അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചത് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് പരീക്ഷണം അവസാന ഘട്ടത്തിലാണെങ്കിലും ഈ തീരുമാനമെടുക്കാൻ കാരണം ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി […]
International
ഖത്തര്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി; തെരഞ്ഞെടുത്ത രാജ്യക്കാര്‍ക്ക് മാത്രം
പുതിയ തൊഴില്‍ വിസകള്‍ നല‍്കുന്നത് കോവിഡ് സാഹചര്യത്തില്‍ ഖത്തര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ വിദഗ്ദ്ധ ജോലിക്കാരുടെ ആവശ്യം കൂടിയ പശ്ചാത്തലത്തിലും ഖത്തറില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലുമാണ് പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയത്. അതെ സമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ പുതിയ റിക്രൂട്ട്മെന്‍റ് അനുവദിച്ചിട്ടുള്ളത്. കെനിയയില്‍ നിന്നുള്ള മുപ്പത് പേരടങ്ങുന്ന പുതിയ ജോലിക്കാരുടെ സംഘം കഴിഞ്ഞ ദിവസം ദോഹയിലെത്തി. കെനിയക്ക് പുറമെ മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പുതിയ വിസക്കാരെ അനുവദിച്ചിട്ടുണ്ട്. […]
കണ്ണുനീര്‍ തുടച്ച്..ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍
വികാരഭരിതനായി ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് ഭരണാധികാരി കിം ജോങ് ഉന്‍. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിലാണ് കിം മാപ്പ് പറഞ്ഞു. പ്രസംഗത്തിനിടെ കിം കണ്ണട മാറ്റി കണ്ണീര്‍ തുടച്ചെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണകക്ഷി പാര്‍ട്ടിയുടെ 75-ാം ദിനാഘോഷ വേളയിലായിരുന്നു കിമ്മിന്റെ മാപ്പ് പറച്ചിലും കണ്ണീര്‍ വാര്‍ക്കലും.രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂര്‍വികര്‍ രാജ്യത്തിനു ചെയ്ത മഹത്തായ […]
ഖത്തര്‍ തണുപ്പിലേക്ക്, ‘ശൈത്യകാല കാമ്പിങ്’ രജിസ്ട്രേഷന്‍ തുടങ്ങി
ചൂട് മാറി പതുക്കെ തണുപ്പിലേക്ക് കാലാവസ്ഥ മാറാന്‍ തുടങ്ങിയതോടെയാണ് ഖത്തറില്‍ ഈ വര്‍ഷത്തെ ശൈത്യ കാല കാമ്പിങിനുള്ള രജിസ്ട്രേഷന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ ശൈത്യ കാല കാമ്പിങ് നടക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 13 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ. രണ്ടാം ഘട്ടം ഒക്ടോബര്‍ 16 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ നാല് വരെ. ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ എട്ട് വരെ നീളുന്നതാണ് മൂന്നാം ഘട്ടം. ആദ്യ […]
കോവിഡ് മാറിയെന്ന് ട്രംപ്; തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട്
തനിക്ക് കോവിഡ് ഭേദമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് നല്ല സുഖം തോന്നുന്നുവെന്നും കോവിഡ് അപ്രത്യക്ഷമായെന്നും ട്രംപ് പറഞ്ഞു. കോവിഡ് മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. തിങ്കളാഴ്ച ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് റാലിയെ അഭിസംബോധന ചെയ്യും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി…ശനിയാഴ്ച വൈറ്റ് ഹൌസിലെ ബാല്‍ക്കണിയില്‍ വച്ച് അവിടെ കൂടി നിന്നവരോടായി പറഞ്ഞു. നമ്മുടെ രാജ്യം ചൈന വൈറസിനെ പരാജയപ്പെടുത്താന്‍ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.കോവിഡ് അപ്രത്യക്ഷമാവുകയാണെന്നും വാക്‌സിനുകളും ചികിത്സകളും നടക്കുന്നുണ്ടെന്നും അദ്ദേഹം […]
‘അല്ല, കോവിഡ് ഞങ്ങളുടെ സൃഷ്ടിയല്ല, ആദ്യം റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്’ ചൈന
വുഹാനിലെ ഒരു ബയോ ലാബിൽ നിന്നാണ് കോവിഡിന്റെ ഉത്ഭവം എന്ന യു.എസ് ആരോപണത്തെ നിഷേധിച്ച് ചൈന. കോവിഡ് മഹാമാരി മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് ചൈനയിൽ ജീവികളെ വിൽക്കുന്ന മാർക്കറ്റിലെ വവ്വാലുകളിലൂടെയായിരുന്നു പകർന്നതെന്ന ആരോപണങ്ങളെയും ചൈന തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് വ്യാപകമായി പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും അത് ആരും റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നും ചൈന പറയുന്നു. എന്നാൽ ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്ത് പുറം ലോകത്തെ അറിയിച്ചതും തുടർ നടപടിയെടുക്കാൻ ധൈര്യം കാട്ടിയതും തങ്ങൾ മാത്രമായിരുന്നുവെന്ന […]
‘അവർ വീട്ടിലിരുന്ന് പണിയെടുക്കട്ടെ’ വർക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ മൈക്രോസോഫ്റ്റ്
സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്‌വെയർ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു. എന്നാൽ തുടർന്നങ്ങോട്ടും താല്പര്യമുള്ളവർക്ക് സ്ഥിരമായി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വർക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. […]
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ ഡബ്ല്യു.എഫ്.പി നിർണായക പങ്കുവഹിച്ചുവെന്ന് പുരസ്കാര നിർണയ സമിതി കണ്ടെത്തി. എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമായ സംഘടന 1963ല്‍ ആണ് സ്ഥാപിക്കപ്പെട്ടത്. 10 ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ് […]
ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ പ്രസിഡന്‍റാകും: ട്രംപ്
ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നവംബര്‍ 3ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലേറുമെന്ന് ഡോണള്‍ഡ് ട്രംപ്. കമലാ ഹാരിസ് സോഷ്യലിസ്റ്റല്ല, കമ്യൂണിസ്റ്റ് ആണെന്നാണ് ട്രംപ് പറയുന്നത്. ഡമോക്രാറ്റിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് കമലാ ഹാരിസ്. മൈക്ക് പെന്‍സും കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് സംവാദത്തിന് പിന്നാലെയാണ് കമല ഹാരിസിനെതിരെ ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപ് കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതി, വംശവെറി, തൊഴില്‍ പ്രശ്നങ്ങള്‍, കാലാവസ്ഥാ […]
ബഹ്റൈനിലേക്കുള്ള പൊള്ളുന്ന യാത്രാ നിരക്ക്: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വർധന കുറക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് സാഹചര്യത്തിലും ഉയർന്ന തോതിലുള്ള എയർ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്നത് പ്രവാസികളെ വലക്കുകയാണ്. കേരളത്തിൽ നിന്ന് ബഹ്റൈനിൽ തിരിച്ചെത്താൻ എയർ ടിക്കറ്റിന് അരലക്ഷത്തിലേറെ രൂപ മുടക്കേണ്ടി വരുന്ന അവസ്ഥയാണ് പ്രവാസികളെ വിഷമസന്ധിയിലാക്കുന്നത്. വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. എയർ ബബിൾ കരാർ നടപ്പിലാകുന്നതോടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് സമാശ്വാസമായിരുന്നു വിസ കാലാവധി […]