Kerala

കാത്തിരിപ്പിന് വിരാമം; മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്ക് സ്വാഗതം; വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികൾക്ക് സ്വാഗതം.നീണ്ട ഇടവേളയ്ക്ക് ശേഷം കുളിരും കാറ്റും കഥപറയുന്ന പൊന്മുടിക്കുന്നുകൾ സഞ്ചാരികളുടെ ഭൂപടത്തിലേക്ക് വീണ്ടും കടന്നുവരിയകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ പ്രധാന സഞ്ചാര കേന്ദ്രം മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടത്. പന്ത്രണ്ടാം വളവിൽ റോഡിടിഞ്ഞതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് പുനർനിർമ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാൻ ടൂറിസം, […]

National

വായ്പ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് കളക്ഷൻ ഏജന്റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു

രാജസ്ഥാനിലെ ജുൻജുനുവിൽ സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. ലോൺ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കളക്ഷൻ ഏജന്റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുൻജുനുവിലെ റാണി സതി റോഡിലെ സ്വകാര്യ ബാങ്ക് ശാഖയ്ക്ക് സമീപമാണ് സംഭവം. പ്രതി സുരേന്ദ്ര സ്വാമി ഫിനാൻസ് കമ്പനിയിൽ നിന്ന് വ്യക്തിഗത വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇഎംഐ പിരിക്കാൻ ജീവനക്കാർ വീട്ടിൽ എത്തി. എന്നാൽ സ്വാമി വീട്ടിലില്ലായിരുന്നു. സ്വാമിയോട് മറ്റൊരു സ്ഥലത്തെത്താൻ […]

National

ഭാരത് ജോഡോ യാത്ര നൂറാം ദിനം; പിന്നിട്ടത് 2800 കിലോമീറ്റർ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ. യാത്രക്ക് ലഭിച്ച വലിയ സ്വീകാര്യത അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ജനുവരി 26 ന് കശ്മീരിൽ യാത്ര സമാപിക്കും. സെപ്റ്റംബർ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര ഇതിനോടകം 2800 കിലോമീറ്റർ പിന്നിട്ടു. ഏഴ് സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലാണ് ഇപ്പോഴത്തെ പര്യടനം. യാത്രയുടെ നൂറാം ദിനം പ്രമാണിച്ച് വലിയ ആഘോഷ പരിപടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ജയ്പൂരിൽ […]

Kerala Sports

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍

കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ […]

Kerala

ട്രെയിനിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചു; തൃശൂരിൽ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് വീണ് രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്.

Kerala

യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടു

കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കമാണ് അക്രമത്തിന് കാരണമെന്നും അയൽവാസി അബ്ദുവാണ് വെട്ടിയതെന്നും പൊലീസ് പറയുന്നു. നാളുകളായി അയൽവാസികളായ ടി.എൻ. മൈമൂനയും അബ്ദുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്. ആയുധം ഉപയോ​ഗിച്ചാണ് കൈയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.

National

വാരാണസിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; ഒരു മരണം, 3 പേർക്ക് പരുക്ക്

വാരണാസിയിലെ ജംഗം ബാരി മേഖലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നു. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റ് മൂന്ന് താമസക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. രാവിലെ 9.15 ഓടെയാണ് സംഭവം. രാവിലെയോടെ പ്രദേശത്ത് വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. തൊട്ടു പിന്നാലെ ചിലരുടെ നിലവിളി ഉയർന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ വീടിന്റെ ചുമരും മേൽക്കൂരയും തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വീട്ടുക്കാരെയാണ് കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതായും അയൽവാസികൾ പറഞ്ഞു. രണ്ട് മുറികളുടെ […]

National

തമിഴ്‌നാട് മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകൾ; ആനകളെ എത്തിച്ചത് ഗജപൂജയ്‌ക്കെന്ന വ്യാജേനെ

മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്നും ആനകളെ എത്തിച്ച, തമിഴ് നാട് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ബി. മൂർത്തി വിവാദത്തിൽ. മധുരയിൽ നടന്ന വിവാഹത്തിലാണ് ഗജപൂജയ്‌ക്കെന്ന വ്യാജേനെ വനവംകുപ്പിന്റെ അനുമതി വാങ്ങി ആനകളെ എത്തിച്ചത്. ആനകലെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകർക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകർപ്പ് 24ന് ലഭിച്ചു. സെപ്റ്റംബർ ഒൻപതിനായിരുന്നു വിവാഹം. കേരളത്തിൽ നിന്നും സാധു, നാരായണൻ കുട്ടി എന്നീ ആനകളെയാണ് അതിഥികളെ സ്വീകരിക്കാനായി മധുരയിലേക്ക് എത്തിച്ചത്. ഇത്തരം […]

National

അന്ന് ഇലക്ട്രീഷ്യൻ, ഇന്ന് തെരുവിൽ; പാലക്കാട് പൊലീസിന്റെ നേതൃത്വത്തിൽ 55 കാരന് പുതുജീവിതം

ഏറെക്കാലമായി പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുകളിൽ കഴിഞ്ഞിരുന്ന നൂറണി സ്വദേശി ഇനി സഹോദരന്റെ തണലിൽ. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ജോൺ വില്ല്യം എന്ന 55കാരന് പുതുജീവിതം സമ്മാനിച്ചത്. കഴിഞ്ഞ മാസമാണ് വലിയങ്ങാടിയിലെ വഴിയോരത്ത് അവശനിലയിൽ ജോണിനെ കണ്ടെത്തുന്നത്. പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആയകാലത്ത് നല്ല ജോലിയിലിരുന്ന, മികച്ച വിദ്യാഭ്യാസം നേടിയിട്ടുളള വ്യക്തിയാണ് ജോൺ വില്യമെന്ന് മനസിലായി. ഉദ്യോഗസ്ഥരുടെയും ട്രോമാകെയർ സൊസൈറ്റിയുടേയും നേതൃത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാ ആശുപത്രിയിലെത്തിച്ചു. […]

National

ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടു, തമിഴ്നാട്ടിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്തു

കോയമ്പത്തൂരിൽ ഓൺലൈൻ ചൂതാട്ടത്തിലൂടെ പണം നഷ്ട്ടപ്പെട്ട യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ശങ്കർ(29) എന്ന യുവാവാണ് ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. തന്റെ സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ തുകയും നഷ്ടപ്പെട്ടതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു. കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ശങ്കറിൻ്റെ മൃതദേഹം. 29 കാരനായ ഇയാൾ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തിൽ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ചിരുന്നെങ്കിലും പിന്നീട് മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടു. […]