അഫ്ഗാനിസ്ഥാനിൽ സംഘർഷം വ്യാപിക്കുന്നു താലിബാൻ വിരുദ്ധ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം.സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിന് നെരെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ ഒരാൾ പതാകയേന്തിയ സ്ത്രീയാണ്. ഇന്ത്യക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ തടഞ്ഞു. റോഡ് മാർഗ്ഗമുള്ള വ്യാപാരവും താലിബാൻ വിലക്കി. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാൻ ഇന്ത്യ അമേരിക്കൻ സഹായം ആവശ്യപ്പെട്ടു. 400ലധികെ പേരെ മടക്കിക്കൊണ്ടു വരാൻ രണ്ട് യാത്രാ വിമാനങ്ങൾക്കും ഒരു […]
International
നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; വീണ്ടും ഗൂഗിളിനു പിഴയിട്ട് റഷ്യ
നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് ഗൂഗിളിനു പിഴയിട്ട് റഷ്യ. ടാഗൻസ്കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 മില്ല്യൺ റഷ്യൻ റൂബിൾ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാരണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് ഭീമന്മാർക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 മില്ല്യൺ റൂബിൾ പിഴ വിധിച്ചിരുന്നു. (Google Fined by Russia) കഴിഞ്ഞ ജൂൺ മാസത്തിൽ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്കോയിലെ കോടതി പിഴയിട്ടിരുന്നു. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും […]
താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ തയാറല്ല: കാനഡ
താലിബാനെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ ലോകരാജ്യങ്ങൾക്കിടയിൽ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി കാനഡ രംഗത്തുവന്നത്. താലിബാൻ സായുധ സംഘത്തെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സർക്കാരായി അംഗീകരിക്കാൻ കഴിയുക, താലിബാൻ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ്ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിൽ നിന്ന് ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും […]
കാബൂൾ വിമാനത്തവാള ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക
കാബൂൾ വിമാനത്തവാള ദുരന്തം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്കൻ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിലാണ് അന്വേഷണം. പറന്നുയർന്ന വിമാനത്തിന്റെ ചിറകിൽ തുങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സുരക്ഷ ഭീഷണി ഭയന്ന് വിമാനം ചരക്ക് ഇറക്കാതെ തിരിച്ച് പറക്കുകയായിരുന്നു. ജനകൂട്ടത്തിൽ റൺവേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തത് വിവാദമായിരുന്നു. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുകയാണ്. ജനങ്ങളുടെ ജീവന് […]
ടി-20 ലോകകപ്പിൽ കളിക്കും; ഒരുക്കങ്ങൾ നടക്കുന്നു: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മീഡിയ മാനേജർ
വരുന്ന ടി-20 ലോകകപ്പിൽ കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ത്രിരാഷ്ട്ര പരമ്പരക്കായി വിവിധ രാജ്യങ്ങളിൽ വേദികൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിൻ്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മീഡിയ മാനേജരുടെ പ്രതികരണം. (afganistan t20 world cup) “ഞങ്ങൾ ടി-20 ലോകകപ്പിൽ കളിക്കും. തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലഭ്യമായിട്ടുള്ള താരങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശീലനത്തിലേക്ക് തിരികെ എത്തും. വെസ്റ്റ് […]
അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നുവീണു
അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്ഥാനില്‍ തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്‌ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നാണ് സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അഫ്ഗാൻ വിഷയം: യു എൻ ചർച്ചയ്ക്ക് : ഭീഷണി നേരിടുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം
ഐക്യരാഷ്ട രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നു. ലക്ഷക്കണക്കിന് അഫ്ഗാൻ ജനതയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് അഫ്ഗാൻ പ്രതിനിധി. അഫ്ഗാൻ ജനത ഭയപ്പാടിലാണ്,താലിബാൻ വീടുകളിൽ പരിശോധന നടത്തുന്നു. താലിബാനിൽ നിന്ന് ഭീഷണി നേരിടുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം. ബലപ്രയോഗത്തിലൂടെ അധികാരത്തിലെത്തുന്ന ഒരു സംവിധാനത്തെയും അംഗീകരിക്കരുത്. പലായനം ചെയ്യുന്നവർക്ക് അയൽ രാജ്യങ്ങൾ അഭയം നൽകണമെന്ന് യു എൻ ഇൽ അമേരിക്കൻ പ്രതിനിധി. മനുഷ്യ അവകാശ ലംഘനം അനുവദിക്കാനാകില്ലെന്നും അമേരിക്കൻ പ്രതിനിധി. ജനാധിപത്യം സംരക്ഷിക്കണമെന്ന് യു എൻ ലെ […]
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; ഉദ്യോഗസ്ഥരുമായി വിമാനം ഡല്‍ഹിയിലെത്തി
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. രാജ്യം വിടാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചത്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട പ്രത്യേക വ്യോമസേന വിമാനങ്ങളിലൊന്ന് ഇന്ത്യയിലെത്തി. എംബസിയിലെ ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനം ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം […]
അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യും
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. അഫ്ഗാന്‍ വിഷയത്തിലുള്ള ജോ ബൈഡന്റെ അഭിസംബോധന ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.15നാണ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ഇന്ത്യ ഇന്ന് ആദ്യമായി പ്രതികരിച്ചിരുന്നു. സംഭവ വികാസങ്ങള്‍ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്,ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒപ്പം നിന്ന മുഴുവന്‍ അഫ്ഗാന്‍കാര്‍ക്കും പിന്തുണയും ഇന്ത്യ […]
കാബൂളില്‍ കുടുങ്ങിയത് ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍
കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താന്‍ കഴിയാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോണ്‍ ബന്ധവും തകരാറിലായി. സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാടെടുക്കുക എന്നതാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു. അതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ […]