സ്ത്രീ മുന്നേറ്റവും അവകാശ സംരക്ഷണവും ഓര്‍മിപ്പിച്ച് ഇന്ന് ലോക വനിതാ ദിനം. വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 1908ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ഈ പ്രക്ഷോഭമായിരുന്നു ലോക വനിതാദിനത്തിന് വിത്തുകള്‍ പാകിയത്. അതിനും ഒരു കൊല്ലത്തിനു ശേഷം അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു ‘ലോക […]
International
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇയും
മാർച്ച് 17ന് ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇ. പരീക്ഷാ മേൽനോട്ടത്തിന് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ അടുത്ത ആഴ്ചയോടെ ഗൾഫിലെത്തും. കർശന കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടായിരിക്കും ഇത്തവണയും പരീക്ഷ. പരീക്ഷാ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ഇത്തവണ നേരത്തെ തന്നെ എത്തും. അബുദാബിയിൽ 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈൻ നിർബന്ധമാണ്. എന്നാൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് വരുന്നവർക്കു പിസിആർ ടെസ്റ്റ് ഫലം വരുന്നതുവരെ താമസ […]
ചരിത്ര സന്ദർശനം; ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖില്‍
ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിലെത്തും. ഇന്ന് ബാഗ്ദാദിലെത്തുന്ന മാർപാപ്പ പ്രസിഡന്‍റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും കൂടിക്കാഴ്ച നടത്തും. നാളെ നസിറിയിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. നജാഫിലെ ഷിയാ ആത്മീയ ആചാര്യനായ ആയത്തുല്ല അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ബാഗ്ദാദിലും ഇർബിലിലും കുർബാന അർപ്പിക്കുന്ന മാർപ്പാപ്പ മൊസൂളും സന്ദർശിക്കും. കോവിഡ് ഭീഷണിക്കിടെ ഇറാഖിലെത്തുന്ന പാപ്പ തിങ്കളാഴ്ചയാണ് മടങ്ങുക.
ഇന്നലെ മാത്രം 38 പേർ കൊല്ലപ്പെട്ടു; മ്യാൻമറിൽ സ്ഥിതി വഷളാവുന്നു
പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം തുടരുന്ന മ്യാൻമറിൽ സ്ഥിതിഗതികൾ വഷളാവുന്നു. പൊലീസും പട്ടാളവും നടത്തിയ വെടിവെപ്പിൽ 38 പേർ കൊല്ലപ്പെട്ടു. ഇതോടെ പ്രക്ഷോഭത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. ഒരു മാസം പിന്നിട്ട ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതദിനമായിരുന്നു ഇന്നലെ. ഇന്നലെ മാത്രം 38 പേർ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. മരിച്ചവരിൽ നാലുപോർ കുട്ടികളാണ്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 54 ആയി. മുന്നറിയിപ്പുകളില്ലാതെ അടുത്ത് നിന്ന് സൈന്യം വെടിവെക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്തിരിഞ്ഞ് പോകുന്നവരെ ഉൾപ്പെടെ […]
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. അസംസ്കൃത എണ്ണ വീപ്പക്ക് മൂന്ന് ഡോളറാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. അതിനിടെ, ഉൽപാദനവുമായി ബന്ധപ്പെട്ട് ഏപ്രിൽ വരെ തൽസ്ഥിതി തുടരാൻ ഒപക് മന്ത്രിതല യോഗം തീരുമാനിച്ചു. ഉൽപാദനം വെട്ടിക്കുറച്ച നടപടി ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ പുനഃപരിശോധിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസം എണ്ണവിലയിൽ നേരിയ കുറവ് വന്നിരുന്നു. എന്നാൽ ഓൺലൈൻ മുഖേന ചേർന്ന ഒപെക് എണ്ണമന്ത്രിമാരുടെ യോഗമാണ് ഏപ്രിൽ വരെ തൽസ്ഥിതി തുടരാനുള്ള തീരുമാനം കൈക്കൊണ്ടത്. മാർച്ച് […]
കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഹജ്ജിന് അനുമതി നൽകൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയം
കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഈ വർഷത്തെ ഹജ്ജിന് അനുമതി നൽകൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകും. കോവിഡ് സാഹചര്യത്തിൽ നടക്കുന്ന ഹജ്ജിന് പ്രത്യേകമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. കോവിഡ് ഭയാശങ്കകൾക്കിടയിൽ തന്നെയാണ് ഈ തവണയും ഹജ്ജ് കർമ്മങ്ങൾ നടക്കുക. കഴിഞ്ഞ വർഷം സൌദിക്ക് അകത്തുള്ള ആയിരത്തോളം പേർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത്. അതിൽ മലയാളികളുൾപ്പെടെയുള്ള വിദേശികളുമുണ്ടായിരുന്നു. എന്നാൽ ഈ വർഷം വിദേശ […]
മ്യാന്മറിൽ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത് പൊലീസ്: 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
മ്യാന്മറിലെ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത് പൊലീസ്. വെടിവെപ്പിൽ 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തത്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു പട്ടാളത്തിന്റെ വെടിവെപ്പെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. ഞായറാഴ്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട തെരുവായ ഹ്‍ലെദാനില്‍ ഇവര്‍ പ്രതിഷേധസൂചകമായി തടിച്ചുകൂടി. പിന്നാലെ സൈന്യം ബലംപ്രയോഗിച്ച് നീക്കാന്‍ ആരംഭിച്ചു. തുടർന്ന് നൂറുകണക്കിനാളുകൾ […]
കോവിഡ് പ്രതിരോധത്തിന് ഇന്ത്യ – യു എ ഇ സഹകരണം
കോവിഡ് പ്രതിരോധരംഗത്ത് ഇന്ത്യയും യു എ ഇയും കൈകോർക്കുന്നു. കോവിഡ് വാക്സിനുകൾ എല്ലാരാജ്യങ്ങൾക്കും ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ ന്യൂഡൽഹിയിൽ ചർച്ച നടത്തി. ഇന്ത്യ സന്ദർശിക്കുന്ന യു എ ഇ വിദേശകാര്യന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും തമ്മിലാണ് കോവിഡ് പ്രതിരോധരംഗത്ത് ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയത്. കോവിഡിനെ നേരിടാൻ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതോടൊപ്പം എല്ലാ രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ […]
കോപ അമേരിക്ക കളിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നത് എന്തിന്? ഇതാണ് കാരണം
അർജന്റീനയ്ക്കും ബ്രസീലിനും ഒപ്പം കോപ്പ അമേരിക്ക ടൂർണമെന്റിൽ പന്തു തട്ടാൻ ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണം തീർത്തും അപ്രതീക്ഷിതമായിരുന്നു. ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ച് കൗതുകരമായ വാർത്തയാണിത്. ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ വിഖ്യാത താരങ്ങൾക്കൊപ്പം പന്തു തട്ടാനുള്ള അപൂർവ സൗഭാഗ്യമാണ് ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുക. എന്തു കൊണ്ട് ഇന്ത്യ കോപ്പ അമേരിക്ക ടൂർണമെൻറിൽ അതിഥി രാജ്യങ്ങളായി മൽസരിക്കേണ്ട ആസ്‌ട്രേലിയയും ഖത്തറും പിൻമാറിയതോടെയാണ് ഇന്ത്യക്ക് […]
വാര്‍ത്തകള്‍ സ്വീകരിക്കുന്നതിന് ഗൂഗിള്‍ പണം നല്‍കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി
പത്രങ്ങളുടെ ആധികാരികമായ ഉള്ളടക്കം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഗൂഗിള്‍ തങ്ങളുടെ വിശ്വാസ്യത ഉറപ്പിച്ചതെന്നും ഇതിന് പത്രങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി. ഇതു സംബന്ധിച്ച് ഐ.എന്‍.എസ് ഗൂഗിളിന് കത്തെഴുതി. പത്രങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാണ് ഗൂഗിളിന് ഇന്ത്യയില്‍ പറയത്തക്ക ഒരു വിശ്വാസ്യതയുണ്ടായതെന്നും അതുകൊണ്ട് തന്നെ അതില്‍ നിന്നും ലഭിക്കുന്ന പരസ്യവരുമാനം നീതിയുക്തമായ രീതിയില്‍ ഗൂഗിള്‍ ഇന്ത്യയിലെ പത്രസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സഞ്ജയ് ഗുപ്തക്ക് ഐ.എന്‍.എസ് പ്രസിഡന്‍റ് ആദിമൂലമാണ് […]