International Uncategorized

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി. അതേസമയം സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം […]

International

സുമിയിലെ വെടിവയ്പ്പ് ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രൈൻ സൈന്യം

വടക്കുകിഴക്കൻ നഗരമായ സുമിയിൽ യുക്രൈനിയൻ പ്രതിരോധക്കാരും റഷ്യൻ ആക്രമണകാരികളും തമ്മിലുള്ള വെടിവയ്പ്പ് ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു. റഷ്യൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററിൽ (19 മൈൽ) അകലെയുള്ള സുമിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 260,000-ത്തിലധികം ആളുകളുള്ള സ്ഥലമാണ് സുമി. റഷ്യൻ സൈനികരുടെ വലിയ വാഹനവ്യൂഹം സുമിയെ കടന്ന് പടിഞ്ഞാറ് തലസ്ഥാനമായ കീവിലേക്ക് പോകുകയാണെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ ദിമിട്രോ ഷൈവിറ്റ്സ്കി പറഞ്ഞു. സമീപ പട്ടണമായ കൊനോടോപ്പ് ഇപ്പോൾ വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്ക്-കിഴക്കൻ സപോരിജിയ മേഖലയിലെ തങ്ങളുടെ […]

International

യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി

വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. ( guidelines for Indians in Ukraine ) ഇന്ത്യൻ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തും. വിദ്യാർത്ഥികളോട് ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും നിർദേശം നൽകി. പാസ്‌പോർട്ടും, പണവും കരുതാനും നിർദേശത്തിൽ പറയുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് […]

International

കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍; റഷ്യയുടെ സുഖോയ് 35 വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈന്‍

സംഘര്‍ഷം കനക്കുന്നതിനിടെ റഷ്യന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യത്തിന് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും വെടിവച്ചിട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപമാണ് വെടിവയ്പ്പുണ്ടായത്. പാര്‍മെന്റില്‍ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കിയും പ്രതിരോധിക്കുകയാണ് യുക്രൈന്‍ സൈന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ സുഖോയ് 35 വിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് യുക്രൈന്‍ ഹാക്കര്‍മാര്‍ താറുമാറാക്കി. ആക്രമണത്തില്‍ നിരവധി […]

International

റഷ്യ സ്വതന്ത്രമാക്കിയ പ്രവിശ്യകൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

യുക്രെയ്‌നിൽ രണ്ട് കിഴക്കൻ വിമത മേഖലകളെ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച റഷ്യൻ നടപടിക്കെതിരെ അമേരിക്ക. ഡോന്റ്‌റസ്‌ക്, ലുഗാൻസ്‌ക് എന്നീ സ്വതന്ത്ര പ്രവിശ്യകളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ യു.എൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തരയോഗം ചേരുകയാണ്. 2014 മുതൽ റഷ്യയുടെ പിന്തുണയിൽ യുക്രൈനെതിരെ നിൽക്കുന്ന പ്രദേശങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കും ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതിൽ തീരുമാനമെടുത്തിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷങ്ങളിൽ സമാധാന ചർച്ചകളെ […]

International

യുദ്ധമൊഴിവാക്കാന്‍ നയതന്ത്ര പരിഹാരം തേടി ജര്‍മ്മനിയും; ആക്രമണമുണ്ടായാല്‍ ഉപരോധമെന്ന മുന്നറിയിപ്പ്

യുക്രൈനിലെ റഷ്യന്‍ അധിനിവേശമെന്ന യു എസ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ലോകമാകെ യുദ്ധ ഭീതിയിലായ പശ്ചാത്തലത്തില്‍ മഞ്ഞുരുക്കാന്‍ നയതന്ത്രനീക്കവുമായി ജര്‍മനിയും. യുദ്ധമൊഴിവാക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി നാല് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടന്നു. യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് ജര്‍മനി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചത് ശുഭസൂചനയാണെന്ന് ജര്‍മനി വിലയിരുത്തി. എത്ര ബുദ്ധിമുട്ടേറിയ നയതന്ത്ര പ്രശ്‌നമാണെങ്കിലും ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്ന ശുഭാപ്തി വിശ്വാസമാണ് […]

International

‘തള്ളിക്കളയാനാകില്ല’; റഷ്യന്‍ ആക്രമണത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് ബൈഡന്‍

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡന്‍ പ്രതികരിച്ചത്. റഷ്യ സൈന്യത്തെ പിന്‍വലിച്ചു എന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്ന് ബൈഡന്‍ വീണ്ടും ഓര്‍മിപ്പിക്കുകയും ചെയ്തു. റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുത്തതായും ബൈഡന്‍ വ്യക്തമാക്കി. ഒരു വിഭാഗം […]

International

ഒമിക്രോണ്‍ തരംഗം ആഞ്ഞടിക്കുമ്പോഴും അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ

ഒമിക്രോണ്‍ തരംഗം ആഞ്ഞടിക്കുമ്പോഴും അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഓസ്‌ട്രേലിയ. ഈ മാസം 21 മുതല്‍ എല്ലാ വിസയുള്ളവര്‍ക്കും പ്രവേശനം നല്‍കാനാണ് തീരുമാനം.ഓസ്‌ട്രേലിയയില്‍ നിലവില്‍ കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുകയാണ്. രാജ്യാന്തര അതിര്‍ത്തികള്‍ തുറന്നതും ഒമിക്രോണ്‍ വകഭേതവും രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉര്‍ത്തിയിരിക്കുകയാണ്. കൊവിഡ് കാലത്ത് അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. രണ്ട് കൊല്ലത്തിനിപ്പുറമാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നത്.നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ഡിസംബറില്‍ അതിര്‍ത്തികള്‍ തുറന്നെങ്കിലും പ്രവേശം പൗരന്മാര്‍ക്കും രാജ്യന്തര വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരുന്നു. എന്നാല്‍ ഈ മാസം […]

International

നാല് മിനിറ്റില്‍ പി.സി.ആര്‍ പരിശോധനാഫലം; കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

പി.സി.ആർ ടെസ്റ്റുകൾ നടത്തി ഫലം വരാൻ മണിക്കൂറുകളോ, ചിലപ്പോൾ ദിവങ്ങളോ കാത്തിരുന്ന അനുഭവങ്ങൾ നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും. എന്നാൽ പരിശോധന നടത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫലം ലഭിച്ചാലോ? ചെനയിലെ ഷാങ്ഹായിലെ ഫുഡാൻ യൂണിവേഴ്‌സിറ്റിയിലെ ഒരു പറ്റം ഗവേഷകരാണ് മിനിറ്റുകൾക്കുള്ളിൽ പി.സി.ആർ പരിശോധനാഫലം ലഭ്യമാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. തങ്ങൾ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോ മെക്കാനിക്കൽ ബയോസെൻസർ ഉപയോഗിച്ച് നാല് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം അറിയാനാവുമെന്നാണ് ഇവരുടെ അവകാശ വാദം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഷാങ്ഹായിലെ 33 […]

International

ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരികെ തരൂ; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ന്യൂസിലാന്‍റിലും പ്രതിഷേധം

കാനഡക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരെ പ്രതിഷേധവുമായി ന്യൂസിലാന്‍റും. കാനഡയിലെ സമാനമായ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാർലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു. ‘ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തിരികെ തരൂ’, ‘നിർബന്ധം സമ്മതമല്ല’ തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങൾ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാർലമെന്‍റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ […]