സൂറിച്ച്.- മനുഷ്യന്റെ ആരോഗ്യ രംഗത്ത് സ്പോട്സ് ചെയ്യുന്നതിന്റെ ആവശ്യകത പുതിയ തലമുറയെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ ഇരുപത്തിയഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പുഷ്- അപ് ചലഞ്ചുമായി സ്വിറ്റ്സർലണ്ടിലെ സ്പോട്സ് താരം ജെയിൻ പന്നാരകുന്നേൽ ഇന്ന് ഇരുപത്തിരണ്ടു ദിവസം പിന്നിട്ടിരിക്കുകയാണ്. കോവിട് കാലമാണെങ്കിലും തന്റെ അവധിക്കാലം വെറുതെ വീട്ടിലിരുന്നു കളയുവാൻ ഈ സ്പോടസ് പ്രേമി തയ്യാറല്ല ..,പിതാവിനെപ്പോലെ തന്നെ കായിക പ്രേമികളായ മക്കളെയും ,അല്ലെങ്കിൽ സുഹൃത്തുക്കളെയും കൂട്ടി സ്വിറ്റസർലണ്ടിലെ ഇനിയും കാണാത്ത സ്ഥലങ്ങളിലേക്കു എന്നും തൻറെ സന്തത സഹചാരിയായ […]
International
രണ്ട് ലക്ഷം ജീവനക്കാരെ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ഗൂഗിൾ
ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്. ഗൂഗിൾ ജീവനക്കാർ 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടതെന്ന് കമ്പനി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്നുള്ള ജോലി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാൻ ഉതകുന്ന തരത്തിലാണെന്ന് സുന്ദർ പിച്ചെ അറിയിച്ചു. […]
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും
ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും. തീർഥാടകരിൽ ഭൂരിഭാഗവും മക്കയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.തീർഥാടകരിൽ 70 ശതമാനവും വിദേശികളാണ്. ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. ഇവർ നാളെ മിനായിലേക്ക് നീങ്ങും. മക്കയിലും മക്കയുടെ പരിസരപ്രദേശങ്ങളിലുള്ള മീന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലുമായി നാളെ മുതൽ അഞ്ച് ദിവസം ഹജ്ജ് കർമങ്ങൾ നീണ്ടു നിൽക്കും. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം സ്വീകരിച്ച് കർമങ്ങൾ നിർവഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്. […]
സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ റീ എന്‍ട്രി നീട്ടാന്‍ ഫീസടക്കണം; ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസം പുതുക്കി ലഭിച്ചു തുടങ്ങി
ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട് സൗദിയില്‍ നിന്നും നാട്ടില്‍ പോയി വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാനാകാത്ത വിദേശികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ സൌകര്യം ഒരുങ്ങി. തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും റീ എന്‍ട്രികള്‍ അബ്ഷീര്‍ വഴിയാണ് പുതുക്കി ലഭിക്കുക. രണ്ട് നിബന്ധനകളാണ് ഇപ്പോള്‍ റീ എന്‍ട്രി പുതുക്കി ലഭിക്കാന്‍ ഉള്ളത്: 1. ഇഖാമ കാലാവധിയുള്ളവര്‍ക്കാണ് ഇപ്പോള്‍ റീ എന്‍ട്രി നീട്ടി ലഭിക്കുക. റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന കാലയളവ് വരെ ഇഖാമക്കും കാലാവധി ഉണ്ടായിരിക്കണം. […]
ലോകത്ത് കോവിഡ് മരണം ആറര ലക്ഷത്തിലേക്ക്
അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം ലോകത്ത് കോവിഡ് മരണം ആറ് ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം. മെക്സിക്കോയിലും സ്ഥിതി സങ്കീര്‍ണമാണ്. 784 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ നാല്‍പ്പത്തിയൊന്നായിരം കടന്നു. ദക്ഷിണാഫ്രിക്കയിലും കോവിഡ് വ്യാപിക്കുകയാണ്. പതിമൂവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 250 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ആറായിരത്തി മുന്നൂറ് കടന്നു. സ്പെയിനില്‍ ഇരുപത്തിയെട്ടായിരത്തിലധികം […]
നൂറ്റാണ്ടുകളെ അതിജീവിച്ച് മച്ചു പിച്ചു കോട്ട; ലോകാത്ഭുതങ്ങളിലെ വിസ്മയ കാഴ്ചകളിലൊന്ന്
കൊടുംവനത്തില്‍ പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത ഏഴു ലോകത്ഭുതങ്ങളിലെന്നും വിനോധ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നുമാണ് പെറുവിലെ മച്ചു പിച്ചു കോട്ട. കൊടുംവനത്തില്‍ പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത. അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിറാം ബിങ്‍ഹാമാണ് 1911 ല്‍ ഈ കോട്ട കണ്ടെത്തിയത്. പര്‍വ്വതങ്ങള്‍ക്ക് കുറുകെ പാറക്കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ചതാണ് ഈ പുരാതന കോട്ട. ഇന്‍കാ നാഗരികതയുടെ ശേഷിപ്പുകള്‍ അടയാളപ്പെടുത്തിയ മച്ചു പിച്ചു എന്ന പേരില്‍ അറിയപ്പെടുന്ന കോട്ട ലോകത്തിന് എന്നും അത്ഭുതമാണ് […]
സൗദിയില്‍ നാളെ മുതല്‍ ബലിപെരുന്നാള്‍ അവധി
സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ പരിഗണിക്കുക. ജൂലൈ ഒന്‍പത് വരെ പതിനാറ് ദിവസമാണ് പൊതു അവധി. ജവാസാത്ത് ഉള്‍പ്പെടയുള്ള അടിയന്തിര സേവനങ്ങള്‍ ആവശ്യമായ ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും ഇത്തരം എമര്‍ജന്‍സി ഓഫീസുകള്‍ വഴി സേവനം ലഭിക്കുക. […]
”തൊലിയുടെ നിറം നോക്കിയാണ് ട്രംപ് ആളുകളോട് പെരുമാറുന്നത്”; രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍
ഇത്തരത്തില്‍ ജനങ്ങളെ ചേരിതിരിക്കുന്നത് രാജ്യത്തെത്തന്നെ രണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത് ഒരിക്കലും ഒന്നിപ്പിക്കലല്ല, ഭിന്നിപ്പിക്കലാണ് വൈറ്റ് ഹൌസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വംശീയ വിരോധിയായ പ്രസിഡന്‍റാണ് ഡോണള്‍ഡ് ട്രംപെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായേക്കാവുന്ന ജോ ബൈഡന്‍. കൊറോണ വൈറസിന്‍റെ പേരില്‍ ട്രംപ് ഏഷ്യന്‍ വംശജരെ നിരന്തരം വേട്ടയാടുന്നുവെന്ന് ഒരു ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതിന് മറുപടിയായാണ് ജോ ബൈഡന്‍ ഇങ്ങനെ പറഞ്ഞത്. സെര്‍വീസ് എംപ്ലോയീസ് ഇന്‍റര്‍ണാഷണല്‍ യൂണിയന്‍ സംഘടിപ്പിച്ച ഒരു വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഈ സംവാദം ഉയര്‍ന്നത്. ട്രംപ് […]
2021ന് മുമ്പ് കോവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുത്: ലോകാരോഗ്യസംഘടന
2021ന് മുമ്പ് കോവിഡ് വാക്‌സിൻ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. നിർണായകഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ച്ഒയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. അതേസമയം തന്നെ കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരിഗണന നൽകേണ്ടത്. ആഗോളതലത്തിൽ പ്രതിദിന വ്യാപന നിരക്ക് റെക്കോർഡിലെത്തുകയാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു. പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം […]
‘ട്രംപിനെ തോല്‍പ്പിക്കാന്‍, നിങ്ങളുടെ ശബ്‍ദം കേള്‍പ്പിക്കാന്‍ അണിനിരക്കൂ’: അമേരിക്കയിലെ മുസ്‍ലിംകളോട് ജോ ബൈഡന്‍
‘പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്‍ലിംകളോട് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്റെ ആഹ്വാനം. ട്രംപിന്റെ ഭരണത്തിൽ അമേരിക്കയിൽ ഇസ്ലാമോഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷയ്ക്കെന്ന കാരണം പറഞ്ഞ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ താന്‍ അധികാരത്തിലെത്തിയാല്‍ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. എംഗേജ് ആക്ഷന്‍ എന്ന സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ജോ ബൈഡന്‍. ‘അയാള്‍ പ്രസിഡന്‍റാവാന്‍ യോഗ്യനല്ല എന്നത് […]