സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈന്യത്തിനെതിരെ മ്യാൻമറിൽ ജനകീയ പ്രതിഷേധം തുടരുന്നു. പ്രധാന നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. തെരുവുകളിൽ ജനരോഷം ആളിക്കത്തുമ്പോൾ പ്രതിഷേധങ്ങൾക്ക് തടയിടാൻ സൈനിക അനുകൂലികളും നഗരങ്ങളിൽ ഇറങ്ങിയ കാഴ്ചയ്ക്കാണ് ഇന്നലെ മ്യാൻമർ സാക്ഷ്യം വഹിച്ചത്. അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ആയുധങ്ങളുമായാണ് സൈനിക അനുകൂലികൾ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. വലിയ നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ […]
International
കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം; ഉറപ്പ് നല്‍കാതെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍
സാക്ഷാല്‍ അര്‍ജന്‍റീനക്കും ബ്രസീലിനുമൊപ്പം കോപ്പ അമേരിക്ക ഫുട്ബോള്‍ മല്‍സരത്തില്‍ പന്ത് തട്ടാന്‍ ഇന്ത്യക്ക് ക്ഷണം. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്‍റിലേക്കാണ് ഇന്ത്യക്ക് ക്ഷണം. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ജൂണ്‍ 11നാണ് കോപ്പ അമേരിക്ക മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. അർജന്‍റീനയും കൊളംബിയയുമാണ് ആതിഥേയർ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്ത്യയുടെ പ്രവേശനം വ്യക്തമാക്കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ അതിഥി […]
ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക
2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമായെന്നുള്ള യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇറാനുമായി നയതന്ത്ര നീക്കം തന്നെയാണ് […]
മഞ്ഞുപാളികളില്‍ പൊതിഞ്ഞ് റൂമിലെ ഫാന്‍, വെള്ളമില്ല, വൈദ്യുതിയില്ല
കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് തണുത്ത് വിറയ്ക്കുകയാണ് യു.എസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. വെള്ളവും വൈദ്യുതിയും ആഹാരവുമില്ലാതെ വലയുകയാണ് ടെക്സസുകാര്‍. എവിടെയും മഞ്ഞ് മൂടിയ റോഡുകളും വീടുകളുമാണ് കാണാന്‍ കഴിയുന്നത്. വീടുകളിലെ ഫാനുകളില്‍ പോലും മഞ്ഞ്പാളികള്‍ പൊതിഞ്ഞിരിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനത്തിന്‍റെ 90% വൈദ്യുതിയുടെയും ഉത്തരവാദിത്തമുള്ള ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ ഓഫ് ടെക്സസ് (ERCOT) അറിയിച്ചു. എന്നിരുന്നാലും, സംസ്ഥാനത്തെ പതിനായിരക്കണക്കിന് വീടുകളിൽ ഇപ്പോഴും വൈദ്യുതിയും അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൌകര്യങ്ങളുമില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുവീഴ്ചയുടെ ആഘാതം ക്രമേണ […]
ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജ സ്വാതി മോഹന്‍
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങിയ സന്തോഷം പങ്കുവെച്ചത് ഇന്ത്യൻ വംശജയായ ഡോക്ടർ സ്വാതി മോഹന്‍. കുട്ടിക്കാലത്ത് സ്റ്റാർ ട്രെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തണമെന്ന് വാശിയാണ് സ്വാതിയെ നാസയിലെത്തിച്ചത്. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയിൽ സ്വാതി മോഹൻ അംഗമാകുന്നത്. പെർസിവിയറൻസിന്റെ ലാൻഡിങ് സംവിധാനത്തിനാവശ്യമായ് മാർഗനിർദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നൽകിയത് സ്വാതി മോഹനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോൾ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎൻ&സി സബ്സിസ്റ്റവുമായുള്ള ഏകോപനം നടത്തിയതും സ്വാതിയായിരുന്നു .ഒരു വയസ് പ്രായമുള്ളപ്പോളാണ് […]
‘ഇത്തവണ പിഴവ് പറ്റില്ല’; മലാലക്ക് വീണ്ടും താലിബാന്‍റെ വധഭീഷണി
നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. ഉറുദു ഭാഷയിലായിരുന്നു ട്വീറ്റ്. അക്കൌണ്ട് ട്വിറ്റര്‍ പൂട്ടി. “തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല” എന്നായിരുന്നു ട്വീറ്റ്. 2012ൽ മലാലക്ക് നേരെ വെടിയുതിര്‍ത്തിന്‍റെ ഉത്തരവാദിത്വം ഇഹ്സാനുല്ല ഏറ്റെടുത്തിരുന്നു. 2014ല്‍ പെഷവാറില്‍ പാകിസ്താനി ആര്‍മിയുടെ സ്കൂളില്‍ നടത്തിയ ആക്രമണത്തിലും പ്രതിയാണ് ഇഹ്സാനുല്ല. 134 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2017ല്‍ […]
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് പയ്യോളി സ്വദേശി; നടപടിയെടുക്കണമെന്ന് ദോഹയിലെ മലയാളി സംരംഭകർ
ഖത്തർ വ്യവസായി എം പി കെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദോഹയിലെ മലയാളി പ്രവാസി സംരംഭകർ. അഹമ്മദുമായി അടുപ്പമുള്ള ഖത്തറിലെ പലർക്കും ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായും വ്യവസായികൾ ആരോപിച്ചു. തൂണേരി സ്വദേശിയും ഖത്തറിലെ പ്രവാസി വ്യവസായിയുമായ അഹമ്മദിനെ തട്ടിക്കൊണ്ടുപോയവർ വിട്ടയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും അടുപ്പമുള്ള മറ്റ് വ്യവസായികളും ദോഹയിൽ വാർത്താസമ്മേളനം നടത്തിയത്. നേരത്തെ അഹമ്മദിന്‍റെ ദോഹയിലെ കമ്പനിയിൽ പ്രവർത്തിച്ചിരുന്ന പയ്യോളി സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യവസായികൾ ആരോപിച്ചു. നാട്ടിൽ പോയ അഹമ്മദിനെ […]
ഷാറൂഖ് ചിത്രം പത്താന്റെ ക്ലൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍; ഒപ്പം സല്‍മാന്‍ ഖാനും
ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ പത്താനിലാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ബുര്‍ജ്ഖലീഫയിലാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ബുര്‍ജ്ഖലീഫയില്‍ നടക്കുന്നത്. ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇരുവരും ബുര്‍ജ് ഖലീഫയിലെ ചിത്രീകരണത്തിലുണ്ടാവും. ബോളിവുഡ് ഇതുവരെ കാണാത്ത ക്ലൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്നാണ് പറയപ്പെടുന്നത്. അബുദാബിയിലെ […]
ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു
ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുവിഭാഗവും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുക. പ്രതിരോധ മേഖലയില്‍ സൗദിയുമായുളള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സൗദി സൈന്യങ്ങള്‍ സംയുക്ത അഭ്യാസ പ്രകടനം നടത്താനൊരുങ്ങുന്നത്. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും. അടുത്ത സാമ്പത്തിക വർഷം കണക്കാക്കിയാണ് അഭ്യാസ പ്രകടനത്തിന് തുടക്കമാവുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം എം നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഒരു ഇന്ത്യന്‍ സൈനിക […]
കർഷക സമരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബൈഡന് അമേരിക്കൻ അഭിഭാഷകരുടെ കത്ത്
ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് അമേരിക്കൻ രാഷ്‌ട്രപതി ജോ ബൈഡൻ, ഹൗസ് സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള നേതാക്കൾക്ക് അമേരിക്കൻ അഭിഭാഷകരുടെ കത്ത്. ദക്ഷിണേഷ്യൻ വംശജരായ നാല്പതോളം അഭിഭാഷകരാണ് കത്തെഴുതിയത്. സമരത്തിനെതിരെ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന അക്രമങ്ങളിലും, നിയമവിരുദ്ധ തടങ്കലിലും സെൻസർഷിപ്പിലും ആശങ്കയറിയിച്ചാണ് കത്ത്. ഇത്തരം നടപടികളെ അമേരിക്ക അപലപിക്കണമെന്നാവശ്യപ്പെടുന്ന കത്ത് ഇന്ത്യയോട് പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും കർഷകരോടൊപ്പം ഐക്യദാർഢ്യപ്പെടുവാനും അഭ്യർത്ഥിക്കുന്നു. കോവിഡ് കാലത്ത് മതിയായ ചർച്ചകളില്ലാതെ കോർപ്പറേറ്റ് […]