India National

രാമക്ഷേത്രത്തിലെ 108-അടി ഭീമൻ ചന്ദനത്തിരി കത്തിച്ചു, സുഗന്ധം 50 കിലോമീറ്റർ വരെ എത്തും

അയോധ്യയിൽ സുഗന്ധം പരത്തി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ചന്ദനത്തിരിയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാൽ ദാസ് അഗ്‌നി പകർന്നു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിർമ്മിച്ചെടുത്തതെന്ന് ഗുജറാത്തിലെ ഗ്രാമനിവാസികൾ പറഞ്ഞു. ഗുജറാത്തിൽ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമൻ ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്. ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്‌നത്താൽ തയ്യാറാക്കിയ 3,610 കിലോ […]

India Kerala

അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ

അട്ടപ്പാടി ആനക്കല്ലിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ. ആനക്കല്ലിൽ പശുവിനെ പുലി കൊന്നു. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് ചത്ത പശുവിനെ കണ്ടെത്തിയത്. ആനക്കൽ സ്വദേശി ശശിയുടെ കറവപ്പശുവിനെ പുലി ആക്രമിച്ചുകൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ചു പോയത്.

India Kerala

സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹം; പ്രധാനമന്ത്രി ​ഗുരുവായൂരിൽ; ഇന്ന് വിവാഹിതാരാകുന്നവരെ ആശംസിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ​ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. പ്രധാനനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ​​ഗുരുവായൂരിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് ക്ഷേത്രത്തിൽ താമര പൂവ് കൊണ്ട് തുലഭാരം നിശ്ചയിച്ചിട്ടുണ്ട്. ​ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ തളിക നൽകികൊണ്ടാണ് സുരേഷ് ​ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാ​ഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാ​ഹ ചടങ്ങിൽ […]

India Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് ജാമ്യാപേക്ഷ. ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരി​ഗണിക്കാനിരിക്കെ ഇന്നലെയാണ് മൂന്ന് കേസിൽ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. […]

Entertainment India Kerala

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോഹൻലാലും ഖുശ്ബുവും ഉൾപ്പെടെ വൻ താരനിര

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തുക വൻ താരനിര. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശന ശേഷം താമര കൊണ്ട് തുലാഭാരം നടത്തി. അതിന് ശേഷം ക്ഷേത്രത്തിൽ വിവാഹിതരായ മറ്റ് നവദമ്പതികളെ ആശിർവദിച്ചു. 8.45നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക […]

India Kerala

ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാര്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത്. ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശന ശേഷം താമര […]

India Kerala

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; താമര കൊണ്ടുള്ള തുലാഭാരം നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി ക്ഷേത്രത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ഇന്ന് ​ഗുരുവായൂരിൽ വിവാ​ഹിതരായവർക്ക് പ്രധാനമന്ത്രി ആശംസ നൽകി. ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ തളിക നൽകികൊണ്ടാണ് സുരേഷ് ​ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാ​ഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാർ ക്ഷേത്രത്തിലും […]

Entertainment India National

കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അസഹിഷ്ണുത ഉച്ചസ്ഥായിയിലാണ്; ഖുഷ്ബു

കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് ലജ്ജിക്കുന്നുവെന്നു. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും അവർ ആരോപിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് അവരുടെ പ്രതികരണം.ഗായികയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹമെന്നും ഖുശ്‌ബു വ്യക്തമാക്കി.‘‘കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവർക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് […]

India National

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലിയുമായി മമത ബാനർജി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലി സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. റാലി ഐക്യത്തിന് വേണ്ടിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. റാലിയിൽ എല്ലാ മതങ്ങളിലെയും ആളുകളെ ഉൾക്കൊള്ളിക്കുമെന്ന് മമത ബാനർജി വ്യക്തമാക്കി. ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ […]

India Kerala Local

‘പലപ്പോഴായി ചെറിയ തുകകൾ നിക്ഷേപിച്ചു, ഒടുക്കം പണം പിൻവലിക്കാനെത്തിയപ്പോഴാണ് അറിയുന്നത് അങ്ങനെയൊരു സ്ഥാപനമേയില്ലെന്ന്’; സിസ് ബാങ്ക് തട്ടിപ്പിൽ ഇരയായവർ നിരവധി

കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്. സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. മൂവായിരത്തോളം ആളുകളിൽ നിന്നും കോടികൾ നിക്ഷേപം സ്വീകരിച്ചതായി പരാതി. സംഭവത്തിൽ ഇരുപതോളം പേർ കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകി. ‘ഞാൻ ചെറിയൊരു തട്ടുകട നടത്തുന്നയാളാണ്. പലപ്പോഴായി നൂറും, ഇരുന്നൂറും വീതം നിക്ഷേപിച്ച്. ഒടുക്കം പണം പിൻവലിക്കാൻ ചെന്നപ്പോഴാണ് ബാങ്കുമില്ല ഒന്നുമില്ലെന്ന് മനസിലാകുന്നത്’ – തട്ടിപ്പിനിരയായ വ്യക്തി പറയുന്നു. പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് […]