India Kerala

ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്. സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ചും തുടർനടപടി ആവശ്യപ്പെട്ടും ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കുഴൽനാടൻ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി മതിൽ നിർമിച്ചെന്നും ഭൂമി രജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം […]

India Kerala

വയനാട് ചുരിമലയിൽ പിടിയിലായ കടുവയുടെ ഇനിയുള്ള കാലം തൃശ്ശൂരിൽ

വയനാട് ചുരിമലയിൽ പിടിയിലായ കടുവയുടെ ഇനിയുള്ള കാലം തൃശ്ശൂരിൽ. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ആണ് ഡബ്ല്യുവൈഎസ് സീറോ നയൻ കടുവയെ മാറ്റിയത്. സീസി, കൊളഗപ്പാറ മേഖലയിൽ വളർത്തുമൃഗങ്ങളെ കൊന്നുതിന്നിരുന്ന കടുവ കഴിഞ്ഞ ദിവസമാണ് കെണിയിൽ വീണത്. വയനാട് സൗത്തിലെ ഒമ്പതാം നമ്പർ കടുവയെ മാറ്റാൻ ഉത്തരവിറങ്ങിയത് ഇന്നലെ. രാത്രി 11 മണിയോടെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വാഹനവ്യൂഹം പുറപ്പെട്ടത്. സീസി, ചൂരിമല പ്രദേശങ്ങളിൽ ആയിരുന്നു കടുവയുടെ വിഹാര കേന്ദ്രം. ഇതിനകം കൊന്നു തിന്നത് നിരവധി വളർത്തുമൃഗങ്ങളെ. വനം […]

India Kerala

ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവ് വിശ്വാസികളോടുള്ള ക്രൂരത; മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. തീരുമാനം തുരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കരിപ്പൂരിലെ നിരക്ക് വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മന്ത്രിയുണ്ടായിരുന്നിട്ടും എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ടെന്‍ഡര്‍ അംഗീകരിച്ചതെന്തിനെന്ന് പിഎംഎ സലാം ചോദിച്ചു. വിശ്വാസികളോടുള്ള ക്രൂരതയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീര്‍ത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരില്‍ നിന്നാണെന്നിരിക്കെ ഇവിടെ […]

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ തുടരുന്നു, ഇന്ന് മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ തുടരുന്നു. ഇന്ന് മുസ്ലിം ലീഗ് നേതാക്കളുമായി യുഡിഎഫ് നേതൃത്വം കൂടിക്കാഴ്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് തീരുമാനം. വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് ലീഗിന് നൽകണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധി മത്സരിക്കുന്നെങ്കിൽ രണ്ടു സീറ്റിൽ തൃപ്തരാവും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. കോട്ടയം സീറ്റാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇതിൽ […]

India Kerala

നന്ദിപ്രമേയ ചർച്ച ഇന്ന്; ഗവർണർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്താൻ സർക്കാർ

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ ഗവർണർ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയായിരുന്നു ഗവർണറുടെ നടപടി. ​ഗവർണർ-സർക്കാർ പോര് നടക്കുന്നതിനിടെയായിരുന്നു ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതൽ ബുധൻ […]

India Kerala

ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം

ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ് ആവശ്യപ്പെടും. തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി നിലപാടെടുത്തു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ചുരു മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ പാൽഗർ, ബിന്തോരി മണ്ഡലങ്ങൾ ആവശ്യപ്പെടും. കോയമ്പത്തൂർ സീറ്റ് കമലഹാസന്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 71 സീറ്റിൽ മത്സരിച്ചപ്പോൾ മൂന്നിടത്താണ് സിപിഐഎമ്മിന് ജയിക്കാനായത്.

India Kerala

മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തി വച്ചതാണ് സംഷർഷത്തിനിടയാക്കിയത്. റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു.

India Kerala

‘ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെപ്പോലെ തമ്മിൽ കണ്ടാൽ മിണ്ടില്ല, ഇതൊക്കെ ആരെ കാണിക്കാൻ?’; വി.ഡി സതീശൻ

ഗവർണറെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ നടപടിയില്ല. പ്രതിഷേധക്കാർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് സർക്കാർ. എത്ര നാളായി ഈ രാഷ്ട്രീയ നാടകമെന്നും പ്രതിപക്ഷ നേതാവ്. സർക്കാരിന് ഇരട്ടത്താപ്പ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പാടില്ല. ഗവർണർക്ക് സുരക്ഷ നൽകേണ്ട സർക്കാരും മുഖ്യമന്ത്രിയും ഗവർണറെ വഴിയിൽ തടയാൻ വിദ്യാർത്ഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നത്. ഇതാണോ കേന്ദ്രവിരുദ്ധ സമരമെന്നും വി.ഡി സതീശൻ. ഇതേ ഗവർണർ നിയമസഭയെ അവഹേളിച്ചു. റിപ്പബ്ലിക് ദിന സന്ദേശത്തിൽ […]

India Kerala

ഗവർണർക്ക് കേന്ദ്ര സുരക്ഷ; ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം

കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക് കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് […]

Business India Kerala

80 ലക്ഷത്തിന്റെ ഭാഗ്യം ഈ നമ്പരിന്; അറിയാം കാരുണ്യ ഭാഗ്യക്കുറി സമ്പൂര്‍ണഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചയും പുറത്തിറക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായത് തൃശൂരില്‍ വില്‍പ്പന നടന്ന ടിക്കറ്റാണ്. കെ ആര്‍ സന്തോഷ് കുമാര്‍ എന്ന ഏജന്റ് വഴി വില്‍പ്പന നടന്ന KD 208488 നമ്പരിലുള്ള ടിക്കറ്റാണ് 80 ലക്ഷം രൂപ നേടിയിരിക്കുന്നത്. ഗുരുവായൂരാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. സാവിത്രി എ ജി എന്ന ഏജന്റ് വഴി വില്‍പ്പന നടന്ന KA 846825 നമ്പരിലുള്ള ടിക്കറ്റാണ് അഞ്ച് […]