India Kerala

1630 കോടി തട്ടിപ്പ്, കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ മണി ചെയിൻ തട്ടിപ്പ്

തൃശൂരിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിചെയിൻ തട്ടിപ്പ്. ഹൈറീച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്. തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ചേർപ്പ് എസ്‌ഐ. കേരളം കണ്ട വെള്ളവും വലിയ തട്ടിപ്പാണ് ഹൈറീച്ചെന്ന് റിപ്പോർട്ടിൽ പരാമർശം. അന്വേഷണം ക്രൈം ബ്രാഞ്ചിനോ അന്വേഷണ ഏജൻസികൾക്കോ കൈമാറാൻ നിർദേശം. ഹൈറീച്ചിന് രാജ്യത്താകമനം 680 ഷോപ്പുകൾ. 1.63 കോടി ഉപഭോക്താക്കൾ ഉണ്ടെന്നും കണ്ടെത്തൽ.ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. […]

India National

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആറു നിലകളിലേക്ക് തീപടർന്നു

മുംബൈയിലെ ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിലേക്ക് തീ പടർന്നു. സംഭവ സ്ഥലത്തേക്ക് നിരവധി അ​ഗ്നിശമന സേനാ യൂണീറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. എല്ലാവരേയും കൃത്യസമയത്ത് പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. കത്തിനശിച്ച ആറ് നിലകളിൽ ആരുമില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടില്ലിയിരുന്നു. ആദ്യത്തെ മൂന്ന് നിലകൾ മാത്രമാണ് ഇപ്പോൾ ആളുകൾ താമസിക്കുന്നത്.

India Kerala

ഫ്രീക്കന്മാരെ അവഗണിക്കില്ല; അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യകം സ്ഥലം കണ്ടെത്തണം; കെ ബി ഗണേഷ്‌കുമാർ

ഫ്രീക്കന്മാരെ അവഗണിക്കില്ല അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യകം സ്ഥലം കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സ്ഥലം കണ്ടെത്തിയാൽ നിയമപരമായ രീതിയിൽ അനുമതി നൽകാമെന്ന് മന്ത്രി അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്. അവർ ചെയ്യുന്ന അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത് റോഡിൽ വേണ്ട. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുവദിക്കും. എന്നാൽ റോഡിൽ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം. […]

India Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ; ഷോൺ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ശ്രദ്ധ തിരിക്കാനെന്ന് ഷോൺ ജോർജ്. എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമം. ബുധനാഴ്ച ഉത്തരവ് വരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. പി വി പിണറായി വിജയൻ തന്നെയെന്നും ഷോൺ ജോർജ് പറഞ്ഞു. എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു […]

India Kerala

രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺ​ഗ്രസ്; പാലക്കാട് പൊലീസുമായി ഏറ്റുമുട്ടി പ്രവർത്തകർ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ വൈരാഗ്യത്താൽ അറസ്റ്റ് ചെയ്തുവെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത്കോൺഗ്രസ്. യൂത്ത്കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് ഇന്നലെ നടത്തിയ നൈറ്റ് മാർച്ചിന് പിന്നാലെ ഇന്നും പല ജില്ലകളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കും പ്രവർത്തകർ മാർച്ച് […]

India National

രാമ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും BSPക്കും ക്ഷണം; അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി VHP

അയോധ്യ രാമ ക്ഷേത്രപ്രതിഷ്ഠ ചടങ്ങിന് സമാജ് വാദി പാർട്ടിക്കും ബിഎസ്പി ക്കും ക്ഷണം. അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി വിഎച്ച്പി. രാമന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളെ ബിജെപി അപമാനിക്കുകയാണെന്ന് ആരോപിച്ചതിനു പിന്നാലെയാണ്‌ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് പ്രാണപ്രതിഷ്ഠാ ചടങ്ങിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ഉത്തർപ്രദേശ് ബിജെപിയുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് ചടങ്ങിലേക്കുള്ള ക്ഷണം സമാജ് വാദി പാർട്ടി അധ്യക്ഷന് നൽകിയത്. കർസേവകർക്കെതിരെ വെടിവെച്ച സമാജിവാദി പാർട്ടിയെ ക്ഷണിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു യുപി ബിജെപിയുടേത്. ചടങ്ങിൽ പങ്കെടുക്കുമോ […]

India National

ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനം കാണാതായി; 7 വർഷത്തിന് ശേഷം അവശിഷ്ടങ്ങൾ കണ്ടെത്തി

ദൗത്യത്തിനിടെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനം 7 വർഷത്തിന് ശേഷം കണ്ടെത്തി. 29പ്രതിരോധ സേനാ ഉദ്യോഗസ്ഥരുമായി പോയ എഎൻ-32 വിമാനത്തിന്റെ തകർന്നടിഞ്ഞ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽ കടൽത്തീരത്ത് നിന്ന് 3.1 കിലോമീറ്റർ അകലെ നിന്നാണ് വിമാനാവശിഷ്ടങ്ങൾ ലഭിച്ചത്. കഴിഞ്ഞ മാസം ലഭിച്ച അവശിഷ്ടങ്ങൾ വിദ​ഗ്ധ പരിശോധന നടത്തിയതിൽ നിന്ന് എഎൻ-32 വിമാനത്തിന്റേതാണ് ഇവയെന്ന് സ്ഥിരീകരിക്കുകയായിരുന്നു,. എഎൻ-32ന്റെ മറ്റ് വിമാനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് മനസിലായതോടെ […]

Business India Kerala

40 രൂപ കൊടുത്ത് 80 ലക്ഷം സ്വന്തമാക്കാം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ കെആർ ലോട്ടറി KR 636 നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. കാരുണ്യ ലോട്ടറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലും ഫലം […]

Entertainment India Kerala Mollywood

അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ; സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി അയോധ്യയെന്ന് കെ സുരേന്ദ്രൻ

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആർ.എസ്.എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങിയത്. ‘സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാൽ സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശൻജിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങി’, ചിത്രം പങ്കുവച്ച് കെ. സുരേന്ദ്രൻ കുറിച്ചു. നടൻ ശ്രീനിവാസൻ, ഉണ്ണി […]

India Kerala

എനിക്കുവേണ്ടി കഥാപാത്രം ചെയ്തു തന്നതിന് ‘മമ്മൂക്കാ ഉമ്മ’: നേരിട്ടെത്തി പ്രേക്ഷകരെ കാണും; ജയറാം

തന്റെ പുതിയ ചിത്രത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ജയറാം. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാൽ നിങ്ങൾ രണ്ടുകയ്യും നീട്ടി തിരിച്ചും സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് തീയറ്ററിൽനിന്ന് കിട്ടിയ സ്നേഹവും സന്തോഷങ്ങളും എല്ലാമെന്നും ജയറാം പറഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം തീയറ്ററിൽ എത്തിയ തന്റെ ചിത്രം രണ്ടുകയ്യും നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വരും ദിവസങ്ങളിൽ തീയറ്ററിൽ നേരിട്ടെത്തി പ്രേക്ഷകരെ കാണുമെന്നും ജയറാം ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെ പറഞ്ഞു.‘‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് […]