ടിബെറ്റൻ നേതാവ് ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ ചൈന ഇടപെടാതിരിക്കാനുള്ള നീക്കവുമായി അമേരിക്ക. കഴിഞ്ഞ ആഴ്ച സെനറ്റ് പാസ്സാക്കിയ ടിബെറ്റൻ പോളിസി ആന്റ് സപ്പോർട്ട് ആക്ട് 2020ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം ടിബെറ്റുകൾക്ക് ആണെന്ന് ഉറപ്പുവരുത്താൻ ലഹാസയിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. “ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ദലൈലമാക്കും, മറ്റ് ടിബെറ്റൻ നേതാക്കൾക്കും, ടിബെറ്റൻ ജനതക്കും മാത്രമാണ്. ഇതിനെ ഔദ്യോഗിക അമേരിക്കൻ നയമാക്കുകയാണ് ടിബെറ്റൻ പോളിസി […]
International
കോവിഡ് അവസാനത്തെ മഹാമാരിയല്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്നും, എന്തിനേയും നേരിടാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾ സജ്ജമാകണമെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് ആണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കാലാവസ്ഥ വ്യതിയാനവും മൃഗക്ഷേമവും കൈകാര്യം ചെയ്യാതെ മനുഷ്യാരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാണെന്നും അദ്ദേഹം പറഞ്ഞു. ദീഘവീക്ഷണം ഇല്ലാതെ പെട്ടെന്നുള്ള പ്രശ്നങ്ങളിൽ പണം ചിലവഴിച്ച ശേഷം ഇനിയുള്ള പ്രതിസന്ധികളെ മുൻകൂട്ടി പ്രതിരോധിക്കേണ്ടത് മറന്നുകളയുന്ന പ്രവണത അപകടകരമാണെന്നും ഡബ്ള്യു.എച്ച്.ഓ വക്താവ് കൂട്ടിച്ചേർത്തു. ആദ്യത്തെ അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ […]
കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ചൈന ജയിലിലടച്ചു
ചൈനയില്‍ കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകയെ ജയിലില്‍ അടച്ചു. വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സിറ്റിസണ്‍ ജേണലിസ്റ്റ് സാങ്ങ് സാനെയാണ് നാല് വര്‍ഷം ജയിലിലടക്കാന്‍ കോടതി ഉത്തരവിട്ടത്. 37 കാരിയായ സാങ്ങ് സാന്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച രാവിലെ ഷാങ്ഹായ് പുഡോംഗ് ന്യൂ ഏരിയ പീപ്പിള്‍സ് കോടതിയാണ് കണ്ടെത്തിയത്. മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നിവയാണ് ചുമത്തപ്പെട്ട കുറ്റങ്ങള്‍. ലോക്ക്ഡൗണ്‍ സമയത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത […]
ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും
അമേരിക്കയെ മറികടന്ന് 2028 ഓടെ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രവചിക്കപ്പെട്ടതിലും അഞ്ച് വർഷം മുമ്പ് ചൈന നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. കോവിഡ് 19 ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ചൈന തകർച്ചയിൽ നിന്നും അതിവേഗം കരകയറുമ്പോള്‍ യു.എസ് സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിന് ഇത്ര വേഗമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ കോവിഡ് മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിഞ്ഞതാണ് ചൈനക്ക് ഗുണകരമാവുന്നത്.
ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; ലോകത്ത് ആശങ്ക
ബ്രിട്ടണിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. അതിവ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോൾ വ്യാപിക്കുന്നത് എന്നതിനാൽ യൂറോപ്പടക്കം പല പ്രദേശങ്ങളും യു.കെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വിലക്കിയിരിക്കുകയാണ്. അതേസമയം സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. യുകെയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിട്ടുണ്ട്. നേരത്തേയുള്ളതിനേക്കാള്‍ മാരക വ്യാപനശേഷിയാണ് ജനിതക മാറ്റത്തിലൂടെ വൈറസിന് സംഭവിച്ചത്. 70 ശതമാനത്തിലേറെയാണ് വ്യാപനശേഷി. അതേസമയം വ്യാപന ശേഷി കൂടുന്നതിനനുസരിച്ച് മരണ നിരക്ക് കൂടുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. […]
സൗദിയിലേക്കുള്ള കര, വ്യോമ, നാവിക അതിർത്തികൾ വീണ്ടും അടച്ചു
സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്. 1. ഒരാഴ്ചത്തേക്ക് മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകൾ […]
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്; ഔദ്യോഗിക പ്രഖ്യാപനവുമായി ഇലക്ട്രല്‍ കോളേജ്
അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡനെ ഔദ്യോഗികമായി ഇലക്ടറല്‍ കോളജ് തെരഞ്ഞെടുത്തു.കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ജനുവരി 20ന് സത്യപ്രതിജ്ഞ നടക്കും. നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ […]
കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്
കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്പുട്നിക് 5 വാക്സിന്‍ എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തിൽ വാക്സിൻ പ്രവര്‍ത്തിക്കുന്നതുവരെ ജനങ്ങള്‍ സുരക്ഷിതമായി തുടരാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇത് 42 ദിവസം തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്തു കഴിഞ്ഞാല്‍ പഴയ പോലെ […]
കർഷകര്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വക്താവ് സെറ്റഫാൻ ഡുജാറിക് വ്യക്തമാക്കി. കര്‍ഷകസമരത്തെപ്പറ്റി വിദേശനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്ന കേന്ദ്രസര്‍ക്കാരിൻ്റെ മറുപടിയ്ക്ക് പിന്നാലെയായിരുന്നു യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗൂട്ടെറസിൻ്റെ വക്താവിൻ്റെ പ്രതികരണം. ഇന്ത്യയിലെ സമരത്തെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു ആളുകള്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടന്നും സര്‍ക്കാരുകള്‍ അത് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇതിനിടെ കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ വിദേശ നേതാക്കള്‍ രംഗത്തെത്തി. സമരത്തെ അവഗണിക്കാനാവില്ലെന്ന് […]
”ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും”, 2024ഓടെ അധികാരത്തിലേക്ക് മടങ്ങുമെന്ന് ട്രംപ്
2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. “വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും.” വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരിക. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് […]