International World

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ( google down right now ) ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല. […]

International UAE World

മദീന മുനവറ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; ഹൈപ്പര്‍ മാര്‍ക്കറ്റിന് ധാരണ

മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കാന്‍ പോകുന്ന വിശാലമായ കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കൊമേഴ്സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും. (Lulu Group and Madina Munawara project) ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ […]

International World

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമര് തുരന്ന് ജയിൽചാടി; കയ്യോടെ പിടികൂടി പൊലീസ്

ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും […]

International

‘വൃദ്ധൻ പണക്കാരൻ അപകടകാരി’; ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി

ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജോർജ്ജ് സോറോസിനെ ന്യൂയോർക്കിൽ നിന്നുള്ള വൃദ്ധൻ പണക്കാരൻ അപകടകാരിയായ വ്യക്തി എന്ന് വിശേഷിപ്പിച്ച ജയശങ്കർ, ലോകം തൻ്റെ തീരുമാനങ്ങൾക്കൊത്ത് പ്രവർത്തിക്കണമെന്ന കാഴ്ചപ്പാടാണ് സോറോസിനുള്ളതെന്നും വിമർശിച്ചു. ഇഷ്ടക്കാർ ജയിച്ചാൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും, ഫലം മറിച്ചാണെങ്കിൽ അത് മോശം ജനാധിപത്യമാണെന്നും ഇത്തരക്കാർ പറഞ്ഞു നടക്കും. ഇത്തരം ആളുകൾ അപകടകാരിയാണ്, ഇല്ലാകഥകൾ മെനയുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത്തരക്കാർ കോടികൾ ചെലവഴിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയൻ മന്ത്രി […]

International World

സിറിയയിൽ രക്ഷാപ്രവർത്തനം തുടരുന്നു, ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ സഹായവുമായെത്തി; സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ്

ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ് പറഞ്ഞു. ഭൂകമ്പത്തിൽ തകർന്ന സിറിയയുടെ അവസ്ഥയെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.സിറിയൻ സർക്കാരിന്റെ പേരിൽ ജനതയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി എല്ലാ സഹായവും സ്വീകരിക്കും. സിറിയയിൽ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കുടിവെള്ള […]

International World

യുഎസില്‍ വെടിവച്ചിട്ട ചൈനീസ് ചാരബലൂണില്‍ ആന്റിന; വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥര്‍

യുഎസില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. ആന്റിനകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാരബലൂണില്‍ കണ്ടെത്തി. ഇവ ആശയവിനിമയത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചാരബലൂണുകള്‍ സിഗ്നലുകള്‍ ശേഖരിച്ചിരുന്നെന്ന് സംശയിക്കുന്നതായും യുഎസ് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ചാരബലൂണ്‍ രാജ്യത്തിന് ഭീഷണിയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിച്ചു. രണ്ട് ദിവസം മുന്‍പാണ് അമേരിക്ക ചൈനീസ് ചാരബലൂണ്‍ വെടിവച്ചിട്ടത്. വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലാണ് ജനുവരി 28 മുതല്‍ ഈ മാസം 4 വരെ ചൈനീസ് ചാരബലൂണിനെ കണ്ടെത്തിയത്. ചൈനയുടെ […]

International World

സിറിയ, തുര്‍ക്കി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 21,000 കടന്നു

ഭൂചലനം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുര്‍ക്കിയില്‍ മരണസംഖ്യ 17,100 ഉം സിറിയയില്‍ 3,100 പിന്നിട്ടു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനവും തുടരുന്നു. ഒരു രക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നതും പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. അതേസമയം സിറിയയിലെ വിമത മേഖലകളില്‍ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതല്‍ സഹായം എത്തിക്കാന്‍ ലോകം കൈകോര്‍ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. […]

Entertainment International

സബ്‌സ്‌ക്രൈബർമാർ കുറഞ്ഞു; 7,000 പേരെ പിരിച്ചുവിട്ട് ഡിസ്‌നി

സബ്‌സ്‌ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്‌നി. ഡിസ്‌നി തലപ്പത്ത് ബോബ് ഇഗർ തിരിച്ച് വന്നതിന് പിന്നാലെ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് ഈ കൂട്ടപിരിച്ചുവിടൽ. ആദ്യമായാണ് ഡിസ്‌നിയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഇത്രയധികം കുറയുന്നത്. മൂന്ന് മാസം മുൻപത്തെ കണക്ക് അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 168.1 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ ഡിസ്‌നിക്കുള്ളത്. 2021 ൽ പുറത്ത് വന്ന വാർഷിക റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 1,90,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടിരിക്കുന്നത്. […]

International

ഭൂമുഖത്ത് നിന്ന് ഞങ്ങളെ തുടച്ചുനീക്കാൻ റഷ്യ ശ്രമിക്കുന്നു: കീവിലെ മിസൈൽ ആക്രമണത്തിൽ സെലൻസ്കി

കീവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി യുക്രൈൻ പ്രസിഡന്റ്. ഭൂമുഖത്ത് നിന്ന് യുക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി. രാജ്യത്തുടനീളം നടക്കുന്ന ആക്രമണത്തിൽ പൗരന്മാർ മരിച്ചു വീഴുന്നു. ഇത് അവസാനിപ്പിക്കണമെന്നും സെലൻസ്കി. “അവർ ഞങ്ങളെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുന്നു…നഗരത്തിലെ വീടുകളിൽ ഉറങ്ങുന്ന പൗരന്മാരെ മിസൈൽ വര്‍ഷിച്ച് കൊലപ്പെടുത്തുന്നു. ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും കൊല്ലുന്നു. യുക്രൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു, മിസൈലുകൾ പതിക്കുന്നു. നിർഭാഗ്യവശാൽ ആളുകൾ മരിക്കുന്നു ചിലർക്ക് പരുക്കേൽക്കുന്നു.” – […]

International

റഷ്യയ്ക്ക് വന്‍ തിരിച്ചടി; കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍ സൈന്യം

റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കി കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍. എട്ടുവര്‍ഷം മുന്‍പ് കീഴടക്കിയ ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്നതാണ് 19 കിലോമീറ്റര്‍ നീളമുള്ള പാലം. ബോംബ് സ്ഥാപിച്ച ട്രക്ക് പാലത്തിന് നടുവില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.(russia’s kerch bridge attacked by ukraine) റഷ്യ നിര്‍മിച്ച ഏറ്റവും വലിയ പാലത്തിന്റെ ഒത്ത നടുക്കായിരുന്നു സ്‌ഫോടനം. 19 കിലോമീറ്ററാണ് നീളം. റോഡും റെയിലും സമാന്തരമായി പണിതത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുടിന്റെ ഭരണത്തിനു കീഴിലുള്ള ഏറ്റവും ശ്രദ്ധേയമായ നിര്‍മിതിയാണ് […]