ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടു എന്ന് റിപ്പോർട്ട്. രാജ്യത്ത് ഭക്ഷ്യക്ഷാമം വർധിക്കുകയാണെന്നും ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കണമെന്നും കിം ഉത്തരവിട്ടു എന്ന് രാജ്യാന്തര വാർത്താമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നായ്ക്കളെ വളർത്തുന്നത് മുതലാളിത്ത ജീർണനമാണെന്നും ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്. വളർത്തുനായ്ക്കളുള്ള വീടുകൾ അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒന്നുകിൽ ഉടമകൾക്ക് സ്വമേഥയാ ഇവയെ വിട്ടുനൽകാം. അല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് […]
International
കോവിഡിനെ പിടിച്ചുകെട്ടാന്‍ “ധാരാവി മോഡല്‍” മാതൃകയാക്കി ഫിലിപ്പീൻസ് സർക്കാർ
“ഇത് ഞങ്ങളുടെ പരിശ്രമത്തിന്റെ അംഗീകാരമാണ്. നേരത്തെ, ഇന്ത്യ മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടരുകയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റ് രാജ്യങ്ങൾ ഞങ്ങളുടെ പോരാട്ടത്തെ മാതൃകയാക്കുന്നു “. ഫിലിപ്പീൻസിലെ ജനസാന്ദ്രതയുള്ള ചേരി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയാന്‍ ഫിലിപ്പീൻസ് സർക്കാർ ഇന്ത്യയുടെ ‘ധാരാവി മാതൃക’ പിന്തുടരും. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഇൻക്വയററിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് ധാരാവി മോഡല്‍ പിന്തുടരുമെന്ന് വ്യക്തമാക്കിയത്. ധാരാവി മോഡലിന്റെ വിശദാംശങ്ങൾ ഫിലിപ്പീൻസ് സർക്കാരിന്റെ ആരോഗ്യ വകുപ്പുമായി പങ്കിട്ടിട്ടുണ്ടെന്ന് മുംബൈയിലെ കോവിഡ് വ്യപനം തടയുന്നതിന് നേതൃത്വം […]
വംശീയ അധിക്ഷേപമെന്ന് ആരോപണം; കമലാ ഹാരിസിനെ കുറിച്ചുള്ള കാർട്ടൂൺ വിവാദത്തിൽ
ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെയും പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെയും കുറിച്ചുള്ള ഓസ്ട്രേലിയൻ പത്രത്തിന്റെ കാർട്ടൂൺ വിവാദത്തിൽ. റൂപർട്ട് മർഡോക്കിന്റെ ന്യൂസ് കോർപിന്റെ ഉടമസ്ഥതയിലുള്ള ‘ദി ഓസ്ട്രേലിയൻ’ പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണാണ് വിവാദമായിരിക്കുന്നത്. കാർട്ടൂൺ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന ആരോപണം ഇതിനോടകം ഉയർന്നു. നിരവധി പ്രമുഖർ കാർട്ടൂണിനെതിരെ രംഗത്തെത്തി. കാർട്ടൂൺ കുറ്റകരവും വംശീയവുമാണെന്ന് ഓസ്‌ട്രേലിയൻ കാബിനറ്റ് മന്ത്രി ആൻഡ്രൂ ഗൈൽസ് ട്വിറ്ററിൽ പ്രതികരിച്ചു. മാന്യതയും നിലവാരവും ഉണ്ടെങ്കിൽ പത്രം ഉടൻ മാപ്പ് […]
റഷ്യയുടെ കോവിഡ് വാക്സിനില്‍ പ്രതീക്ഷയുണ്ട്: ട്രംപ്
സ്പുട്നിക് 5 ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ വാക്സിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. അമേരിക്കയുടെ വാക്സിനും വൈകാതെ വിജയകരമായി പുറത്തിറങ്ങുമെന്ന് ട്രംപ് പറഞ്ഞു. “ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തത് റഷ്യയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വന്‍തോതില്‍ കോവിഡ് വാക്സിന്‍ വൈകാതെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”- ട്രംപ് വൈറ്റ് […]
ഫലസ്തീനിലെ ഇസ്രായേല്‍ അജണ്ടകള്‍ മാറ്റിവെച്ചിട്ടില്ല- ബെഞ്ചമിന്‍ നെതന്യാഹു
ടെലിവിഷന്‍ പ്രസംഗത്തിനിടെയാണ് നെതന്യാഹു മുന്‍ നിലപാട് ആവര്‍ത്തിച്ചത് ഫലസ്തീനിലെ ഇസ്രായേല്‍ അജണ്ടകള്‍ മാറ്റിവെച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന് മേലുളള നടപടികള്‍ അവസാനിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്. യുഎഇയുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന് തൊട്ട് പിന്നാലെയുള്ള ഇസ്രായേല്‍ പ്രതികരണം സമാധാന കാരാറിന് മങ്ങലേല്‍പ്പിക്കുന്നതാണ്. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറെന്നായിരുന്നു നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനോടുള്ള യുഎഇയുടെ ആദ്യ പ്രതികരണം. യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് സംയുക്ത പ്രസ്താവനയില്‍ യുഎഇ നയം വ്യക്തമാക്കിയത്. ഇതിന് […]
ബയ്‌റുത്ത് സ്‌ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ
ലബനന്റെ തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) . ഓഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തിൽ 170 ഓളം പേർ മരിക്കുകയും 3000 ത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. Before and after SkySat imagery shows the impact of yesterday’s explosion in Beirut. Imagery captured on May 31, 2020 and today, August 5, 2020. pic.twitter.com/8zCLDOZn4w — Planet […]
ഖത്തറിന്‍റെ രണ്ടാം പട്ടികയിലും ഇന്ത്യയില്ല; ഖത്തറിലേക്കുള്ള സാധാരണ യാത്ര നീളും
ഖത്തറില്‍ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വിവിധ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കാന്‍ ഖത്തര്‍ തീരുമാനിച്ചത് കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്ക് തിരിച്ചുവരവ് സാധ്യമാക്കുന്നതിനായി ഖത്തര്‍ പുറത്തിറക്കുന്ന അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടികയിലും ഇന്ത്യയില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് നീളാനാണ് സാധ്യത. ഖത്തറില്‍ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വിവിധ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതല്‍ ഖത്തരി വിസയുള്ള […]
കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി
സർക്കാർ ഏജൻസികളുടെ വ്യാജ സീലും രേഖകളും ഉപയോഗിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി. വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാൻപവർ അതോറിറ്റിയാണ് കുവൈത്ത് എജിനീയേഴ്‌സ് സൊസൈറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ഏഷ്യൻ വംശജരെ ഫഹാഹീലിൽ നിന്ന് രഹസ്യാന്വേഷണവിഭാഗം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എൻജിനീയറിങ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി വിവരം ലഭിച്ചത്. […]
ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്. നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബാനറിലാണ് കമലാ ഹാരിസ് മത്സരിക്കുക. ട്വിറ്ററിലാണ് ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. […]
സൗദിയില്‍ ഹുറൂബായവര്‍ക്കും ഇഖാമ തീര്‍ന്നവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്
ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ […]