കോവിഡ് 19ന്റെ പിടിയില്‍ നിന്നും ഇതുവരെ ലോകം മുക്തമായിട്ടില്ല. രോഗം മാറിയിട്ടില്ലെന്ന് മാത്രമല്ല അനുനിമിഷം രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പോലും സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. ദരിദ്രരാജ്യങ്ങള്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. കോവിഡ് തീര്‍ക്കുന്ന പ്രതിസന്ധി ഇന്നോ നാളെയോ കൊണ്ട് മാറുന്നതല്ലെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകബാങ്ക്. 2021ഓടെ ലോകത്തിലെ 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് ലോകബാങ്കിന്റെ വെളിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ മൂലധനം, തൊഴില്‍, […]
International
അര മണിക്കൂർ കൊണ്ട് കോവിഡ് സ്ഥിരീകരിക്കാം; കണ്ടുപിടുത്തവുമായി ദക്ഷിണ കൊറിയ
കോവിഡ് അടക്കമുള്ള എല്ലാ പകർച്ച വ്യാധികളെയും അര മണിക്കൂർ കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന കണ്ടുപിടുത്തവുമായി ദക്ഷിണ കൊറിയ. നിലവിലെ പി.സി.ആർ ടെസ്റ്റിനോട് ചേർന്നു നിൽക്കുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ കണ്ടുപിടുത്തം. പോഹങ് ശാസ്ത്ര–സാങ്കേതിക സർവകലാശാലയിലെ ഗവേഷകരാണ് എസ്.ഇ.എൻ.എസ്.ആർ എന്ന് പേരിട്ടിരിക്കുന്ന ടെക്നോളജിക്ക് പിന്നിൽ. കോവിഡ് 19നു പുറമേ പുതുതായി രൂപപ്പെടുന്ന വൈറസ് രോഗങ്ങളെയൊക്കെ വളരെ വേഗം കണ്ടെത്താൻ സാധിക്കുമെന്നതാണ് പുതിയ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത എന്ന് നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. നിലവിൽ കോവിഡ് വൈറസ് […]
കോവിഡ് വാക്സിന്‍ ഫലപ്രദമായാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് ബില്‍ഗേറ്റ്സ്
ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ പൂര്‍ണ്ണമായി വിജയിച്ചാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. വാക്സിന്‍ ഫലം കണ്ടാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സി.ഇ.ഒ കൌണ്‍സിലില്‍ പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ വാക്സിനുകള്‍ ഇപ്പോഴും ഫലപ്രാപ്തിയിലെത്തുമോ എന്ന് ഇപ്പോഴും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വാക്സിന്‍ വരുന്നതോടെ മരണനിരക്ക് ഗണ്യമായി കുറക്കാന്‍ സാധിക്കും.മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന […]
ഉംറ തീർത്ഥാടനം പുരോഗമിക്കുന്നു; നവംബർ 15 വരെ ബുക്കിംഗ് പൂർത്തിയായി
ഉംറക്കെത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും തീർത്ഥാടകർ സീസണൽ ഇൻഫ്‌ളുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു മക്കയിൽ ഉംറ തീർത്ഥാടനം പുരോഗമിക്കുന്നു. അടുത്ത മാസം 15 വരെയുള്ള ബുക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയായി. തീർത്ഥാടകർ കുത്തിവെപ്പുൾപ്പെടെയുള്ള എല്ലാ പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിച്ചാണ് ഉംറക്കെത്തേണ്ടതെന്ന് മന്ത്രാലം അറിയിച്ചു. ഹറം കാര്യവിഭാഗം ഉദ്യോഗസ്ഥരുടേയും, ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ടാണ് തീർത്ഥാടകർ കർമ്മങ്ങൾ ചെയ്യേണ്ടത്. ഹറമിലെത്തുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന വള പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുന്നത് വരെ കയ്യിൽ ധരിക്കണം. വളയുടെ […]
ഞാന്‍ കൊല്ലപ്പെട്ടേക്കാം, വ്യക്തിയല്ല സത്യമാണ് പ്രധാനം: വൈറസിന് പിന്നില്‍ ചൈനയെന്ന് ആവര്‍ത്തിച്ച് ഡോ. ലി മെങ് യാൻ
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ലോകമെങ്ങും ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ചൈനയിലെ മാര്‍ക്കറ്റാണ് ഈ വൈറസിന്‍റെ പ്രഭവ കേന്ദ്രം എന്നാണ് അന്നും ഇന്നും ചൈന ഔദ്യോഗികമായി പറയുന്നത്. പക്ഷേ, കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാൻ. ‘ദി വീക്ക്’ ന് നൽകിയ അഭിമുഖത്തിലാണ് ലി മെങ് യാൻ തന്‍റെ വാദം ആവർത്തിക്കുന്നത്. […]
ട്രംപ് ആശുപത്രി വിട്ടു; കോവിഡ് പോസിറ്റീവായിരിക്കെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് വൈറ്റ് ഹൌസിലെത്തിയപ്പോഴായിരുന്നു ട്രംപിന്‍റെ പ്രതികരണം. മാത്രമല്ല, വൈറ്റ് ഹൌസ് ബാല്‍ക്കണിയില്‍വെച്ച് ട്രംപ് തന്‍റെ […]
ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ്
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ട്രംപിന്റെ അവകാശ വാദം. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു. ഓക്സിജന്‍ സഹായം നല്‍കി വരുന്നുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് […]
പ്രവാസികളെ പിഴിഞ്ഞ് മതിയാകാതെ വിമാനക്കമ്പനികള്‍
കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വർധന പ്രവാസികളെ വലക്കുന്നു. അരലക്ഷത്തിലേറെ രൂപ കൊടുത്താണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ എയർ ടിക്കറ്റെടുത്തത്. വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. കോവിഡ് കാലത്ത് ബഹ്റൈനിലേക്കൊന്ന് തിരിച്ചെത്താൻ പ്രവാസികൾ എയർ ടിക്കറ്റിന് മുടക്കേണ്ട തുക കേട്ടാൽ ആരുമൊന്ന് ഞെട്ടും. നാല്പതിനായിരം മുതൽ അൻപത്തി അയ്യായിരം രൂപ വരെയാണ് നിരക്ക്. കോവിഡ് കാലം പ്രവാസികൾക്ക് സമ്മാനിച്ച കടുത്ത യാത്രാദുരിതങ്ങൾക്ക് വിമാനക്കമ്പനികൾ വൻ ചാർജ് ഈടാക്കുന്നത്. ചാർട്ടേർഡ് ഫ്ലൈറ്റിലും […]
ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ട്രംപിന്‍റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ തന്നെ ട്രംപും മെലാനിയയും ക്വാറന്‍റൈനിലേക്ക് മാറിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചത്. എയര്‍ഫോഴ്‍സ് വണില്‍ ഉപദേശക എന്ന അര്‍ത്ഥത്തില്‍ ഹോപ് […]
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കും
സൌദിയില്‍ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. ഇതില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പ്രവാസികളാണ്. ഒരു കോടിയിലേറെ പ്രവാസികളാണ് സൌദിയിലുള്ളത്. പ്രതിസന്ധി മറികടക്കാന്‍ മുപ്പത്തിയൊന്ന് കന്പനികളിലൂടെ ഒരു ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മൂന്നരക്കോടിവരുന്ന സൌദിയിലെ ആകെ ജനസംഖ്യയില്‍ ഒരു കോടി അഞ്ച് ലക്ഷം പേര്‍ വിദേശികളാണ്. ഇതില്‍ 2,84,000 വിദേശികള്‍ക്കാണ് ജോലി നഷ്ടമായത്. 1,16,000 സ്വദേശികള്‍ക്കും ജോലി പോയി. ജോലി നഷ്ടമായവരില്‍ അരലക്ഷത്തിലേറെ പേര്‍ ജോലി രാജി വെച്ചതാണെന്നും […]