International

കോവിഡ് വ്യാപനം രൂക്ഷം; ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടി

കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂണ്‍ 30 വരെ ആമസോൺ നീട്ടി. നേരത്തെ ജനുവരി 8 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ആമസോണ്‍ അനുവദിച്ചിരുന്നത്. യുഎസിലെ 19,000ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ആമസോൺ കോർപ്പറേറ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് അത് തുടരാമെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. ഓഫീസിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സംവിധാനങ്ങൾ […]

International

ശമ്പളം ഒന്നിനും തികയുന്നില്ല; രാജി വയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി

കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല, കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ പോലും. ഇതില്‍ ഭേദം ജോലി രാജി വയ്ക്കുകയാണ് നല്ലത്. പറയുന്നത് കേട്ടിട്ട് നമ്മളെപ്പോലെ ഏതെങ്കിലും സാധാരണക്കാരനാണെന്ന് കരുതിയോ? എന്നാല്‍ ഇവരാരുമല്ല ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഈ പ്രാരാബ്ദക്കാരന്‍. ശമ്പളം ഒന്നിനും തികയാത്തതുകൊണ്ട് ആറു മാസത്തിനകം രാജി വയ്ക്കുമെന്നാണ് സൂചന. വലിയ കുടുംബത്തിന്റെ നാഥനാണ് ബോറിസ് ജോണ്‍സണ്‍. ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും അദ്ദേഹത്തിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള […]

International

കോവിഡ് വാക്സിന്‍; ഇന്ത്യയുടെ ഗവേഷണവും ഉത്പാദനവും നിര്‍ണായകമെന്ന് ബില്‍ഗേറ്റ്സ്

കോവിഡ് 19 നെ നേരിടാന്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യ നടത്തിവരുന്ന ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. 2020 ലെ ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് – വാക്‌സിന്‍ വികസനത്തിലും ഡയഗ്‌നോസ്റ്റിക്‌സിലുമുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ചത് കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാല്‍ വളരെ പ്രചോദനാത്മകമാണ് പുതിയ ഗവേഷണങ്ങള്‍, കോവിഡ് -19 നെ ചെറുക്കുന്നതിന് ഇന്ത്യയുടെ ഗവേഷണവും […]

International

‘മാസ്ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ’: ബൈഡന്‍

അമേരിക്കയില്‍ നവംബര്‍ 3ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊരിഞ്ഞ വാക്പോരാണ് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍. ഏറ്റവും ഒടുവിലായി കോവിഡുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്രംപിനെ ട്രോളിയത്. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍റെ ട്വീറ്റ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാസ്കിന്‍റെ പ്രാധാന്യം ട്രംപ് വിലകുറച്ച് കണ്ടത് ആരോഗ്യ വിദഗ്ധരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ […]

International

തോറ്റ് പോയാല്‍ നിങ്ങളോട് മിണ്ടില്ല, ഞാന്‍ രാജ്യം തന്നെ വിട്ടേക്കും: ട്രംപ്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തോറ്റാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ മറുപടി. വിവിധ റാലികളില്‍ ട്രംപ് ആവര്‍ത്തിച്ച ‘ഞാന്‍ തോറ്റുപോയാല്‍’.. പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജോ ബൈഡന്‍ തന്നെയാണ് രസകരമായ വീഡിയോ പങ്കുവെച്ചത്. ഈ പറയുന്നതൊക്കെ ഉറപ്പാണോ എന്നാണ് ബൈഡന്‍റെ ചോദ്യം. ‘ഞാന്‍ […]

International

കോവിഡിനെതിരായ മരുന്ന് നിര്‍മ്മാണത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി അമേരിക്ക

കോവിഡ് വൈറസിനെതിരായ മരുന്ന് നിർമാണത്തിൽ നിർണായക കണ്ടുപിടുത്തം. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്‍മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള കൊറോണ വൈറസിന്റെ ശേഷിയെ ഇല്ലാതാക്കാൻ ഈ തന്മാത്രകൾക്ക് സാധിക്കുമെന്നും പഠനത്തിലുണ്ട്. സർവകലാശാലയുടെ പരീക്ഷണ ഫലങ്ങൾ സയന്‍സ് ജേർണലിൽ പ്രസിദ്ധീകരിച്ചു.

International

ബലാത്സംഗം പൈശാചികം; വധശിക്ഷ കൊണ്ട് അതു തടയാനാകുമെന്ന് കരുതുന്നില്ലെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി

ബലാത്സംഗം അങ്ങേയറ്റം പൈശാചികമായ പ്രവൃത്തിയാണെങ്കിലും വധശിക്ഷ കൊണ്ട് അത് തടയാനാകില്ലെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍. 2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം. ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ ശിക്ഷയാണ് വിധിച്ചത്. ബംഗ്ലാദേശും പാകിസ്താനും നൈജീരിയയുമുള്‍പ്പെടെ ബലാത്സംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മിഷേലിന്റെ പ്രതികരണം. വധശിക്ഷ ബലാത്സംഗത്തെ തടയുമെന്ന് […]

International

യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷം:

യൂറോപ്പിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. ഇതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് രാജ്യങ്ങള്‍. ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. യൂറോപ്പിൽ കഴിഞ്ഞ ആഴ്ച ഏഴ് ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുൻ ആഴ്ചകളേക്കാൾ 34 ശതമാനം വർധനവുണ്ടായി. ഒരു പരിധി വരെ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതുകൊണ്ടാണിത്. എന്നാല്‍ മരണ നിരക്കും കൂടുന്നത് ഗൌരവമായി കാണണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. മരണ നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 16 ശതമാനം ഉയര്‍ന്നു. […]

International

രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ലോകത്തില്‍ ആദ്യ മരണം: മരിച്ചത് 89കാരി

കോവിഡ് പോസിറ്റീവായി മാറിയവരില്‍ അപൂര്‍മായി വീണ്ടും വൈറസ് ബാധിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അങ്ങനെ രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ലോകത്തിലെ ആദ്യ മരണവും സംഭവിച്ചിരിക്കുകയാണ്. നെതര്‍ലാന്‍റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് ഈ വിവരം അറിയിച്ചത്. ഇവിടെ ചികിത്സയിലായിരുന്ന 89 കാരിയായ ഡച്ച് വയോധികയുടെ മരണം, രണ്ടാം തവണ വന്ന കോവിഡ് ബാധയെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിന് ചികിത്സയിലായിരുന്നു ഇവര്‍. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് […]

International

വിദേശികള്‍ക്ക് പുതിയ ജോലി തേടാനുള്ള ഓണ്‍ലൈന്‍ സൈറ്റ് പുതുക്കി ഖത്തര്‍ ചേമ്പര്‍

കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ ജോലിയിലേക്ക് മാറുന്നതിനുമായാണ് ഖത്തര്‍ ചേമ്പര്‍ jobs.qatar chamber.com ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റാണ് പുതിയ സേവനങ്ങളുള്‍പ്പെടുത്തി നവീകരിച്ചത്. സ്വകാര്യ കമ്പനികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലാണ് ഈ പോര്‍ട്ടല്‍ പുതുക്കിയിരിക്കുന്നത്. പുതിയ തൊഴിലാളികളെ തേടുന്ന കമ്പനികള്‍ക്ക് ഈ ലിങ്ക് വഴി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും കഴിയും. രജിസ്ട്രേഷന്‍ പൂര‍്ത്തിയാകുന്നതോടെ […]