കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാരോപിച്ച് അമേരിക്ക രംഗത്ത്. പ്രതിരോധ വിവരങ്ങളും സോഫ്റ്റ് വെയർ സോഴ്‌സ് കോഡുകളും ഹാക്കർമാർ ചോർത്തിയതായി യുഎസ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ ഗവേഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഹാക്കർമാർ പ്രവർത്തിച്ചതെന്നും അമേരിക്ക ആരോപിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏറ്റവും മോശം അവസ്ഥ ഇനിയുണ്ടാകാം. രാജ്യത്തോട് സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾ […]
International
ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ച് ശുഭവാര്‍ത്ത. വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം, പ്രതിരോധം ആര്‍ജിച്ചതായി മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിൻ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. […]
ഇനി ഒമാനിൽ മുഖാവരണം ധരിച്ചില്ലെങ്കിൽ 100 റിയാൽ കൊടുക്കണം
ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഓഫീസുകൾ, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ […]
നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത്
രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത് കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്. താമസകാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസ് നിലച്ച പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഇല്ലാത്ത […]
മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ല: ട്രംപ്
ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും ട്രംപ് കോവിഡിനെ പ്രതിരോധിക്കാന്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എല്ലാവരും മാസ്ക് ധരിച്ചതുകൊണ്ട് എല്ലാം ശരിയാകുമെന്ന പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ട്രംപ് പറഞ്ഞു. ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ നിർദ്ദേശങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്രംപിന്‍റെ പ്രതികരണം. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ വിദഗ്ധരെല്ലാം മാസ്ക് ധരിക്കേണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് എല്ലാവരും ധരിക്കണമെന്ന് […]
മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം
ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു. വുഹാൻ നഗരത്തിനു സമീപത്തുകൂടി […]
ബംഗ്ലാവ് സീല്‍ ചെയ്തു; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി
കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ് […]
ആറ് കമ്പനികളെ സൗദി അറേബ്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന മൂന്ന് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആറു പേരുകള്‍ സൗദി അറേബ്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സിറിയ, തുര്‍ക്കിഎന്നിവിടങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് പട്ടികയിലുള്‍പ്പെടുത്തിയത്. സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി അഭ്യന്തര സുരക്ഷാ വിഭാഗമാണ് പുതിയ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ടി.എഫ്.ടി.സി അഥവാ ടെററിസ്റ്റ് ഫിനാന്‍സിംഗ് ടാര്‍ഗറ്റിംഗ് സെന്ററും […]
ഖത്തറില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ തുറക്കും
കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക ഖത്തറില്‍ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. കഴിഞ്ഞ മാസത്തോടെ വേനലവധിക്കായി സ്കൂളുകള്‍ അടച്ചു. അവധി കഴിഞ്ഞ് സെപ്തംബര്‍ ഒന്നിന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും […]
കൊറോണ വൈറസിനെതിരായ റഷ്യന്‍ വാക്‌സിന്‍ സൗദിയിലും പരീക്ഷിക്കും
ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അടുത്ത മാസം മുതല്‍ തുടങ്ങും. കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടു കൊറോണ വൈറസിനെതിരായ റഷ്യന്‍ വാക്‌സിന്‍ സൗദിയിലും പരീക്ഷിക്കും. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അടുത്ത മാസം മുതല്‍ തുടങ്ങും. കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടു. കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി കഴിഞ്ഞ ദിവസം റഷ്യ അവകാശപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ സൗദിയിലും റഷ്യന്‍ […]