India National

15 കോടി തട്ടിയെടുത്തു; അർക്ക സ്‌പോർട്സ് ഉദ്യോഗസ്ഥർക്കെതിരെ ധോണി, കോടതിയെ സമീപിച്ചു

അർക്ക സ്‌പോർട്സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്. 15 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം. 2017ൽ ആഗോളതലത്തിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാൻ ദിവാകർ ധോണിയുമായി കരാർ ഒപ്പിട്ടിരുന്നു. ഉടമ്പടി നിബന്ധനകൾ പ്രകാരം ഫ്രാഞ്ചൈസി ഫീസും ലാഭവും ധോണിയുമായി പങ്കിടാൻ ആർക്ക സ്പോർട്സ് ബാധ്യസ്ഥമാണ്. എന്നാൽ ഈ നിബന്ധനകളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ധോണിയുടെ ആരോപണം. […]

India Kerala

ശൈലി 2: ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയ സ്ഥിതിയിലാണ് രണ്ടാം […]

India Kerala

സര്‍ക്കാരുമായുള്ള പോരിനിടെയും ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെയാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. പണം വച്ചുള്ള ചൂതാട്ടങ്ങളില്‍ ജിഎസ്ടി നിര്‍ണയിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജിഎസ്ടി ഓര്‍ഡിനന്‍സ്. 50-ാമത് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി 28 ശതമാനം നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സായിരുന്നു ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയച്ചിരുന്നത്.ഒരാഴ്ച മുന്‍പായിരുന്നു ഓര്‍ഡിനന്‍സ് […]

India National

സൊമാലിയന്‍ തീരത്ത് നിന്ന് കപ്പല്‍ തട്ടിക്കൊണ്ടുപോയി; കടല്‍ക്കൊള്ളക്കാരെന്ന് സംശയം; കപ്പലില്‍ 15 ഇന്ത്യക്കാരും

സൊമാലിയന്‍ തീരത്ത് നിന്ന് ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ തട്ടിക്കൊണ്ടുപോയി. കപ്പലിലെ ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. ഐഎന്‍എസ് ചെന്നൈ ചരക്കുകപ്പലിന് സമീപത്തേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. കപ്പല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ കടല്‍ക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സംഘത്തില്‍ ആരെല്ലാമുണ്ടെന്നത് സംബന്ധിച്ച് യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇന്നലെ വൈകീട്ടാണ് കപ്പല്‍ തട്ടിക്കൊണ്ട് പോയതെന്ന് നാവികസേന സ്ഥിരീകരിച്ചു. എംവി ലില നോര്‍ഫോര്‍ക്ക് എന്ന കാര്‍ഗോ ഷിപ്പാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നും […]

India National

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം; പൂർണ്ണ വിജയമെന്ന് ഐഎസ്ആർഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ (വിഎസ്‌എസ്‌സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്. ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായും ഇത് […]

India National

‘ഇത്തരം ഹര്‍ജിയുമായി വരരുത്’; കൃഷ്ണ ജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി

മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടവര്‍ക്ക് കര്‍ശന താക്കീതുമായി സുപ്രീം കോടതി. ഹര്‍ജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളില്‍ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് താക്കീത് നല്‍കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലും നിരവധി കീഴ് കോടതികളിലും നിലനില്‍പ്പുണ്ട്. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുന്നത്. കൃഷ്ണജന്മഭൂമി സ്ഥലത്ത് […]

India Kerala

ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു

തൃശൂർ തിരുവില്വാമല കാട്ടുകുളം ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ മേൽക്കൂരയുടെ സീലിംഗുകളാണ് പൊട്ടി വീണത്. സീലിംഗിന് താഴെ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 10.15 ഓടെയാണ് സംഭവം. വളരെയധികം കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികാരികൾ യാതൊരുവിധ നടപടികളും ഇതുവരെയും സ്വീകരിച്ചിട്ടില്ല. 71 പ്രീ പ്രൈമറി വിദ്യാർത്ഥികളും 196 ഓളം LP വിദ്യാർഥികളുമാണ് ഈ സ്കൂളിലുള്ളത്. കഴിഞ്ഞദിവസം നാല് സ്കൂളുകളിൽ […]

India Kerala

‘സുരേഷ് ഗോപി സ്റ്റൈല്‍ വേണ്ട’; കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ

കണ്ണൂരിൽ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിലുണ്ടായ വാക്ക്പോരിൽ കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ. KGNA ഭാരവാഹികൾ ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു. എം വിജിൻ എംൽഎയ്ക്കെതിരെ കേസടുത്തിട്ടില്ല. നഴ്സസ് അസോസിയേഷൻ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്‍എ എസ് ഐയോട് പറഞ്ഞു. എംഎല്‍എ ഉള്‍പ്പെടെയുള്ളവരോട് പുറത്ത് […]

India Kerala

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് മുൻഭാഗം ഭാഗികമായി തകര്‍ന്നു. തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

India Kerala

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ പങ്കുവച്ച് എംഎൽഎ

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങേറുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു. 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി […]