India Kerala

വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ കാടുകയറ്റി

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്. 90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ […]

India Kerala

നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ച് ഗവര്‍ണര്‍;സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ച് സ്പീക്കര്‍

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി […]

India Kerala

‘കാർബൺ ന്യൂട്രൽ അനന്തപുരി’; തിരുവനന്തപുരത്ത് 100 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യും

തിരുവനന്തപുരം നഗരസഭയിലെ ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഓട്ടോകളുടെ ആദ്യത്തെ പത്തെണ്ണത്തിന്റെ വിതരണോദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.കേരളത്തിൽ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.ആധുനിക വ്യവസായങ്ങളുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിക്കുന്ന കേരളം ഇ വി മേഖലയിലും […]

India National

കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; മമത ബാനർജിക്ക് പരിക്ക്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് മമതയുടെ നെറ്റിയിൽ പരിക്കേറ്റത്. ബർധമാനിൽ നടന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത ബാനർജി. പരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററിൽ മടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര റോഡ് മാർഗമാക്കി. ഇതിനിടയിലാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് […]

India Kerala

കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ ജോലിക്ക് എടുക്കാന്‍ താൽപര്യം ഉണ്ടെന്ന് ജർമ്മനി

ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനെ ഇന്ന് എംബസിയിലെത്തി സന്ദർശിച്ചു. കേരളവുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്ന അദ്ദേഹവുമായുള്ള ചർച്ചയിൽ ജർമൻ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോയും വിഷയമായി. കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ കൊണ്ടുപോകുന്നതിനുള്ള താൽപര്യം അദ്ദേഹം അറിയിച്ചു. മുമ്പ് ജർമ്മൻ കോൺസൽ ജനറലിന്റെ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നതായി ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. കേരളവുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നതെന്നും ടൂറിസം വളർച്ചയിൽ […]

India Kerala

കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും; ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും

എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘എൻഡിഎ കേരള പദയാത്ര’ 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മേൽപ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം. രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ സുരേന്ദ്രന്റെ കാസർഗോഡ് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയിൽ നടക്കുന്ന വിവിധ […]

India Kerala

‘മകരവിളക്ക് തെളിയിച്ചുവെന്ന് പറയുന്നതിൽ തെറ്റില്ല, തെളിയിക്കുന്നതാണ്’;ദേവസ്വം ബോർഡ് പ്രസിഡന്റ്

മകരവിളക്ക് തെളിയിച്ചു എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നതാണ്. കാട്ടുമൂപ്പൻമാരാണ് പരമ്പരാഗതമായി വിളക്ക് തെളിയിക്കുന്നത്. തെളിഞ്ഞുവെന്ന് പറയുന്നതും തെളിയിച്ചുവെന്ന് പറയുന്നതിലും വലിയ വ്യത്യാസമില്ല. വിശ്വാസവും രാഷ്ട്രീയവും രണ്ടാണ്. അത് കൂട്ടിക്കുഴയ്ക്കുമ്പോൾ ആണ് പ്രശ്നമെന്നും താൻ ഒരു വിശ്വാസി ആണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൽ ചേരുമ്പോൾ വിശ്വാസി ആണോ അവിശ്വാസി ആണോയെന്ന് പാർട്ടി ചോദിച്ചിട്ടില്ല.സിപിഐഎംകാരനായതു കൊണ്ടാണ് സാധാരണക്കാരനായ തനിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് ആകാൻ കഴിഞ്ഞത്. നിരാശ […]

India Kerala

‘കമ്മീഷൻ ഏർപ്പാടുള്ള സംസ്ഥാനമല്ല കേരളം, ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും’; മുഖ്യമന്ത്രി

ഒരുതരത്തിലുമുള്ള കമ്മീഷൻ ഏർപ്പാടുമില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ ഞങ്ങൾക്ക് സാധിക്കും. ആരെങ്കിലും മനസ്സമാധാനം തകർക്കാൻ ശ്രമിച്ചാൽ തകരില്ലെന്നും കുറ്റം ചെയ്താൽ മാത്രമേ മനസ്സമാധാനം തകരുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യം. അഴിമതിയുടെ കാര്യത്തിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ ഞങ്ങൾക്ക് കഴിയും. അതുകൊണ്ടാണ് ഇത് പറയാനാകുന്നത്. ഒരുതരത്തിലുമുള്ള കമ്മീഷന്റെയും ഏർപ്പാടുള്ള സംസ്ഥാനമല്ല കേരളം. മറ്റുള്ളവർക്കും […]

India Kerala

വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കലാണ് ഉദ്ദേശ്യം. പല വ്യവസായ സംഘടനകളുടെയും നവകേരള സദസ്സിന്‍റെ പല വേദിക്കളിലെയും ആവശ്യം പരിഗണിച്ചാണിത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

India National

ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാകും അയോധ്യ; ശ്രീരാമന്റെ വരവോടെ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ

അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ശ്രീരാമന്റെ വരവോടെ ഇന്ത്യയിൽ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ പറഞ്ഞു. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നും അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ഇന്ത്യയ്‌ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. […]