കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണയുമായി ഫ്രാൻസ്. ഇന്ത്യയ്ക്കുവേണ്ടി മെഡിക്കൽ ഉപകരണങ്ങൾ, വെന്‍റിലേറ്ററുകൾ, ലിക്വിഡ് ഓക്സിജൻ കണ്‍ടെയ്നറുകൾ, ഓക്സിജൻ ജനറേറ്ററുകൾ എന്നിവ അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്ന് വിജയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു മാക്രോണിന്‍റെ പോസ്റ്റ്. ഇന്ത്യ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഫ്രാൻസും ഇന്ത്യയും എല്ലായ്‌പ്പോഴും ഐക്യത്തോടെ തുടരുന്നവരാണ്, ഇന്ത്യയെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യും, ഇമ്മാനുവല്‍ […]
International
കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. ദി ഓസ്ട്രേലിയൻ എന്ന ദിനപത്രത്തിൽ വന്ന വാർത്തയ്ക്കെതിരെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച സാർവത്രിക പ്രശംസ നേടിയ സമീപനത്തെ ദുർബലപ്പെടുത്തുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇത് എഴുതിയത്’ എന്ന് ദി ഓസ്ട്രേലിയൻ പത്രത്തിൻ്റെ എഡിറ്റർ ഇൻ ചീഫ് ക്രിസ്റ്റഫർ ഡോറെയ്ക്ക് എഴുതിയ കത്തിൽ ഹൈക്കമ്മീഷൻ കുറിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്രം സ്വീകരിച്ച […]
ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും
ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. മൈക്രോ സോഫ്റിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി ഉപയോഗിക്കുമെന്ന് സി.ഇ.ഒ സത്യ നെതല്ല അറിയിച്ചു. ഓക്‌സിജൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായുള്ള സഹായവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഇന്ത്യക്ക് 135 കോടിയാണ് ഗൂഗിൾ ധനസഹായമായി പ്രഖ്യാപിച്ചത്. ഓക്‌സിജനും ആവശ്യമുള്ള മരുന്നും മറ്റ് മെഡിക്കൽ സംവിധാനങ്ങളും ഒരുക്കാനാണ് സഹായം. അതിഗുരുതരാവസ്ഥ നേരിടുന്ന സമൂഹത്തിനെ സഹായിക്കാൻ ഗൂഗിൾ ഒപ്പമുണ്ടെന്ന് സി.ഇ.ഒ സുന്ദർപിച്ചെ വ്യക്തമാക്കി. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ […]
കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് അമേരിക്ക
കോവിഷീൽഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. കൊറോണയ്‌ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് […]
‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു’; സഹായിക്കാൻ തയ്യാറെന്ന് ചൈന
കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായവാഗ്ദാനം. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിനാണ് വാഗ്ദാനംഅറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്തമാണെന്നും ഇവ സജ്ജമാക്കാൻ ചൈന തയ്യാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. “മാനവരാശിയുടെ പൊതുശത്രുവാണ് കൊവിഡ് മഹാമാരി. ഇതിനെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതിസങ്കീർണമാണ്. നിലവിൽ അവിടെ പകർച്ചവ്യാധി തടയുന്നതിനും വൈദ്യസഹായങ്ങൾക്കും താൽക്കാലിക ക്ഷാമമുണ്ട്. പകർച്ചവ്യാധി നിയന്ത്രിക്കാൻ ഇന്ത്യക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകാൻ ഞങ്ങൾ […]
പാകിസ്താനിൽ ഭീകരാക്രമണത്തിൽ നാല് മരണം; ലക്ഷ്യം വച്ചത് ചൈനീസ് സ്ഥാനപതിയെ എന്ന് നിഗമനം
പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. ക്വെറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു.ഭീകരർ ലക്ഷ്യംവച്ചത് ചൈനീസ് സ്ഥാനപതിയെയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടക്കുന്ന സമയം ചൈനീസ് സ്ഥാനപതിയും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
രാജ്യം സുരക്ഷിതമാകണമെങ്കിൽ യാത്രാവിലക്ക് പുനഃസ്ഥാപിക്കണം; ഡൊണൾഡ് ട്രംപ്
അമേരിക്കയെ സുരക്ഷിതമാക്കണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ജോ ബൈഡൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം താൻ വിജയകരമായി നടപ്പിലാക്കിയ അഭയാർത്ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറയുന്നു. ഭീകരവാദത്തെ രാജ്യത്ത് നിന്നും […]
ശ്രീമതി മറിയക്കുട്ടി ചാക്കോ നിര്യാതയായി ..സ്വിറ്റ്സർലൻഡ് ,ഗ്രോണോയിലെ ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവാണ് പരേത .
സ്വിറ്റ്സർലൻഡിലെ ആദ്യകാലമലയാളി ഗ്രോണോയിൽ താമസിക്കുന്ന ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവ് ശ്രീമതി മറിയക്കുട്ടി ചാക്കോ ,(92 വയസ്സ് ) പാലക്കാട് ,ധോണിയിലുള്ള സ്വവസതിയിൽ അന്ത്യകൂദാശകൾ സ്വീകരിച് ഇന്ത്യൻ സമയം വെളുപ്പിന് (22 .04 ) ഒരു മണിയോട് കൂടി നിര്യാതയായി.. ഗ്രോണോയിലുള്ള സോബി വെട്ടിക്കലും ,ബോബി വെട്ടിക്കലും പരേതയുടെ ചെറുമക്കളാണ് .സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തുന്നതായിരിക്കും . സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക കൂട്ടായ്മകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പൊലീസുകാരന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരന്‍; 75 വര്‍ഷം തടവ് ലഭിച്ചേക്കാം
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിക്ക് എതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിക്ക് 75 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ശിക്ഷാ വിധി എട്ടാഴ്ചയ്ക്കകം പുറത്തുവന്നേക്കും. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് വീക്ഷിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്. ചുമത്തിയ വകുപ്പുകളിലെല്ലാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രത്യേക […]
എം എ യൂസഫലിക്ക് അബൂദബി ഉന്നത സിവിലിയൻ പുരസ്കാരം
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബൂദബി സർക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായത്. അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി പറഞ്ഞു. […]