International

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഹമാസ്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഗസ്സയില്‍ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. ആയിരങ്ങളാണ് ഫലസ്തീന്‍ പതാകയേന്തി വിജയചിഹ്നം ഉയര്‍ത്തി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫലസ്തീന്‍ പോരാളി ഗ്രൂപ്പുകളും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയായിരുന്നു. ഇത് തങ്ങളുടെ വിജയമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ […]

International

വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 42 പേർ, ആകെ മരണം 192 ആയി

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുട്ടികൾ ഉൾപ്പെടെ 42 പേർ. ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിലേറെ കേന്ദ്രങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വസതികളും തകർന്നു. ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ 58 കുട്ടികൾ ഉൾപ്പെടെ 192 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയിൽ 10 പേർ മരിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. അന്തർദേശീയ സമ്മർദം ശക്തമാണെങ്കിലും ഗസ്സക്കു മേലുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് ഗസ്സയിയിൽ നിന്നുള്ള […]

International

പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളിയായ സൗമ്യയുടെ മരണത്തിന് കാരണമായ റോക്കറ്റ് ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിമര്‍ശിച്ചു. ജറുസലേമിലെ സ്ഥിതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. കിഴക്കന്‍ ജറുസലേമിലും പരിസരത്തുമുളള നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുളള ഏകപക്ഷീയമായ നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇരുപക്ഷത്തോടും അങ്ങേയറ്റം […]

International

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും; യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചതോടെ യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരമായില്ല. രക്ഷാ സമിതി വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല. യോഗത്തിൽ ഇസ്രയേല്‍-പലസ്തീന്‍ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തി. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഗാസയിലെ മാധ്യമങ്ങളുടെ ഓഫീസ് തകര്‍ത്തതിനെയും ന്യായീകരിച്ചു. ഹമാസിന്‍റെ ആയുധശേഖരം ആ കെട്ടിടത്തിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ഉണ്ടാകണമെങ്കില്‍ തങ്ങളുടെ […]

International

അമേരിക്കയില്‍ വാക്സിനെടുത്താല്‍ ലോട്ടറി; 1 മില്യണ്‍ ഡോളര്‍ സമ്മാനം

കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയാണ് അമേരിക്ക. വാക്സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി ഒരു കിടിലന്‍ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി. ഒഹിയോ ഗവര്‍ണര്‍ മൈക്ക് ഡിവൈനാണ് കുത്തിവെപ്പെടുത്തവരില്‍നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ച് ആഴ്ച ലോട്ടറി തുടരും. 18 വയസ്സിനു […]

International

പെരുന്നാള്‍ ദിനത്തിലും ഗസ്സയെ ചോരയില്‍ മുക്കി ഇസ്രായേല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി

ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം പെരുന്നാള്‍ ദിനത്തിലും ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 69 ആയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. 400ഓളം പേർക്ക് പരിക്കേറ്റു. ഹമാസ് ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്‍റെ ചില മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയും കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ […]

International

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധികൾ

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 67 കടന്നതിനു പിന്നാലെ, അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജെറുസലമിനും തെൽ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂർണ പിന്തുണ നൽകുന്നതായും […]

International

ഇസ്രായേൽ ആക്രമണം നിർത്തുന്നില്ലെങ്കിൽ ഞങ്ങളും തയാർ: ഹമാസ് നേതാവ്

ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വർധിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ശക്തി കൂട്ടാൻ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. “അവർ ആക്രമണം വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറുക്കാൻ ഞങ്ങളും തയ്യാറാണ്; അവർ നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങളുടെ പ്രതിരോധം തയ്യാറാണ്” – നിലവിൽ ഗസ്സയ്ക്കു പുറത്ത് […]

International

കോവിഡ് 19; ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന് സ്വതന്ത്ര പാനല്‍

ലോകത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകാന്‍ കാരണം കൃത്യസമയത്ത്​ നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളുമാണെന്ന് ഇൻഡിപെൻഡന്‍റ്​ പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്നസ് ആൻഡ് റെസ്പോൺസ് (ഐ.പി.പി.പി.ആർ) റിപ്പോർട്ട്. അൽപം കാര്യക്ഷമത കാട്ടിയിരുന്നെങ്കിൽ 3.3 ദശലക്ഷത്തി​ലേറെ പേർ മരിക്കുന്നതും ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്നതും ഒഴിവാക്കാമായിരുന്നെന്ന്​ സ്വതന്ത്ര പാനലിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. വൈറസ് വ്യാപനം നേരിടുന്നതിനു മാർഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വൻദുരന്തത്തിലേക്കാണ് തള്ളിവി​ട്ടത്. അടിയന്തര സാഹചര്യം മനസിലാക്കുന്നതിൽ പല രാജ്യങ്ങളും പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകാൻ വൈകിയെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. […]

International

ഫലസ്​തീനിൽ ഇസ്രയേൽ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

ജറൂസലം: മസ്​ജിദുൽ അഖ്​സയിൽ പ്രാർഥനക്കെത്തിയവർക്ക്​ നേരെയുണ്ടായ ഇസ്രയേൽ പട്ടാളത്തിന്‍റെ വെടിവെപ്പിന്​​ പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തിൽ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാണെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. 65 ലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക്​ നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ്​ സ്​ഥിരീകരിച്ചു. ‘ഹമാസ്​ ഇസ്രയേലിന്​ നേരെ ആക്രമണം നടത്തി. ഇതിനെ തുടർന്ന്​ ഗസ്സയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്’ […]