International

അമേരിക്കയില്‍ കറുത്തവംശജന് നേരെ വീണ്ടും പൊലീസ് അതിക്രമം: മക്കളുടെ മുന്നില്‍ വെച്ച് യുവാവിന് നേരെ ഏഴുതവണ വെടിവെച്ചു

വെടിയേറ്റതിനെ തുടര്‍ന്ന് ജേക്കബ് ബ്ലേക്കിന് അരയ്ക്കു താഴേക്ക് തളര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവാണ് എന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തിന്‍റെ പ്രതിഷേധാഗ്നി അണയും മുന്നേ അമേരിക്കയില്‍ വീണ്ടും മറ്റൊരു കറുത്ത വംശജന് നേരെ പൊലീസ് ആക്രമണം. ജേക്കബ് ബ്ലേക്ക് ജൂനിയര്‍ എന്ന 29 കാരന് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ നഗരത്തില്‍ കനോഷയിലാണ് സംഭവം. ജേക്കബ് ബ്ലേക്ക് ജൂനിയറിന് നേരെ പൊലീസ് ഏഴുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ഓഗസ്റ്റ്‌ 23നായിരുന്നു സംഭവം. രണ്ട് […]

International

ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങുന്നവര്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കി

180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. ആറുമാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡൻസ് വിസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. പാസ്പോർട്ട് ആൻറ് റെസിഡൻസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആൻറ് ഫൈനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർക്ക് തൊഴിലുടമയാണ് അപേക്ഷ നൽകേണ്ടത്. തൊഴിലാളിക്ക് തിരികെ വരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കമ്പനിയിൽ […]

International

താമസകാലാവധി കഴിഞ്ഞവർക്കും സന്ദർശകർക്കും മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി കുവൈത്ത്

കുവൈത്തിൽ താമസകാലാവധി കഴിഞ്ഞവർക്കും സന്ദർശകർക്കും മൂന്നു മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. ആഗസ്റ്റ് 31 നു വിസാ കാലാവധി കഴിയുന്നവർക്കാണ് മൂന്നുമാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെയും രണ്ടു തവണ സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചിരുന്നു ആഗസ്റ്റ് 31 നു വിസ-ഇഖാമ കാലാവധി അവസാനിക്കുന്ന രാജ്യത്തുള്ള വിദേശികൾക്ക് നംവബർ 30 വരെ വിസ കാലാവധി നീട്ടിനൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി അൽ അൽ റായി ഉൾപ്പെടെയുള്ള […]

International

നാളെ മുതൽ സൌദി ഡിജിറ്റൽ പണമിടപാടിലേക്ക്

മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും നാളെ മുതൽ സൌദി അറേബ്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം ജൂലൈ മാസം മുതലാണ് ആരംഭിച്ചത്. നേരിട്ടുളള […]

International

സൗദിയിൽ എഞ്ചിനീയറിംഗ് ജോലികളിൽ 20 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാക്കി

സ്വകാര്യമേഖലയിലെ മുഴുവൻ എഞ്ചിനീയറിംഗ് ജോലികളിലും 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് മാനവ വിഭവശഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജി ഉത്തരവിട്ടു. സ്വദേശികളായ എഞ്ചിനീയർമാർക്ക് മിനിമം വേതനം 7,000 റിയാലിൽ കുറയാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചോ അതിലധികമോ എഞ്ചിനീയർമാർ ജോലി ചെയ്യുന്ന, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. യോഗ്യരായ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എഞ്ചിനീയറിംഗ് മേഖലകളിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. […]

International

ഇറാനെതിരെ പൂർണ്ണ ഉപരോധം; രക്ഷാസമിതിയില്‍ അമേരിക്കക്ക് ദയനീയ പരാജയം

2018 മേയ്​ എട്ടിന്​ പിൻവാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു. 2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം […]

International

കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മഹാമാരിയായ കോവിഡ്19 രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ഒരു കാലത്ത് പേടിപ്പിച്ചിരുന്ന സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് വ്യക്തമാക്കി. ആദ്യ കാലത്തെ അപേക്ഷിച്ച് […]

International

ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി അമേരിക്ക

ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം. ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി ട്രംപ് ഭരണകൂടം വീണ്ടും രംഗത്ത്. ഇറാനെതിരെ ആയുധ ഉപരോധം നീട്ടാനുള്ള പ്രമേയം യുഎൻ രക്ഷാസമിതി തള്ളിയതോടെ സ്വന്തം നിലക്ക് ഉപരോധ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് വൈറ്റ് ഹൗസിന്‍റെ മുന്നറിയിപ്പ്. ആണവ കരാറിന്‍റെ ഭാവി ചർച്ച ചെയ്യാൻ സംയുക്ത സമിതി അടുത്ത മാസം ഒന്നിന് ബ്രസൽസിൽ യോഗം ചേരും. ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ […]

International

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. നാട്ടില്‍ പോകാന്‍ എക്സിറ്റ് അടിച്ച് വിമാനം ലഭിക്കാത്തത് കാരണം കാലാവധി അവസാനിക്കുന്ന എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കും. വിമാന സര്‍‌വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലും നാട്ടിലുമുള്ള പ്രവാസികള്‍. നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം പലരുടേയും റീ എന്‍ട്രി വിസാ കാലാവധി അവസാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്വിറ്ററില്‍ ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. […]

International

കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരം; കണ്ടെത്തലുമായ് തുർക്കി

2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാൻ സാധിക്കുമെന്നും കരിങ്കടലിൽ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പ്രത്യാശ പങ്കുവെച്ചു കരിങ്കടലിൽ വന്‍ പ്രകൃതിവാതക ശേഖരമുള്ളതായി തുര്‍ക്കിയുടെ കണ്ടെത്തല്‍. 2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാൻ സാധിക്കുമെന്നും കരിങ്കടലിൽ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പ്രത്യാശ പങ്കുവെച്ചു. കണ്ടെത്തിയ വാതക ശേഖരത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വേർതിരിച്ചെടുക്കാന്‍ സാധിച്ചാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ തുര്‍ക്കിയെ സഹായിക്കും. കണ്ടെത്തിയ […]