സൊമാലിയ എയര്‍പോര്‍ട്ടില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ചിട്ടില്ല. landmine blast അല്‍ഷബാബ് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും നിര്‍മാണത്തിലിരിക്കുന്ന എയര്‍പോര്‍ട്ടിലേക്ക് അല്‍ഷബാബിന്റെ സൈന്യം നുഴഞ്ഞുകയറിയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം. അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൊമാലി നാഷണല്‍ ആര്‍മിയുടെയും ജിബൂട്ടി ഫോഴ്‌സസിന്റെയും […]
International
അന്തർവാഹിനി ഇടപാടിന്റെ പേരിൽ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്
സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഫ്രാന്‍സ്. വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്. അമേരിക്ക, ഓസ്ട്രേലിയ സ്ഥാനപതിമാരെയാണ് ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്. ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ആണവ മുങ്ങിക്കപ്പൽ കരാറിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതാണ് പ്രകോപനം. ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് തീരുമാനം. ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയ-യുഎസ്-യുകെ […]
അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടു; പകരം ‘നന്മതിന്മ’ മന്ത്രാലയം
അഫ്ഗാനിസ്ഥാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടു. പകരം നന്മതിന്മ മന്ത്രാലയമാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്യത്ത് നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിൻ്റെ ജോലി. ഇസ്ലാമിക വസ്ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും ഈ സദാചാര പൊലീസിൻ്റെ ജോലിയാണ്. (Taliban Women’s Virtue Vice) അഫ്ഗാനിസ്ഥാനിലെ വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ കെട്ടിടത്തിനകത്തുനിന്ന് വനിതാ ജീവനക്കാരെ പുറത്താക്കിയിരുന്നു. കെട്ടിടത്തിനു പുറത്തെ വനിതാ ക്ഷേമ മന്ത്രാലയം എന്ന ബോർഡ് മാറ്റി ‘പ്രാർത്ഥന, മാർഗനിർദ്ദേശം, നന്മ […]
ചരിത്രം കുറിച്ച് സ്പേസ് എക്സ് ; ബഹിരാകാശ ടൂറിസത്തിന് തുടക്കം
ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്പേസ് എക്സ്. നാല് വിനോദ സഞ്ചാരികളുമായി പേടകം ബഹിരാകാശത്തേക്ക് പുറപ്പെട്ടു. വിക്ഷേപണം നാസയുടെ കെന്നഡി സ്പേസ് എക്സ് സെന്ററിൽ നിന്ന്. ആരും ബഹിരാകാശ വിദഗ്‌ധരല്ല, പേടകം ഭൂമിയെ വലംവയ്ക്കുക മൂന്ന് പ്രാവശ്യമാണ് . നേരത്തെ ബെസോസും, റിച്ചാര്‍ഡും തങ്ങളുടെ ‘ബഹിരാകാശ ടൂറിസം’ പദ്ധതിയില്‍ ആദ്യ യാത്രക്കാര്‍ ആയപ്പോള്‍. അതിന് മസ്ക് തയ്യാറായില്ല. പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സ്പേസ് എക്സ് ചെയ്യുന്നത്. ‘ഇന്‍സ്പിരേഷന്‍ 4’ന് പണം മുടക്കി അതിലെ പ്രധാന […]
കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടന്‍ അംഗീകാരം നല്‍കും
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച തന്നെ ലഭിച്ചേക്കും. കൊവാക്‌സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഈയാഴ്ച തന്നെ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്‌സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊവാക്‌സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി […]
5 സ്വർണം, 8 വെള്ളി, 6 വെങ്കലം; ടോക്യോയിൽ നിന്ന് ഇന്ത്യയുടെ മടക്കം റെക്കോർഡോടെ
ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘത്തിൻ്റെ മടക്കം റെക്കോർഡുമായി. പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവച്ചത്. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് പ്രകടനം 4 മെഡലുകളായിരുന്നു. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. (india paralympics record medals) ഷൂട്ടർ അവാനി ലേഖരയാണ് […]
’20 വർഷം മുൻപുള്ളവരല്ല ഞങ്ങൾ’; കാബൂൾ തെരുവിൽ പ്രതിഷേധവുമായി സ്ത്രീകൾ
താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. (Women Kabul march rights) അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി […]
പഞ്ച്ശിറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം; സ്ഥിരീകരിച്ച് മുൻ വൈസ് പ്രസിഡന്റ്
പഞ്ച്ശിറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം. കനത്ത പോരാട്ടം നടത്തുന്നത് സ്ഥിരീകരിച്ച് മുൻ വൈസ് പ്രസിഡന്റ് അംറുള്ള സലേ. ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് അംറുള്ള സലേ. താൻ അഫ്‌ഗാനിസ്ഥാനിൽ തന്നെയുണ്ടെന്നും അംറുള്ള സലേ വ്യക്തമാക്കി. അതേസമയം മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തും. താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലെത്തുന്നത്. അതിനിടെ പുതിയ സർക്കാറിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം […]
താലിബാനുമായുള്ള സഹകരണം ആപത്ത്; മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ
താലിബാനുമായുള്ള സഹകരണം ആപത്തെന്ന് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ ഏജൻസികൾ. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരഷ്ട്രസഭയുടെ […]
യു.എ.ഇ ഗോൾഡൻ വിസ നേടി നൈല ഉഷയും മിഥുന്‍ രമേശും
മലയാളി താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. ഇതിന് ശേഷം ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇപ്പോഴിതാ മലയാള സിനിമാതാരങ്ങളായ നൈല ഉഷയും മിഥുന്‍ രമേശുമാണ് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് […]