India Kerala

‘ലാത്തി വാങ്ങി പൊലീസിനെ തല്ലി പ്രവർത്തകർ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

നവകേരള സദസിൽ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേതൃത്വം നല്‍കി. പൊലീസ് ഷിൽഡ് തകർത്ത് പ്രവർത്തകർ. ലാത്തി വാങ്ങി പൊലീസിനെ തല്ലി. പൊലീസും പ്രവർത്തകരും നേർക്കുനേർ. വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 564 പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ […]

India Kerala

വെള്ളം തീര്‍ന്ന് ജലപീരങ്കി; എസ്‌ഐയുടെ ലാത്തിയും കാണാനില്ല; പ്രതിഷേധം ആളിക്കത്തിച്ച് കോണ്‍ഗ്രസും സംയമനം കൈവിടാതെ പൊലീസും

കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡുകള്‍ കയര്‍ കെട്ടി പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ നിയന്ത്രണമേറ്റെടുത്തു. അതിനിടെ പൊലീസിന്റെ ജലപീരങ്കിയിലെ വെള്ളം തീര്‍ന്നതോടെ ജലപീരങ്കി പ്രയോഗം അവസാനിച്ചു. എസ്‌ഐയുടെ ലാത്തിയും കാണാനില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. എത്ര പ്രകോപനമുണ്ടായാലും പ്രവര്‍ത്തകരോട് സംയമനം കൈവിടാതെയാണ് നിലവില്‍ പൊലീസ് […]

India Kerala

ശബരിമലയിൽ കടകളിൽ അമിത വില; വില നിലവാരം അനൗൺസ്‌മെന്റ് ചെയ്യണമെന്ന് ഹൈക്കോടതി

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. കടകളിലെ അംഗീകൃത വില നിലവാരം പൊതു അനൗൺസ്‌മെന്റായി നടത്താൻ നിർദേശം. വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. കുത്തക ഉടമകളുടെ കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തി.ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിയോഗിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴയായി ഈടാക്കി. പഴകിയ സാധനങ്ങളുടെ വില്പന , അമിത വില , […]

India Kerala

ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്‌; 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം

ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കൽ കോളജിന് 50 പുതിയ പോസ്റ്റ്‌. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ്‌ അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മന്ത്രിസഭാ യോഗം കഴിഞ്ഞു. ജനപ്രിയ തീരുമാനങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.മന്ത്രിസഭ യോഗ തീരുമാനം ഏറെ സന്തോഷകരം. എയർസ്ട്രിപ്പ്, മെഡിക്കൽ കോളജിലെ പുതിയ തസ്തികകൾ നിർണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരം.ഗവർണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. […]

India National

അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയയാൾ അറസ്റ്റിൽ. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.ഛത്തീസ്​ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വിഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. രാമക്ഷേത്രത്തിന്റെ പത്താം […]

India Kerala

കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു.ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ […]

India Kerala

‘ശബരിമല അയപ്പനുണ്ട് സ്വന്തമായി പിൻ കോഡും സീലും’; പ്രൗഢി കുറയാതെ ശബരിമല പോസ്റ്റ് ഓഫീസ്; പ്രവർത്തനം 78 ദിവസം

ഇന്ത്യൻ രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തമായി തപാൽ പിൻ കോഡുള്ളത് ശബരിമല അയപ്പനാണെന്ന് പറയാം. നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ആശയ വിനിമയരംഗം ഹൈടെക്ക് ആയ കാലത്ത് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രൗഢിക്ക് ഒരു കുറവും വന്നിട്ടില്ല. മണ്ഡലകാലത്തും വിഷുവിനുമായി ആകെ 78 ദിവസം പോസ്റ്റ് ഓഫീസ് പ്രവർത്തിക്കും. സ്വാമി അയ്യപ്പൻ സന്നിധാനം പി ഓ ‘689713’ എന്നതാണ് സന്നിധാനത്തെ വിലാസം. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് […]

India Kerala

ശബരിമലയിൽ വൻ തിരക്ക്; ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ

ശബരിമലയിൽ വൻ തിരക്ക്തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ. സന്നിധാനം മുതൽ അപ്പാച്ചിമേട് വരെ തീർഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്പയിൽ തീർഥാടകർ നിറഞ്ഞു. നിലയ്ക്കലിലും ഇടത്താവളങ്ങളിലും വാഹന നിയന്ത്രണം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നു. അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്. പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം.ഭക്തരുടെ […]

India National

തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും

തെക്കൻ തമിഴ്നാട്ടിൽ പ്രളയ ദുരിതം തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തി. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു. ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നെയിൽ എത്തുന്ന മുഖ്യമന്ത്രി തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾ സന്ദർശിക്കും. പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ശ്രീവൈകുണ്ടത്ത് ട്രയിനിൽ […]

India Kerala

നവ കേരള സദസ് തലസ്ഥാനത്തേക്ക്

നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി.നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. അതേസമയം, നവകേരള സദസ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് […]