India Kerala

‘ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നത്, ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കും’; സാഹിത്യ അക്കാദമി

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ പ്രതികരിച്ചു. അഡ്മിനിസ്ട്രേഷൻ്റെ പ്രശ്‌നമാണ്, ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്.ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. […]

India Kerala

തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം

വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം കേരളവും കർണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ സമിതിയെ വെച്ച് സംഭവം പരിശോധിക്കും. ശാസ്ത്രീയമായ – സുതാര്യമായ അന്വേഷണം നടത്തുമെന്നും വനംമന്ത്രി 24 നോട് പ്രതികരിച്ചു. 17 മണിക്കൂർ നീണ്ട […]

India National

‘ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്ര എന്തിന് വന്നു ? യാത്ര വന്നത് അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല’ : മമതാ ബാനർജി

പ്രശ്‌ന പരിഹാര ശ്രമങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഭാരത് ജോഡോ ന്യായ് യാത്രക്ക് എതിരെയാണ് വിമർശനം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ബംഗാളിൽ യാത്ര എന്തിന് വന്നു എന്ന് മമത ചോദിച്ചു. യാത്ര വരുന്നത് തന്നെ അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റ് പോലും ലഭിക്കുമോ എന്ന് സംശയമെന്ന് മമത.രാഹുൽ ദേശാടന പക്ഷികൾ എന്നും പരിഹാസം.കോൺഗ്രസ്സിന് ധൈര്യമുണ്ടെങ്കിൽ വാരണാസിയിൽ ബിജെപിയെ തോൽപ്പിക്കണമെന്നും […]

India Kerala

തണ്ണീർക്കൊമ്പൻ ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികൾ, നാട്ടുകാർ, മാധ്യമ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ തൊട്ടാണ് തണ്ണീർക്കൊമ്പൻ വയനാട്ടിലെ ജനവാസ മേഖലയിലെത്തിയത്. തുടർന്ന് ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടും, […]

India Kerala

പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ നിർദ്ദേശം; മൂന്ന് ദിവസത്തെ സമയം നൽകി ഹൈക്കോടതി

പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച് പൂട്ടിയ പിവീആർ നാച്വറോ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ […]

India Kerala

മിഷൻ തണ്ണീർക്കൊമ്പൻ വിജയം; ആനയെ ലോറിയിൽ കയറ്റി; ഇനി ബന്ദിപ്പൂരിലേക്ക്‌

മിഷൻ തണ്ണീർക്കൊമ്പൻ വിജയം. വയനാട്ടിൽ ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കികൾ ചേർന്നാണ് തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റിയത്. കൊമ്പനെ ഇന്ന് തന്നെ ബന്ദിപ്പൂരിലെത്തിക്കും.ഇന്ന് രാവിലെ തൊട്ടാണ് തണ്ണീർക്കൊമ്പൻ വയനാട്ടിലെ ജനവാസ മേഖലയിലെത്തിയത്. തുടർന്ന് ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടും, പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചുവെങ്കിലും തണ്ണീർക്കൊമ്പൻ പോകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ […]

India National

മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍

മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍. ഭരണഘടനയുടെ അനുഛേദം 21ന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ക്രിമിനല്‍ മാനനഷ്ട നടപടികള്‍ അനിവാര്യമാണെന്നാണ് നിയമ കമ്മിഷന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തെ ഭാരതീയ ന്യായ സംഹിതയായി പരിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം നിയമ കമ്മിഷന്റെ മുന്നിലെത്തിയത്. ഭാരതീയ ന്യായ സംഹിതയില്‍ ക്രിമിനല്‍ ഡിഫമേഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അതിന്റെ ശിക്ഷകളില്‍ കൂലിയില്ലാത്ത സാമൂഹ്യസേവനവും ഉള്‍പ്പെടുത്തിയിരുന്നു.ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് സമ്പാദിക്കുന്ന അന്തസ് നിമിഷങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ മറ്റാര്‍ക്കും […]

Business India Kerala

ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 639 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. കാരുണ്യ ലോട്ടറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകുംഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയില്‍ ഫലം പ്രസിദ്ധീകരിക്കും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ […]

India Kerala

‘എക്സാലോജിക് കേസ് മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപി ശ്രമം’: എം വി ഗോവിന്ദൻ

സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ […]

India Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം.ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന ഫോർട്ട് കൊച്ചി സ്വദേശിയാണു പരാതിക്കാരി. സാമ്പത്തിക തട്ടിപ്പുകേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് ഐ.പി.സി […]