വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖം. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.വിഴിഞ്ഞത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതായിരിക്കും പദ്ധതികള്‍. പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേര്‍ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന സബ്‌സിഡി നല്‍കും. […]
India
കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍ക്കാര്‍; കൂടുതല്‍ മലപ്പുറത്ത്
കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങള കണ്ടെത്തിയത്. അതിദരിദ്രരില്‍ 81 ശതമാനവും ഗ്രാമങ്ങളിലാണ് കഴിയുന്നത്. ബജറ്റില്‍ ഇവര്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷഏറ്റവുമധികം അതിദാരിദ്ര്യ കുടുംബങ്ങള്‍ മലപ്പുറത്താണുള്ളത്. 8553 കുടുംബങ്ങള്‍. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ജില്ലിയില്‍ 7278 അതിദരിദ്ര കുടുംബങ്ങളാണുള്ളത്. കോഴിക്കോട് മൂന്നാം സ്ഥാനത്തും 6773 കുടുംബങ്ങള്‍. കോട്ടയത്താണ് ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങളുള്ളത് 1071. 34,523 അതിദരിദ്ര കുടുംബങ്ങള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുവരും […]
സംസ്ഥാനത്തിന്റെ വരവെത്ര? കടമെത്ര? ചിലവെത്ര?; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായി അറിയാം…
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിഭാവസമാഹരണം നടത്തുന്നതില്‍ തന്നെയാകും ബജറ്റിന്റെ ഊന്നല്‍. എത്രത്തോളം രൂക്ഷമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദമായി പരിശോധിക്കാം. ബജറ്റില്‍ ലക്ഷ്യമിട്ട ജിഎസ്ടി വരുമാനം 43,383.84 കോടി രൂപ. ഡിസംബര്‍ വരെ കിട്ടിയത് 27.285.55 കോടി രൂപ. 62.89 ശതമാനം മാത്രമാണ് വരവ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മൂന്നു മാസങ്ങള്‍ കൊണ്ട് 37 ശതമാനത്തിലധികം പിരിഞ്ഞുകിട്ടാന്‍ പോകുന്നില്ല. ജനുവരിയിലെ […]
കേരളത്തിന്റെ ഭാവിക്ക് ഗുണകരം; ബജറ്റില്‍ പ്രതീക്ഷ നല്‍കി ധനമന്ത്രി
സംസ്ഥാന ബജറ്റ് നിയമസഭയില്‍ ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ജനങ്ങള്‍ അംഗീകരിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവിക്ക് ഗുണമുണ്ടാകുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം. വിപണിയെ ചലിപ്പിച്ചു നികുതി പിരിവു ഊര്‍ജ്ജിതമാക്കാനുള്ള നടപടികളും ഉണ്ടാകും. സര്‍ക്കാര്‍ ജീവിനക്കാര്‍ക്ക് രണ്ടു ഗഡു […]
‘മുഖ്യമന്ത്രി തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ല’; കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകര്‍
ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് പറഞ്ഞു. ചീഫ് ജസ്റ്റിസോ ഫുള്‍ കോടതിയോ സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണക്കുന്നില്ല. മുഖ്യമന്ത്രിയോ നിയമമന്ത്രിയോ തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ലെന്നും യശ്വന്ത് ഷേണായ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ലെന്നും കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എന്ന സ്ഥാപനത്തിന്റെ അഭിപ്രായമാണെന്നും വ്യക്തമായി സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്. […]
സംസ്ഥാന ബജറ്റ് ഇന്ന്; ഊന്നല്‍ അധിക വിഭവ സമാഹരണത്തിന്; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് പ്രതീക്ഷ
സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ഈ ബജറ്റിലെ ഊന്നല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാനുള്ള പാക്കേജും ബജറ്റിലുണ്ടാകുമെന്നാണ് സൂചന. നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും […]
കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു
കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവിലങ്ങ് മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് മുഴുവൻ പേര്. സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൌമ്യമായ നർമരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ആധുനിക […]
ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കും : സമസ്ത
ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമാണെന്നും മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്നതാണ് കോടതി വിധിയെന്നും തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. […]
‘ഭാരതരത്‌നം’ മലപ്പുറത്ത് എത്തുമോ?; പരിഹാസ പോസ്റ്റുമായി കെ.ടി ജലീൽ
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാദിഖലി ഷിഹാബ് തങ്ങളുടെ പരാമർശത്തിന് പിന്നാലെ പരിഹാസവുമായി കെ.ടി ജലീൽ. ഭാരതരത്‌നം മലപ്പുറത്ത് എത്തുമോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതുമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം. അതുകൊണ്ട് തന്നെ സാദിഖലി തങ്ങളെ തേടി ഭാരതരത്‌ന എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങൾ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാർമിനാറിനോട് ചേർന്ന് താൽക്കാലികമായി […]
കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു: 35 പേർക്ക് പരുക്ക്
മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിച്ചാണ് അപകടം.കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ ഗുരുതര പരുക്കളുടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ […]