International

താലിബാനുമായുള്ള സഹകരണം ആപത്ത്; മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ

താലിബാനുമായുള്ള സഹകരണം ആപത്തെന്ന് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ ഏജൻസികൾ. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരഷ്ട്രസഭയുടെ […]

International

യു.എ.ഇ ഗോൾഡൻ വിസ നേടി നൈല ഉഷയും മിഥുന്‍ രമേശും

മലയാളി താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. ഇതിന് ശേഷം ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇപ്പോഴിതാ മലയാള സിനിമാതാരങ്ങളായ നൈല ഉഷയും മിഥുന്‍ രമേശുമാണ് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് […]

International

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് സൂചന

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഇക്കാര്യത്തില്‍ ഫലം കണ്ടതായാണ് വിവരം. ദോഹാ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ തീരുമാനം താലിബാന്‍ ഇന്ത്യയെ അറിയിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനയ്ക്ക് സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഭീകരവാദ സമീപനത്തിന്റെ കാര്യത്തിലും ഉള്ള നിലപാടുകള്‍ വീക്ഷിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് തുടര്‍ച്ചയായാണ് […]

International

ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ വൻ നാശനഷ്ടം; മരണം 46 ആയി

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി നഗരങ്ങളിൽ പ്രകൃതി ക്ഷോഭം രൂക്ഷം. ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഇന്ത്യൻ വംശജൻ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കൻ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഫെഡറൽ ഭരണകൂടം ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. ഐഡ ചുഴലിക്കാറ്റ് […]

International

ബുദ്ധിപരമായ തീരുമാനം; മികച്ചത്; അഫ്ഗാനിലെ സേനാപിന്മാറ്റത്തെ കുറിച്ച് ബൈഡന്‍

അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക പിന്മാറ്റത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തീരുമാനം ബുദ്ധിപരവും മികച്ചതുമാണെന്ന് ബൈഡന്‍ ന്യായീകരിച്ചു. സൈനിക പിന്മാറ്റ തീരുമാനം ദേശീയ താത്പര്യത്തെ മുന്‍നിര്‍ത്തിയാണെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് ഇനി ഒരു വ്യക്തമായ ലക്ഷ്യവുമില്ല. രാജ്യത്തിന് വേണ്ടിയുള്ള മികച്ച തീരുമാനമാണിതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 12,0000 യുഎസ് സൈനികരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരികെ വിളിച്ചത്. ആഗസ്റ്റ് 31നുള്ളില്‍ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൈനിക പിന്മാറ്റം പൂര്‍ത്തിയായതോടെ 20 വര്‍ഷത്തെ അഫ്ഗാനിലെ […]

International

അഫ്‌ഗാനിലെ അമേരിക്കൻ പിൻമാറ്റം പൂർത്തിയായി; കാബൂൾ വിമാനത്താവള നിയന്ത്രണം താലിബാന്

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍​ നി​ന്നും അ​മേ​രി​ക്ക​ന്‍ സൈ​ന്യം പൂ​ര്‍​ണ​മാ​യും പി​ന്മാ​റി. ഇ​തോ​ടെ അ​ഫ്ഗാ​നി​ലെ 20 വർഷത്തെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ സേ​വ​ന​മാ​ണ് അ​മേ​രി​ക്ക​ന്‍ സൈ​ന്യം അ​വ​സാ​നി​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നിലെ അമേരിക്കൻ ദൗത്യം പൂർത്തിയായെന്ന് പെന്റഗൺ. അമേരിക്കൻ അംബാസിഡർ റോസ് വിൽസൺ നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സേനാ പിന്മാറ്റത്തിൽ കാബൂൾ നഗരത്തിൽ ആഘോഷം നടത്തി താലിബാൻ. അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ സി-17 ​എ​ന്ന വി​മാ​നം കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ര്‍​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും പ്രാ​ദേ​ശീ​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.29 പ​റ​ന്നു​യ​റ​ന്ന​തോ​ടെ അ​മേ​രി​ക്ക​ന്‍ പിൻമാറ്റം പൂ​ര്‍​ണ​മാ​യി.ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് ഭീ​ക​ര​ര്‍ […]

International

കാബൂളിൽ അമേരിക്കൻ ഡ്രോൺ ആക്രമണം ; 9 മരണം

കാബൂളിലെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്ത് വന്നു. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവർ മൂന്ന് പേരും ഒരു കുടുംബത്തിലേതാണെന്നാണ് റിപ്പോർട്ട്. ഇന്നലെയായിരുന്നു അമേരിക്കയുടെ ആക്രമണം. ആക്രമണം നടത്താനായി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ചാവേറുകളുടെ വാഹനത്തിന് നേരെയാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്. കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്​ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് […]

International

അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഐ എസ് ആസൂത്രകനെ വധിച്ചു

അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. യു എസ് ആക്രമണത്തിൽ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടില്ലെന്നും പെന്‍റഗണ്‍ വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി […]

International

രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക : വീണ്ടും ഐഎസ് ആക്രമണ സാധ്യത മുന്നറിയിപ്പ്

കാബൂർ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി നിലനിൽക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ കൂടുതല്‍ പേര്‍ അഫ്ഗാനിസ്ഥാന്‍ […]

International

കാബൂൾ സ്ഫോടനം: 13 യു.എസ്. സൈനികർ കൊല്ലപ്പെട്ടു; വെറുതെ വിടില്ലെന്ന് അമേരിക്ക

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. അതേസമയം, സ്ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാദൗത്യം നിർത്തിവയ്ക്കില്ലെന്നും ബൈഡൻ അറിയിച്ചു. സംഭവത്തെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് വീണ്ടും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക. കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് […]