോധന ഫലവും സ്വീകാര്യമാണ്. ഇക്കാര്യത്തിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇളവുകളൊന്നുമില്ല. ഫെബ്രുവരി 9ന് ബുധനാഴ്ച പുലർച്ചെ ഒരു മണിമുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന സ്വദേശികൾക്കും […]
വിനോദസഞ്ചാരികൾക്കായി അതിർത്തി തുറക്കാന്‍ ആസ്‌ട്രേലിയ
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര വിനോദസഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ആസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദസഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിൽ നിങ്ങളെ സ്വീകരിക്കുന്ന കാര്യം ആലോചിക്കാനിരിക്കുകയാണെന്ന് മോറിസൻ അറിയിച്ചു. ഈ മാസം 21 മുതൽ രാജ്യാന്തര വിനോദസഞ്ചാരികൾക്ക് ആസ്‌ട്രേലിയ പ്രവേശനം അനുവദിക്കുമെന്നാണ് സൂചന. കോവിഡിന്റെ തുടക്കം മുതൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ആസ്‌ട്രേലിയ. സ്വന്തം പൗരന്മാർ, താമസക്കാർ, വിദഗ്ധ കുടിയേറ്റക്കാർ, സീസണൽ […]
കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം നിയന്ത്രണാതീതം; ഒട്ടാവയില്‍ അടിയന്തരാവസ്ഥ
കാനഡയില്‍ കോവിഡ് വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കെതിരെ ട്രക്കര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. ട്രക്കര്‍മാര്‍ നഗരം വളഞ്ഞതിനാല്‍ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് മേയര്‍ ജിം വാട്‌സൺ അറിയിച്ചു. “നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണ്. ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാണ്. സർക്കാരിന്‍റെ പിന്തുണ ആവശ്യമുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം പൊലീസുകാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം”- മേയര്‍ പറഞ്ഞു. ജനുവരി 29ന് കാനഡയുടെ തലസ്ഥാനത്തെത്തിയാണ് ട്രക്കര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. അതിശൈത്യം അവഗണിച്ച് തലസ്ഥാനത്തെത്തിയ ട്രക്കര്‍മാര്‍ കൂറ്റന്‍ വാഹനങ്ങള്‍ റോഡുകളില്‍ പാര്‍ക്ക് […]
ദുബൈ എക്‌സ്‌പോയിൽ ഇനി കേരളദിനങ്ങൾ: ജൂബിലി പാർക്കിലെ വേദിയിൽ മുഖ്യമന്ത്രിയും ആവേശമായി മമ്മൂട്ടിയും
ദുബൈ എക്‌സ്‌പോയിൽ കേരളവാരത്തിന്റെ ഭാഗമായ സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. പരിപാടികൾ യു എ ഇ മന്ത്രി റീം അൽ ഹാഷ്മി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും ജുബിലി പാർകിലെ വേദിയിലെത്തി. ദുബൈ എക്‌സ്‌പോയിലെ ജൂബിലി പാർക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന്റെ പ്രസംഗത്തിന് വേദിയാകുന്നത്.യു എ ഇയുടെ വളർച്ചയുടെ നെടുംതൂണാണ് മലയാളികൾ എന്ന വികാരമാണ് ഈ രാജ്യത്തിന്റെ ഭരണാധികാരികൾ തന്നോട് പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ തങ്ങളുടെ വിശ്യാസ്യതയും കഠിനപ്രയത്‌നവും […]
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു
സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഇത് വരെ 7,02,624 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 6,57,995 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുകൂടാതെ 35,679 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് 8,950 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ മൂന്ന് തവണയാണ് കോവിഡിന്റെ അതിവ്യാപനം ഉണ്ടായത്. മൂന്നാം വ്യാപനത്തിൽ ഇക്കഴിഞ്ഞ ജനുവരി 18ന് 5928 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇത് […]
വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ പെറുക്കാന്‍ കാക്കകളെ നിയോഗിച്ച് സ്വീഡന്‍; കൂലിയായി ഭക്ഷണം
തെരുവുകളില്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാൻ കാക്കകളെ നിയമിച്ച് സ്വീഡിഷ് സ്ഥാപനമായ കോര്‍വിഡ് ക്ലീനിങ്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഏറ്റവും വൃത്തിയുള്ള പക്ഷിയെന്ന് വിശേഷിപ്പിക്കുന്ന കാക്കകളെ ഇതിനായി തെരഞ്ഞെടുത്തത്. പെറുക്കിയെടുക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി കാക്കകള്‍ക്ക് ഭക്ഷണം നല്‍കും. ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍ പെടുന്ന പക്ഷികളെയാണ് ശുചിത്വ ജോലിയിൽ പങ്കാളികളാക്കുന്നത്. ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്കകളെന്ന് കോര്‍വിഡ് ക്ലീനിങ്ങിന്‍റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറയുന്നു. അതുകൊണ്ടുതന്നെ അബദ്ധത്തിൽ പോലും ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യത […]
ശക്തമായ ശീതക്കാറ്റ്; ചിക്കാഗോയില്‍ കനത്ത മഞ്ഞു വീഴ്ച തുടരുന്നു
ശക്തമായ ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് ചിക്കാഗോയില്‍ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞ് കട്ടകള്‍ ഒരടിയോളം കനത്തില്‍ അടിഞ്ഞുകൂടുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ഉച്ചയോടെ, വടക്കുപടിഞ്ഞാറന്‍ ഇന്ത്യാനയുടെ ചില ഭാഗങ്ങളിലും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും 10 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടായി. മിഡ്വേ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ചില ഭാഗങ്ങളിലും തടാകത്തിന്റെ മുന്‍വശത്തെ പ്രദേശങ്ങളിലും ഇതുവരെ 6 ഇഞ്ചിലധികം മഞ്ഞ് വീണിട്ടുണ്ട്. വിമാനത്താളങ്ങള്‍ അടച്ചുപൂട്ടി. സ്കൂളുകള്‍ പ്രവർത്തിക്കുന്നില്ല. Chicagoans, as you wake up today I invite you to […]
Denmark : മാസ്‌കില്ല, സാനിറ്റൈസറില്ല; കൊവിഡ് നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കി ഡെന്മാര്‍ക്ക്
കോപന്‍ഹേഗന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ (Covid restrictions) പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് (Denmark). ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്‌സന്‍ അറിയിച്ചു. മാസ്‌ക് അടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ തരംഗം ശക്തമായി നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്. ഡെന്‍മാര്‍ക്കിലെ പ്രതിദിന […]
കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരം; ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട്
കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരങ്ങള്‍ നടത്തിയതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട് . .ലോക്ഡൗൺ കാലത്ത് ചടങ്ങ് നടത്തിയത് വലിയ വീഴ്ചയെന്നാണ് കാബിനറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൺ രംഗത്തെത്തി. സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സമിതി നടത്തിയ അന്വേഷണത്തിലാണ് ബോറിസ് ജോൺസണെതിരായ ഗുരുതര കണ്ടെത്തലുകൾ. ലോക്ഡൗൺ നിലനിൽക്കെ പ്രധാനമന്ത്രി സത്കാരങ്ങൾ നടത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ബ്രിട്ടീഷ് പാർലമെന്‍റില്‍ ബോറിസ് […]